For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാനുള്ള സൂത്രം

|

മുടി കൊഴിച്ചില്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല, പലപ്പോഴും ഇതൊരു ആഗോളപ്രശ്‌നമായി മാറുകയാണ് ഇന്നത്തെ കാലത്ത്. ഹെയര്‍ഫിക്‌സിങ്, മുടി വളര്‍ത്താനുള്ള മരുന്ന്, എണ്ണ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ നമ്മുടെ മാര്‍ക്കറ്റില്‍ ഇവരെ മാത്രം ചുറ്റിപ്പറ്റി വളര്‍ച്ച പ്രാപിക്കുന്നുണ്ട്. ഇതിനെയൊക്കെ വിശ്വസിച്ച് കാലം കഴിയ്ക്കുന്നവരും കുറവല്ല. ചെറുപ്പത്തിലേ മുടി നരയ്ക്കുന്നു, പ്രതിവിധി അരികെ

എന്നാല്‍ എത്രയൊക്കെ പരീക്ഷിച്ചിട്ടും പണവും മുടിയും പോയതല്ലാതെ യാതൊരു വിധത്തിലുള്ള ഗുണവും ഉണ്ടാവില്ലെന്നതും യാഥാര്‍ത്ഥ്യം. പക്ഷേ മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാനും പോയ മുടിയ്ക്ക് പകരം പുതിയ മുടി വളരാനും ചില നമ്പറുകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. യാതൊരു വിധത്തിലുള്ള പണച്ചിലവുമില്ലാതെ തന്നെ മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുകയും പുതിയ മുടിയ്ക്ക് സ്വാഗതമേകുകയും ചെയ്യാം

ചണവിത്തിലുണ്ടൊരു മറിമായം

ചണവിത്തിലുണ്ടൊരു മറിമായം

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് ചണവിത്ത് ഇതിലും മുടി വളര്‍ത്താനുള്ള സൂത്രമുണ്ട്. 3 ടേബിള്‍ സ്പൂണ്‍ ചണവിത്ത് 2 കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം വറ്റിപ്പോകുന്നതു വരെ ഇളക്കുക. ഇത് ഓയില്‍ രൂപത്തിലാകുമ്പോള്‍ തണുത്തതിനു ശേഷം മുടിയില്‍ പുരട്ടുക. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക. മൂന്ന് തവണ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ മുടി കൊഴിച്ചില്‍ നില്‍ക്കുകയും പുതിയ മുടി കിളിര്‍ക്കുകയും ചെയ്യും.

ഉള്ളിനീര് മുടി വളര്‍ച്ചയ്ക്ക്

ഉള്ളിനീര് മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചക്ക് ഉത്തമമാണ് ഉള്ളി നീര്. രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഉള്ളിനീര് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്ത് നോക്കൂ. മുടിയുടെ വേരുകള്‍ക്ക് ബലവും മുടി കിളിര്‍ക്കുകയും ചെയ്യും.

ഇളനീരുമുണ്ട് മുടി വളര്‍ത്താന്‍

ഇളനീരുമുണ്ട് മുടി വളര്‍ത്താന്‍

വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ഫലപ്രദമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഇളനീരും. ഇളനീര് അരച്ച് അതിന്റെ ജ്യൂസ് തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇതും മുടി വളര്‍ച്ചയേയും പുതി മുടിയേയും സ്വാധീനിയ്ക്കും.

ആവണക്കെണ്ണയിലുമുണ്ട് മാജിക്

ആവണക്കെണ്ണയിലുമുണ്ട് മാജിക്

ആവണക്കെണ്ണയും നെല്ലിക്കയുമാണ് മുടി വളര്‍ത്തുന്നവരില്‍ പ്രധാനികള്‍. ഇത് രണ്ടും തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്ത് തലയില്‍ പുരട്ട് രാത്രി മുഴുവന്‍ വെയ്ക്കുക. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്തു നോക്കൂ. മുടി കൊഴിച്ചിലിനെ പിന്നീട് നിങ്ങള്‍ പേടിക്കുകയേ വേണ്ട.

വിറ്റാമിന്റെ അഭാവം

വിറ്റാമിന്റെ അഭാവം

പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലുള്ള നമ്മുടെ അശ്രദ്ധയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകളായ എ, സി, ഡി, ഇ, ബി എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

അതിമധുരം മുടി വളര്‍ച്ചയ്ക്ക്

അതിമധുരം മുടി വളര്‍ച്ചയ്ക്ക്

അതിമധുരം അഥവാ ഇരട്ടി മധുരം എന്നറിയപ്പെടുന്ന ആയുര്‍വ്വേദ മരുന്നിന്റെ വേര് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് ഉത്തമമാണ്. ഇരട്ടി മധുരത്തിന്റേ വേരും അല്‍പം പാലും രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് മുടി വളര്‍ച്ചയെയും പുതിയ മുടി കിളിര്‍ക്കുന്നതിനും സഹായിക്കും.

ചെമ്പരത്തിയുടെ പാരമ്പര്യം

ചെമ്പരത്തിയുടെ പാരമ്പര്യം

കാലങ്ങളായി മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കുന്നതാണ് ചെമ്പരത്തി. ആയുര്‍വ്വേദ വിധിപ്രകാരം ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.

 തല മസ്സാജ് ചെയ്യുക

തല മസ്സാജ് ചെയ്യുക

മുടി വളര്‍ച്ചയെ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ്. ഇത്. തലയോട്ടി മസ്സാജ് ചെയ്യുന്നത് നമ്മുടെ കൈവിരലുകളേയും സഹായിക്കുന്നു. തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും മുടി കൊഴിച്ചില്‍ നിര്‍ത്തുകയും ചെയ്യുന്നു.

English summary

Effective Tips For Hair Regrowth

Want to regrow your lost hair? Here are some effective tested natural solutions to help recover lost hair and regrow thicker hair naturally on your smooth shining bald spots.
X
Desktop Bottom Promotion