Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കാല് വിണ്ടുകീറുന്നത് തടയാന്‍ നാരങ്ങ
കാല് വിണ്ടു കീറുന്നത് സൗന്ദര്യ പ്രശ്നങ്ങളില്‍ മുന്നില്‍ നില്ക്കുന്ന പ്രശ്നമാണ്. എന്നാല്‍ പലപ്പോഴും ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് പ്രധാന പ്രശ്നം. വിണ്ടു കീറല്‍ കാരണം പലപ്പോഴും ഇഷ്ടമുള്ള ചെരുപ്പ് പോലും ധരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കും പലര്‍ക്കും.
എന്നാല്‍ ഇനി മുതല്‍ വിണ്ടു കീറലിനെ പേടിക്കേണ്ട ആവശ്യമില്ല. വിണ്ടു കീറല്‍ പരിഹരിയ്ക്കാന്‍ ചെയ്യാവുന്ന ചില നാരങ്ങ വിദ്യകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വിണ്ടു കീറല്‍ പ്രതിരോധിയ്ക്കും ഒറ്റമൂലി. മുഖരോമത്തിന് ആയുര്‍വ്വേദ പരിഹാരം നിമിഷനേരം

ആവശ്യമുള്ള സാധനങ്ങള്‍
ഒരു വലിയ നാരങ്ങ, സോക്സ്, മോയ്സ്ചുറൈസിംഗ് ക്രീം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

ചെയ്യേണ്ട കാര്യം
ആദ്യം നാരങ്ങ എടുത്ത് രണ്ടായി മുറിയ്ക്കുക. അല്പം നാരങ്ങ നീര് പിഴിഞ്ഞു കളയുക. അതിനു ശേഷം നാരങ്ങയിലേക്ക് കാല് കാലിന്റെ ഉപ്പൂറ്റി കടത്തി വെയ്ക്കുക. അതിനു ശേഷം കാലില്‍ സോക്സ് ധരിയ്ക്കുക. അരമണിക്കൂറിനു ശേഷം സോക്സ് മാറ്റാവുന്നതാണ്.

മോയ്സ്ചുറൈസര്‍
സോക്സ് മാറ്റിയതിനു ശേഷം മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം. മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ യൗവ്വനം കാത്തു സൂക്ഷിക്കുകയും ചര്‍മ്മത്തിലെ സുഷിരങ്ങളിലൂടെ വായുപ്രവാഹം സംഭവിയ്ക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു.

എപ്പോഴൊക്കെ
ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത്തരത്തില്‍ ചെയ്ത് നോക്കാവുന്നതാണ്. രണ്ടാഴ്ച കൊണ്ട് തന്നെ കാലിലെ വിള്ളല്‍ മാറി വൃത്തിയാവും. എന്നാല്‍ അരമണിക്കൂറില്‍ കൂടുതലോ കുറവോ ചെയ്യാന്‍ പാടുള്ളതല്ല.

രണ്ടാമത്തെ മാര്‍ഗ്ഗം
നാരങ്ങ പകുതി മുറിച്ച് കാലില്‍ വിള്ളലുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇത് 15 മിനിട്ട് ചെയ്യുക. എന്നും രാവിലേയും വൈകിട്ടും ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുക.

പാദത്തിന് മൃദുത്വം നല്കുന്നു
കാലിലെ വിള്ളല്‍ ഇല്ലാതാവുന്നത് മാത്രമല്ല പാദത്തെ മൃദുവാക്കുകയും ചെയ്യുന്നു. നാരങ്ങ നഖത്തില്‍ ഉരസുന്നത് പെഡിക്യൂര്‍ ചെയ്തതിനു സമാനമായ ഫലം നല്കുന്നു.



Click it and Unblock the Notifications