Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
താരനകറ്റാന്‍ സിംപിള്‍ വഴികള്‍
തലയില്‍ താരന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ രൂക്ഷമാണ്.
താരനെ അകറ്റാന്‍ എന്ന പേരില്‍ പല ഷാമ്പൂകളും മറ്റും വിപണിയിലുണ്ടെങ്കിലും അവയെല്ലാം താല്‍ക്കാലിക ആശ്വാസം
മാത്രമാണ് നല്‍കുന്നത്.
എളുപ്പത്തില്‍ മുടിയൊരുക്കാം !
താരനെ അകറ്റാനുള്ള ചില പ്രകൃതിദത്ത വഴികള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

1. ആപ്പിള്‍ സൈഡര്‍ വിനാഗര്
ആപ്പിള്‍ സൈഡര്‍ വിനാഗറിന്െറ അസിഡിന്െറ തലയോടിന്െറ പി.എച്ച് മൂല്ല്യം വ്യത്യാസപ്പെടുത്തും. ഇതു വഴി താരന് വളരാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥ ഉണ്ടാകും.

2.ബേക്കിംഗ് സോഡ
നനച്ച കൈയില്‍ ബേക്കിംഗ് സോഡ എടുത്ത ശേഷം തിരുമി തലയോടില്‍ തേച്ച് പിടിപ്പിക്കുക. ഇത് കഴുകി കളയാന്‍ ഷാംപൂ ഉപയോഗിക്കരുത്. താരന് കാരണക്കാരനായ പൂപ്പലിനെ ഇത് ഇല്ലാതാക്കും.

3. വെളിച്ചെണ്ണ
മൂന്ന് മുതല്‍ അഞ്ച് ടീസ്പൂണ്‍ വരെ വെളിച്ചെണ്ണ രാത്രി കിടക്കും മുമ്പ് തലയോടില്‍ നന്നായി തേച്ചുപിടിപ്പിക്കുക. പിറ്റേ ദിവസം ചെറിയ രീതിയില്‍ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

4. നാരങ്ങ
രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം തല നനക്കുക. തുടര്‍ന്ന് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കുക. തല ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം ഈ മിശ്രിതം പുരട്ടുക. നാരങ്ങയുടെ അസിഡിറ്റി തലയോടിന്െറ പി.എച്ച് മൂല്ല്യം സന്തുലിതപ്പെടുത്താന്‍ സഹായിക്കും. ഇതുവഴി താരനെ അകറ്റാം.

5. വെളുത്തുള്ളി
താരന് കാരണക്കാരനായ രോഗാണുവിനെ തടയാന്‍ വെളുത്തുള്ളിക്ക് നല്ല കഴിവാണ്. ചതച്ച വെളുത്തുള്ളിയും തേനുമായി കലര്‍ത്തിയ ശേഷം തലയില്‍ തേക്കുക. തുടര്‍ന്ന് കഴുകി കളയുക.



Click it and Unblock the Notifications
