വെളിച്ചെണ്ണയോ ബദാം ഓയിലോ മുടിക്ക് നല്ലത്?

Posted By: Super
Subscribe to Boldsky

വെളിച്ചെണ്ണയോ ബദാം ഓയിലോ ആകാം കേശ സംരക്ഷണത്തില്‍ നിങ്ങളുടെ സഹായി. ഇവ തലമുടിക്ക് മിനുസവും മൃദുലതയും നല്കും.

ഈ രണ്ട് എണ്ണകളും കടുപ്പം കുറഞ്ഞവയും, മോയ്സ്ചറൈസിങ്ങ് കഴിവുള്ളവയും, എളുപ്പം ലഭ്യമാകുന്നവയുമാണ്. ഇതില്‍ ഏതാണ് മെച്ചമെന്ന് ചോദിച്ചാല്‍ രണ്ടിലും തെറ്റ് കണ്ടെത്താനാവില്ല. ഇവയിലടങ്ങിയ ഘടകങ്ങളെക്കുറിച്ച് മനസിലാക്കുകയും നിങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുകയും ചെയ്യാം.

coconut oil

വെളിച്ചെണ്ണ

1. ചുരുണ്ട മുടി നിവര്‍ത്താം - മുടിയുടെ വരള്‍ച്ചക്കും ചുരുളലിനും പ്രതിവിധിയാണ് വെളിച്ചെണ്ണ.കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള പോഷകങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ മുടിക്ക് പുഷ്ടി നല്കും.

2. മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നു - ചീപ്പില്‍ ധാരാളം മുടിയിഴകള്‍ കാണുന്നുവെങ്കില്‍ വെളിച്ചെണ്ണ പതിവായി ഉപയോഗിക്കാനാരംഭിക്കുക. ഇതിലടങ്ങിയ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ തലയോട്ടിക്ക് നനവ് നല്കും. നനവുള്ള തലയോട്ടി മുടിവളര്‍ച്ച വീണ്ടെടുക്കാന്‌ സഹായിക്കും.

3. അകാലനര തടയാം - വെളിച്ചെണ്ണ മുടിവേരിന് കരുത്തും പോഷണവും നല്കുക മാത്രമല്ല അകാലനര തടയാനും സഹായിക്കും. 100 മില്ലി വെളിച്ചെണ്ണയില്‍ നെല്ലിക്കപ്പൊടി, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഈ എണ്ണ ആഴ്ചയില്‍ ഒരിക്കല്‍ രാത്രിയില്‍ തലയില്‍ തേച്ച് രാവിലെ കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

badam oil

ബദാം ഓയില്‍

1. മുടികൊഴിച്ചില്‍ തടയാം - ബദാം ഓയില്‍ മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ ഇ, ഡി, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയതാണ് ഇത്. ഇതിലെ കാല്‍സ്യം, മഗ്നീഷ്യം എന്നിവ വരണ്ടതും പൊട്ടലുള്ളതുമായ മുടിക്ക് നനവ് നല്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.

2. നീളവും തിളക്കവുമുള്ള മുടി - നിങ്ങള്‍ മുടി നീട്ടിവളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ബദാം ഓയില്‍ പതിവായി ഉപയോഗിക്കുക. ബദാം ഓയിലില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ മുടിക്ക് ആരോഗ്യവും, കരുത്തും, കട്ടിയും നല്കുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. ഇതിലടങ്ങിയ മഗ്നീഷ്യം മുടി പൊട്ടിപ്പോകുന്നത് തടയുകയും മുടിയുടെ വളര്‍ച്ച ശക്തമാക്കുകയും ചെയ്യും.

3. താരന്‍ അകറ്റുന്നു - താരന്‍ അകറ്റാന്‍ ഫലപ്രദമാണ് ബദാ ഓയില്‍. ഇതിലെ ആന്‍റി ഇ്‍ഫ്ലമേറ്ററി ഘടകങ്ങള്‍ തലയോട്ടിലെ എരിച്ചില്‍ കുറയ്ക്കും. തലയോട്ടിയിലേക്ക് സാവധാനം ആഗിരണം ചെയ്യപ്പെടുന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് ബദാം ഓയില്‍. അതില്‍ വിറ്റാമിന്‍ ബി, ബി6, ബി2, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ തലയോട്ടിയില്‍ എണ്ണമയം ഉണ്ടാകുന്നതിനും താരന്‍ തടയുന്നതിനും സഹായിക്കും. ശരീരത്തിലെ രോമവളര്‍ച്ച തടയാം

English summary

Coconut Oil Or Badam Oil Which Is Good For Hair

Here are some of the benefits of badam as well as coconut oil for hair. Read more to know about,