For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറുകയില്‍ എണ്ണ തേച്ചാല്‍ ഫലം?

|

കുളിയ്ക്കുന്നതിനു മുന്‍പ് മിക്കവരും തലയില്‍ വെളിച്ചെണ്ണ തേയ്ക്കും. പലരും കുളി കഴിഞ്ഞും എണ്ണ തേയ്ക്കുന്നവരാണ്. എന്നാല്‍ എത്രയൊക്കെ എണ്ണ വാരിക്കോരി തേച്ചിട്ടും മുടിയുടെ കാര്യത്തില്‍ മാത്രം വലിയ മാറ്റമൊന്നും ഇല്ല. എന്തുകൊണ്ട് ഇങ്ങനെ എന്നാലോചിച്ചിട്ടുണ്ടോ? മോരു കൊണ്ടും വെളുക്കാം, നോക്കൂ

കുളിയ്ക്കുമ്പോള്‍ നെറുകയില്‍ തന്നെ എണ്ണ തേയ്ക്കണം എന്ന് നിങ്ങള്‍ക്കറിയാമോ? ഇതിന്റെ ഗുണങ്ങള്‍ അത് വളരെ വലുതാണ്. ഇത്തരത്തില്‍ തലയില്‍ എണ്ണ തേച്ചതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്നു നോക്കാം. ഇത്തരത്തില്‍ നെറുകയില്‍ തന്നെ എണ്ണ തേയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം. വെള്ളപ്പാണ്ടിന് പൂര്‍ണപരിഹാരം ഒരാഴ്ചയ്ക്കുള്ളില്‍

നെറുകയിലെ എണ്ണ തേപ്പ്

നെറുകയിലെ എണ്ണ തേപ്പ്

നെറുകയിലെ എണ്ണ തേയ്ക്കുന്നത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് എണ്ണ മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കാരണമാകുന്നു. തലയുടെ മറ്റേതൊരു ഭാഗത്ത് എണ്ണ തേയ്ക്കുന്നതിന്റെ ഇരട്ടി ഗുണമാണ് നെറുകയില്‍ എണ്ണ തേച്ചാല്‍ ലഭിയ്ക്കുന്നത്.

 എണ്ണ തേച്ചു കുളി

എണ്ണ തേച്ചു കുളി

കുളിയ്ക്കും മുന്‍പ് അല്‍പം എണ്ണ തേച്ചാല്‍ എണ്ണ തേച്ചുകുളി എന്ന് അതിനെ പറയാം. ദേഹം മുഴുവന്‍ എണ്ണ തേച്ചില്ലെങ്കിലും നെറുകയിലെങ്കിലും അല്‍പം എണ്ണ തേയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യപരമായി മികച്ചതാക്കാന്‍ സഹായിക്കും.

മുടിവളര്‍ച്ചക്ക്

മുടിവളര്‍ച്ചക്ക്

മുടി വളര്‍ച്ചയ്ക്ക് കൃത്രിമമായി ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ ആഴചയില്‍ മൂന്ന് തവണ കുളിയ്ക്കുന്നതിന് 15 മിനിട്ട് മുന്‍പ് തേച്ചു നോക്കൂ. ഇത് ശീലമാക്കിയാല്‍ ഏത് വളരാത്ത മുടിയും വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയ്ക്ക് തിളക്കം നല്‍കാന്‍

എണ്ണതേയ്ക്കുമ്പോള്‍ എങ്ങനെയെങ്കിലും എണ്ണ തേയ്ക്കുന്നത് നല്ലതല്ല. നെറുക് മുതല്‍ വേണം എണ്ണ തേച്ച് തുടങ്ങാന്‍ ഇത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും വളരെയധികം നല്ലതാണ്.

നീരിറക്കം ഇല്ലാതാവുന്നു

നീരിറക്കം ഇല്ലാതാവുന്നു

നീരിറക്കം എന്നത് പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ നെറുകയില്‍ കൃത്യമായി എണ്ണ തേച്ചാല്‍ ഇത് നീരിറക്കത്തിന് ആശ്വാസമാണ് എന്നതാണ് സത്യം.

 കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുന്നു

കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുന്നു

ഷാമ്പൂ ഇട്ട് കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഇടുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ഇനി അക്കാര്യത്തില്‍ അല്‍പം പഴമയിലേക്ക് പോകാം. വെളിച്ചെണ്ണ തേയ്ക്കുന്നത് കണ്ടീഷണര്‍ എന്നു പറയാം. കുളിയ്ക്കുന്നതിന്റെ അരമണിക്കൂര്‍ മുന്‍പെങ്കിലും എണ്ണ തേയ്ക്കാന്‍ ശീലിയ്ക്കാം.

ഓയില്‍ പുള്‍

ഓയില്‍ പുള്‍

എണ്ണയ്ക്ക് സൗന്ദര്യഗുണങ്ങള്‍ നിരവധിയാണ്. പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ പച്ചവെളിച്ചെണ്ണ വായില്‍ ഒഴിച്ച് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് ഓയില്‍ പുള്‍ എന്നാണ് അറിയപ്പെടുന്നത്.

മേക്കപ്പ് റിമൂവര്‍

മേക്കപ്പ് റിമൂവര്‍

മേക്കപ് റിമൂവര്‍ ആയി ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ ഒന്നാണ് വെളിച്ചെണ്ണ. വളരെയധികം പണച്ചിലവുള്ള മേക്കപ് റിമൂവര്‍ ഉപയോഗിക്കുന്നതിനു പകരം ഇനി വെളിച്ചെണ്ണ ഉപയോഗിച്ചു നോക്കൂ. ഇത് എല്ലാ തരത്തിലുള്ള മേക്കപ്പും പ്രശ്‌നങ്ങളൊന്നും ഇല്ലാതെ റിമൂവ് ചെയ്യുന്നു.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കുന്ന കാര്യത്തിലും വെളിച്ചെണ്ണ മു്ന്നിലാണ്. കൈയ്യിനും മുഖത്തിനും എന്തിനധികം ശരീരം മുഴുവന്‍ മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാം.

ഷേവ് ചെയ്ത് മുറിയായാല്‍

ഷേവ് ചെയ്ത് മുറിയായാല്‍

പല പുരുഷന്‍മാരിലും ഉള്ള പ്രശ്‌നമാണ് ഷേവ് ചെയ്ത് മുഖത്ത് മുറിവാകുന്നത്. എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന മുറിവുകളെ ഇല്ലാതാക്കാന്‍ ഇനി അല്‍പം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മതി.

 പാടുകള്‍ മാറാന്‍

പാടുകള്‍ മാറാന്‍

പലര്‍ക്കും മുഖത്തും കൈ കാലിലും പഴയ മുറിപ്പാടുകളും അങ്ങനെ പലതും ഉണ്ടാവും. എന്നാല്‍ ഇതിന്റെയെല്ലാം പാടുകള്‍ മാറ്റാന്‍ ഫലപ്രദമായ ഒന്നാണെ വെളിച്ചെണ്ണ.

ഫംഗസ് പ്രശ്‌നങ്ങള്‍

ഫംഗസ് പ്രശ്‌നങ്ങള്‍

ഫംഗസ് പ്രശ്‌നങ്ങള്‍ പലപ്പോഴും കാലുകളില്‍ ഉണ്ടാവുന്നത് പലരേയും പ്രതിസന്ധിയിലാക്കും. എന്നാല്‍ കാലില്‍ അല്‍പം വെളിച്ചെണ്ണ തേച്ചാല്‍ ഈ പ്രശ്‌നത്തെ അതിവിദഗ്ധമായി നേരിടാം.

 കുളിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്താല്‍ ഇത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു.

ബോഡി സ്‌ക്രബ്ബ്

ബോഡി സ്‌ക്രബ്ബ്

ബോഡി സ്‌ക്രബ്ബ് ആയി ഉപയോഗിക്കാവുന്നതാണ് വെളിച്ചെണ്ണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നസ്‌ക്രബ്ബുകളെ ഒഴിവാക്കി ഇനി എണ്ണ തേച്ചു കുളി ശീലമാക്കാം.

English summary

Coconut Oil Benefits for Hair and How to Use It

We are always finding new and exciting ways to benefit from the therapeutic value of raw and organic coconut oil.
X
Desktop Bottom Promotion