ശരീരത്തിലെ രോമവളര്‍ച്ച തടയാം

Posted By:
Subscribe to Boldsky

അനാവശ്യ രോമങ്ങള്‍ ശരീരത്തില്‍ വളരുന്നത് സ്ത്രീ ശരീരത്തിന് അഴകല്ല. തലവേദനയുമാണ്.

സാധാരണയായി പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കൂടുമ്പോഴാണ് സ്ത്രീ ശരീരത്തില്‍ രോമം വളരുന്നത്. പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ സ്ത്രീ ശരീരത്തിലെ രോമവളര്‍ച്ചയ്ക്കു കാരണമാകാറുണ്ട്. മുടി വളരാന്‍ ചില വഴികള്‍

സ്ത്രീ ശരീരത്തിലെ രോമവളര്‍ച്ച തടയാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

സോയ

സോയ

സോയ കഴിച്ചാല്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ കൂടുതലുണ്ടാകും. ഇത് രോമവളര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ പുരട്ടുന്നതും ശരീരത്തിലെ രോമവളര്‍ച്ച തടയും. ഇത് ചര്‍മത്തിനും നല്ലതാണ്.

സ്പിയര്‍മിന്റ് ചായ

സ്പിയര്‍മിന്റ് ചായ

സ്പിയര്‍മിന്റ് ചായ കുടിയ്ക്കുന്നത് പുരുഷഹോര്‍മോണ്‍ കുറയ്ക്കും. ഇത് ദിവസം രണ്ടു തവണയായി അഞ്ചു ദിവസം അടുപ്പിച്ചു കുടിയ്ക്കാം.

പ്യൂമിക് സ്‌റ്റോണ്‍

പ്യൂമിക് സ്‌റ്റോണ്‍

പ്യൂമിക് സ്‌റ്റോണ്‍ കൊണ്ട് രോമങ്ങളുള്ളിടത്ത് ഉരസുന്നത് നല്ലതാണ്. ഇത് രോമവേരുകളെ ദുര്‍ബലപ്പെടുത്തും. ഇവ നശിച്ചു പോകും.

 തേന്‍, ചെറുനാരങ്ങാനീര്, പഞ്ചസാര

തേന്‍, ചെറുനാരങ്ങാനീര്, പഞ്ചസാര

ചെറുനാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് രോമങ്ങളുള്ളിടത്ത് പുരട്ടി അല്‍പസമയം കഴിഞ്ഞ് വിപരീത ദിശയില്‍ സ്‌ക്രബ് ചെയ്യുക. വളരെ മൃദുവായ ചര്‍മമെങ്കില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിയ്ക്കാം.

English summary

Home Remedies To Remove Unwanted Hair From Body

Here are some of the home remedies to remove unwanted hair from your body. Read more to know about,
Story first published: Thursday, February 4, 2016, 13:45 [IST]