For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയോട് ഇങ്ങനെ ഒരിക്കലും ചെയ്യരുത്

|

മുടിയുടെ കാര്യത്തില്‍ സ്ത്രീയും പരുഷനും ഒക്കെ അല്‍പം ശ്രദ്ധാലുക്കളാണ്. അതുകൊണ്ടു തന്നെ മുടിയെങ്ങാനും കൊഴിഞ്ഞു തുടങ്ങിയാല്‍ പിന്നെ അതുണ്ടാക്കുന്ന മാനസിക വിഷമം എത്രയെന്ന് പറയാനാവാത്തതാണ്. എന്നാല്‍ നമ്മുടെ തന്നെ അശ്രദ്ധ കൊണ്ടായിരിക്കും പലപ്പോഴും മുടി കൊഴിച്ചിലും അതിനോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ആരംഭിക്കുന്നത് തന്നെ.

മുടി വളര്‍ത്തും പച്ചക്കറികള്‍

ആരോഗ്യമുള്ള മുടി വേണമെന്നാഗ്രഹമുള്ളവര്‍ മുടിയോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മുടി സംബന്ധമായ പ്രശ്‌നങ്ങളോട് വിട പറയാം.

എല്ലാ ദിവസവും തല കഴുകരുത്

എല്ലാ ദിവസവും തല കഴുകരുത്

മുടിയുടെ ആരോഗ്യം നിലനിര്‍ത്താനുള്ള ഏക പോവഴിയാണിത്. എല്ലാ ദിവസവും തല കഴുകുന്നത് ഒഴിവാക്കുക. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം മുടി കഴുകുക.

മോശം ഹെയര്‍സ്‌റ്റൈല്‍

മോശം ഹെയര്‍സ്‌റ്റൈല്‍

മുടി വെട്ടുമ്പോള്‍ തന്നെ മോശമായ ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിക്കാതിരിക്കുക. മുടിയുടെ നീളത്തിനനുസരിച്ചും മുഖത്തിന്റെ ആകൃതിയ്ക്കനുസരിച്ചും മുടി വെട്ടാന്‍ ശ്രദ്ധിക്കുക.

തലയോട്ടി മസാജ് ചെയ്യുക

തലയോട്ടി മസാജ് ചെയ്യുക

മുടി വളരുന്നത് തലയോട്ടിയില്‍ നിന്നാണ് അതുകൊണ്ടു തന്നെ തലയോട്ടി നന്നായി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക.

 മുടിയുടെ അറ്റം മുറിക്കുക

മുടിയുടെ അറ്റം മുറിക്കുക

രണ്ട് മാസത്തിലൊരിക്കലെങ്കിലും മുടിയുടെ അറ്റം മുറിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായകമാകും.

 തലയിണ കാര്യത്തില്‍ അല്‍പം ശ്രദ്ധ

തലയിണ കാര്യത്തില്‍ അല്‍പം ശ്രദ്ധ

തലയിണകളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കുന്നതും നല്ലതാണ്. ഏറ്റവും നല്ല രീതിയിലുള്ള തലയിണകള്‍ ഉപയോഗിക്കുക.

ഒരേ തരത്തില്‍ മുടി ചീകാതിരിക്കുക

ഒരേ തരത്തില്‍ മുടി ചീകാതിരിക്കുക

എല്ലാ ദിവസവും ഒരേ തരത്തില്‍ മുടി ചീകാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്‌റ്റൈല്‍ മാറ്റി പരീക്ഷിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ഹെയര്‍ ക്രീം ഉപയോഗിക്കുക

ഹെയര്‍ ക്രീം ഉപയോഗിക്കുക

ഹെയര്‍ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്, എന്നാല്‍ അത് പലപ്പോഴും അനുയോജ്യമായ തരത്തിലുള്ളതായിരിക്കണം എന്നുള്ളതാണ് സത്യം. മാത്രമല്ല വെളിച്ചെണ്ണയും ഇത്തരത്തില്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

English summary

Things Women With Beautiful Hair Don’t Do

Many people spend a lot of money trying to make their hair healthy and long, but if they treat their hair badly they often see no results.
Story first published: Friday, November 6, 2015, 17:16 [IST]
X
Desktop Bottom Promotion