For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയഞ്ഞുതൂങ്ങിയ മുഖവും കഴുത്തും ഇനിയില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതി

|

ശരീരഭാരം കൂടുമ്പോള്‍ കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് മുഖത്താണ്. അതില്‍ നിന്ന് മുക്തി നേടുന്നത് അല്‍പം ബുദ്ധിമുട്ടാണ്. ശരീരഭാരം കൂടാതെ ഹോര്‍മോണുകളും ജനിതകകാരണങ്ങളും ഉള്‍പ്പെടെ മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് മറ്റ് നിരവധി ഘടകങ്ങളുണ്ട്. മുഖത്തെ കൊഴുപ്പ് കുറക്കുന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്, എന്നാല്‍ അസാധ്യമല്ല.

Most read: താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധിMost read: താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധി

നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തി നിങ്ങളുടെ മുഖത്തെ മാറ്റിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ കഴിക്കുന്നത് ശരീരത്തെ മാത്രമല്ല മുഖത്തെയും ബാധിക്കുന്നു. നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കൂട്ടുന്നതിനാല്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സോയാ സോസ്

സോയാ സോസ്

സോയ സോസില്‍ കൂടുതലായി സോഡിയം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഉപ്പ് ഉപഭോഗം മുഖത്ത് വീക്കം വര്‍ദ്ധിപ്പിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന് വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു. സോയ സോസ് അധികം കഴിക്കുന്നത് നിങ്ങളുടെ മുഖം വീര്‍ക്കുന്നതാക്കുകയും രക്താതിമര്‍ദ്ദത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മദ്യം

മദ്യം

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും മുഖം വീര്‍ക്കുന്നതിനും പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യപാനം. മദ്യത്തില്‍ ധാരാളം കലോറികള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് മുഖത്തിന് ചുറ്റും.

Most read:താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധിMost read:താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധി

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡില്‍ ധാരാളമായി സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിലെയും ശരീരത്തിലെയും കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. മുഖത്തെ കൊഴുപ്പ് തടയാന്‍ നിങ്ങള്‍ ജങ്ക് ഫുഡ് അധികമായി കഴിക്കുന്നത് ഒഴിവാക്കണം.

ബ്രെഡ്

ബ്രെഡ്

പലരും പ്രഭാതഭക്ഷണത്തിനും ബ്രഞ്ചുകള്‍ക്കുമായ ബ്രെഡ് ടോസ്റ്റുകളെയും സാന്‍ഡ്വിച്ചുകളെയും ആശ്രയിക്കുന്നു. ബ്രെഡ് കഴിക്കുന്നത് നിങ്ങള്‍ പരമാവധി ഒഴിവാക്കണം. ബ്രെഡുകളില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു.

പ്രോസസ് ചെയ്ത ഭക്ഷണം

പ്രോസസ് ചെയ്ത ഭക്ഷണം

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമാണ്. ശുദ്ധീകരിച്ച പഞ്ചസാരയോ ശുദ്ധീകരിച്ച എണ്ണയോ ആകട്ടെ, അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മുഖത്ത് വീക്കത്തിന് കാരണമാകും.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റും നിങ്ങളുടെ മുഖത്തിന് വളരെയധികം തടി നല്‍കും. ധാരാളം കലോറികള്‍ നിറഞ്ഞതാണ് ഇത്. മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കഴിയുന്നതും റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക.

ഉപ്പ്

ഉപ്പ്

ലഘുഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ അധിക സ്വാദിനായി ഉപ്പ് ചേര്‍ക്കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഉപ്പ് അധികമായി കഴിക്കുന്നത് മുഖത്തിന് ചുറ്റും ശരീരഭാരം വര്‍ദ്ധിപ്പിക്കും.

മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ വഴികള്‍

മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ വഴികള്‍

ദിവസം മുഴുവന്‍ ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തണം. നല്ല അളവില്‍ വെള്ളം കുടിക്കുന്നത് മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാനും ഗുണകരമാണ്. വെള്ളം കുടി നിങ്ങളുടെ ഉപാപചയ നിരക്ക് കൂടുതല്‍ മെച്ചപ്പെടുത്തുകയും നിങ്ങളുടെ മുഖത്തെ വീക്കം കുറയ്ക്കുകയും ചെയ്യും.

നല്ല ഉറക്കം

നല്ല ഉറക്കം

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് മുഖത്ത് തടി കൂടുന്നതിന്റെ ഒരു കാരണമാണ്. പലപ്പോഴും ഉറക്കക്കുറവ് ശരീരഭാരം, കുറഞ്ഞ മെറ്റബോളിസം, അമിതമായ ഭക്ഷണം കഴിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് നിങ്ങളുടെ മുഖത്തിന്റെ തടി വര്‍ദ്ധിപ്പിക്കുന്നതിന് പരോക്ഷമായെങ്കിലും കാരണമാകുന്ന ഘടകങ്ങളാണ്.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഓട്സ്, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്തുകയും വിശപ്പ് കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു.

 സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കും. ഇതിലൂടെ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുകയും നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഇത് കൂടുതല്‍ ബുദ്ധിമുട്ടാക്കും.

വ്യായാമം

വ്യായാമം

വ്യായമം ചെയ്യുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ശരീരത്തെ മാത്രമല്ല മുഖത്തെയും മെലിയാന്‍ സഹായിക്കും. കാര്‍ഡിയോ വ്യായാമങ്ങള്‍ കൊഴുപ്പ് കത്തിക്കുന്നതിന് വളരെ ഗുണം ചെയ്യും, പ്രത്യേകിച്ച് മുഖത്തിന് ചുറ്റും.

English summary

Foods You Should Avoid To Reduce Face Fat in Malayalam

To reduce facial fat, it is important to avoid eating certain foods. Here are some foods you should avoid to reduce face fat.
X
Desktop Bottom Promotion