For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Holi 2023: ഹോളി നിറങ്ങള്‍ മുടിയും ചര്‍മ്മവും നശിപ്പിക്കുന്നോ, നിറമിളക്കും പൊടിക്കൈകള്‍

|

ചര്‍മ്മസംരക്ഷണവും കേശസംരക്ഷണവും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സമയമാണ് ഹോളി. ഇത്തരം അവസ്ഥകളില്‍ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ഹോളിയുടെ ആഘോഷങ്ങള്‍ക്കിടയില്‍ എപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ചര്‍മ്മത്തിലും മുടിയിലും ഉണ്ടാവുന്ന നിറങ്ങള്‍ എങ്ങനെ കളയണം എന്നുള്ളത്. പലരും ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നത് തന്നെ ചര്‍മ്മവും മുടിയും നാശമായിട്ടാണ്. എന്നാല്‍ ഇത്തരം കളറുകള്‍ ചര്‍മ്മത്തേയും മുടിയേയും നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

holi

കാരണം ഇത്തരം നിറങ്ങളില്‍ ചര്‍മ്മത്തിനും മുടിക്കും ഹാനീകരമായ പല വിധത്തിലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോളിയുടെ ഭാഗമാവാന്‍ പോവുന്നതിന് മുന്‍പും ശേഷവും ചെറിയ ചില മുന്‍കരുതലുകള്‍ എന്തുകൊണ്ടും നല്ലതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ ചര്‍മ്മത്തേയും മുടിയേയും സംരക്ഷിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഈ ലേഖനം നിങ്ങളോട് പറയുന്നുണ്ട്. വായിക്കൂ....

ഹോളി നിറങ്ങള്‍ ചര്‍മ്മത്തോടെ ചെയ്യുന്നത്

ഹോളി നിറങ്ങള്‍ ചര്‍മ്മത്തോടെ ചെയ്യുന്നത്

നിറങ്ങള്‍ എപ്പോഴും പലരുടേയും മനം കവരുന്നതാണ്. എന്നാല്‍ ഈ സിന്തറ്റിക് അല്ലെങ്കില്‍ കെമിക്കല്‍ നിറച്ച നിറങ്ങളില്‍ ലെഡ് ഓക്‌സൈഡ്, മെര്‍ക്കുറി സള്‍ഫൈറ്റ്, കോപ്പര്‍ സള്‍ഫേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ധാരാളം ഉണ്ടായിരിക്കും. ഇവയെല്ലാം ചര്‍മ്മത്തില്‍ ആഴത്തിലേക്ക് എത്തുകും ഇത് ചര്‍മ്മം, കണ്ണുകള്‍, ശ്വാസകോശം എന്നിവക്കെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ രാസവസ്തുക്കള്‍ പലപ്പോഴും ചര്‍മ്മത്തില്‍ മാത്രമല്ല മുടിയിലും നിരവധി വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

കണ്ണുകളില്‍ ചുവപ്പ് നിറം

കണ്ണുകളില്‍ ചുവപ്പ് നിറം

ചര്‍മ്മത്തില്‍ ഈ ന്ിറങ്ങള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നമ്മുടെ കണ്ണുകളേയും ശ്വാസകോശത്തേയും എല്ലാം നേരിട്ട് ബാധിക്കുന്നതാണ്. ഇത് ആസ്ത്മ, അലര്‍ജി പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എങ്ങനെ പ്രതിരോധം തീര്‍ക്കാം എന്നതിനെക്കുറിച്ചും മുടിയേയും ചര്‍മ്മത്തേയും എങ്ങനെ സംരക്ഷിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്. അതിലുപരി എന്ത് നിറങ്ങളും പ്രശ്‌നങ്ങളും ആദ്യം പിടിച്ചെടുക്കുന്നത് കണ്ണുകളാണ്. ഇത്തരം നിറങ്ങള്‍ കണ്ണുകളില്‍ ചുവപ്പും പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അശ്രദ്ധമായി ഹോളി ആഘോഷിക്കുന്നതിലേക്ക് എത്താതെ അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹോളിക്ക് മുന്‍പ്

ഹോളിക്ക് മുന്‍പ്

ഹോളി ആഘോഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചര്‍മ്മത്തെ അല്‍പം സംരക്ഷിക്കാവുന്നതാണ്. അതിന് വേണ്ടിയുള്ള നുറുങ്ങ് വിദ്യകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിറങ്ങളില്‍ ആറാടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ചെറിയ മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഹോളി ആഘോഷിക്കാന്‍ പോവുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ നല്ലൊരു അളവില്‍ എണ്ണ തേച്ച് കുളിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുകയും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിലൂടെ നിറങ്ങള്‍ അധികം ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കുകയില്ല. വെളിച്ചെണ്ണ ഇഷ്ടമില്ലാത്തവര്‍ക്ക് എന്തുകൊണ്ടും ബദാം ഓയിലോ അല്ലെങ്കില്‍ ഒലീവ് ഓയിലോ ഉപയോഗിക്കാവുന്നതാണ്.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളുടെ മുഖത്ത് ഐസ് പുരട്ടുന്നതിനും ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിലെ എല്ലാ സുഷിരങ്ങളും അടക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിലൂടെ ചര്‍മ്മത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നിറങ്ങള്‍ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നു. ചുണ്ടുകളില്‍ പെട്രോൡയം ജെല്ലി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ നഖങ്ങള്‍, ചെവികള്‍, ശരീരത്തിന്റെ മറ്റ് പുറത്ത് കാണുന്ന ഭാഗങ്ങളിലും ഇവ ഉപയോഗിക്കാവുന്നതാണ്. നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടുന്നതിനും ശ്രദ്ധിക്കുക. മേക്കപ് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ചര്‍മ്മത്തെ ഇടക്കിടക്ക് മോയ്‌സ്ചുറൈസ് ചെയ്യുന്നതിനും ശ്രദ്ധിക്കണം.

ഹോളിക്ക് ശേഷം ചര്‍മ്മത്തില്‍

ഹോളിക്ക് ശേഷം ചര്‍മ്മത്തില്‍

ഹോളിക്ക് ശേഷം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്ങനെയാണ് ചര്‍മ്മത്തില്‍ ഉള്ള നിറങ്ങള്‍ നീക്കം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അററിയില്ല. ചര്‍മ്മം അധികം ഉരക്കാതെ വേണം നിറങ്ങള്‍ നീക്കം ചെയ്യുന്നതിന്. സോപ്പ് ഉപയോഗിച്ച് കഴുകുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് എപ്പോഴും വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. കാരണം ചര്‍മ്മത്തെ ശ്രദ്ധയോടെ നാം പരിപാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം. അല്ലെങ്കില്‍ കറ്റാര്‍വാഴ അടങ്ങിയ സോപ്പിട്ട് കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ചര്‍മ്മത്തിലെ നിറം നീക്കം ചെയ്യുമ്പോഴും

ചര്‍മ്മത്തിലെ നിറം നീക്കം ചെയ്യുമ്പോഴും

കുളിക്കുമ്പോഴും ചര്‍മ്മത്തിലെ നിറം നീക്കം ചെയ്യുമ്പോഴും ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ചൂടുവെള്ളം ഉപയോഗിച്ചാല്‍ ഇത്തരം നിറങ്ങള്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇത് കൂടാതെ ചര്‍മ്മത്തില്‍ നിരവധി ഫേസ്പാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. തൈരും തേനും മിക്‌സ് ചെയ്ത ഫേസ്പാക്ക് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഫേസ്പാക്ക് ഉപയോഗിക്കുമ്പോള്‍ രാസവസ്തുക്കള്‍ ഇല്ലാത്തവ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നല്ലതുപോലെ വെളിച്ചെണ്ണ തേക്കുന്നതും ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുടി സംരക്ഷണം ഹോളിക്ക് മുന്‍പ്

മുടി സംരക്ഷണം ഹോളിക്ക് മുന്‍പ്

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഹോളി നിങ്ങളില്‍ ഒരു വെല്ലുവിളി തന്നെ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തെ പരിപാലിക്കുന്ന അതേ പോലെ തന്നെ മുടിയേയും സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. ഹോളിയിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ മുടിയില്‍ നിങ്ങളുടെ മുടിയില്‍ ഒരു ലീവ്-ഇന്‍ കണ്ടീഷണറോ സെറമോ പുരട്ടുക. ഇത് നിങ്ങളുടെ മുടിക്ക് സൂര്യപ്രകാശത്തില്‍ നിന്നുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മുടിയില്‍ നല്ലതുപോലെ വെളിച്ചെണ്ണ, ആവണക്കെണ്ണ, ഒലീവ് ഓയില്‍ എന്നിവ ഉപയോഗിക്കുന്നത് മുടിക്ക് കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും ഹോളി നിറങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്.

 ഹോളിക്ക് ശേഷം മുടി സംരക്ഷണം

ഹോളിക്ക് ശേഷം മുടി സംരക്ഷണം

ഹോളിക്ക് ശേഷമുള്ള മുടി സംരക്ഷണവും പ്രധാനപ്പെട്ടത് തന്നെയാണ്. ഹോളി നിറങ്ങള്‍ മുടിയില്‍ ആയിക്കഴിഞ്ഞാല്‍ ഉടനെ തന്നെ കുളിക്കാന്‍ പോവരുത്. അതിന് മുന്‍പായി പ കാര്യങ്ങളും ചെയ്യേണ്ടതായുണ്ട്. ആദ്യം മുടി നല്ലതുപോലെ ചീകി വൃത്തിയാക്കണം. ഇതിന് ശേഷം മാത്രമായിരിക്കണം മുടി കഴുകുന്നതിന് വേണ്ടി ശ്രമിക്കേണ്ടത്. മുടി നല്ലതുപോലെ ചീകി വൃത്തിയാക്കിയ ശേഷം നല്ലൊരു ഹെയര്‍മാസ്‌ക് മുടിയില്‍ തേച്ച് പിടിപ്പിക്കേണ്ടതാണ്. അതിന് വേണ്ടി വെളിച്ചെണ്ണ, 4 മുട്ടയുടെ മഞ്ഞക്കരു എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം കഴുകിക്കളയണം. ഇത് തലയോട്ടിയിലെ നിറങ്ങളെ മാത്രമല്ല കളയുക, മുടിയിലെ കറയേയും അഴുക്കിനേയും കളഞ്ഞ് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

പൊടിക്കൈകള്‍

പൊടിക്കൈകള്‍

ഇത് കൂടാതെ നിറങ്ങള്‍ കളയുന്നതിന് വേണ്ടി മറ്റ് ചില പൊടിക്കൈകളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അവയില്‍ വരുന്നതാണ് തൈര്. തൈര് ചര്‍മ്മത്തിലും മുടിയിലും തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ലാക്റ്റിക് ആസിഡ് ആണ് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഗുണങ്ങള്‍ നല്‍കുന്നത്. തൈരിന് പകരം നിങ്ങള്‍ക്ക് ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപയോഗിക്കാവുന്നതാണ്. ഇതും ചര്‍മ്മത്തിലേയും മുടിയിലേയും നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടി നല്ലതുപോലെ മോയ്‌സ്ചുറൈസ് ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

Holi Wishes in Malayalam : നിറങ്ങളുടെ ആഘോഷം; ഹോളിHoli Wishes in Malayalam : നിറങ്ങളുടെ ആഘോഷം; ഹോളി

ഈ രാശിക്കാര്‍ക്ക് ദൗര്‍ഭാഗ്യം ഈ നിറങ്ങള്‍ഈ രാശിക്കാര്‍ക്ക് ദൗര്‍ഭാഗ്യം ഈ നിറങ്ങള്‍

English summary

Holi 2023: Easy Tips To Protect Your Hair And Skin From Holi Colors In Malayalam

Here in this article we are sharing some easy tips to protect your hair and skin from holi colors in malayalam. Take a look
X
Desktop Bottom Promotion