For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍

|

വിയര്‍പ്പും ശരീര ദുര്‍ഗന്ധവും കാരണം വലയുന്ന നിരവധി പേരുണ്ട്. നിങ്ങളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കുന്ന ഒന്നാണ് ശരീരദുര്‍ഗന്ധവും വിയര്‍പ്പുനാറ്റവും. തെറ്റായ ഭക്ഷണക്രമം, ഹോര്‍മോണ്‍ വ്യതിയാനം അല്ലെങ്കില്‍ ശുചിത്വമില്ലായ്മ എന്നിവ കാരണം ശരീര ദുര്‍ഗന്ധം വരാം. വിഷമിക്കേണ്ട, ചില വഴികളിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാനാകും.

Also read: അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌Also read: അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌

ശരീര ദുര്‍ഗന്ധം അകറ്റാനുള്ള വീട്ടുവൈദ്യം തേടുകയാണ് നിങ്ങളെങ്കില്‍ അതിനായി റോസാപ്പൂ നിങ്ങളെ സഹായിക്കും. വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂ നിങ്ങളെ സഹായിക്കുന്ന 4 വഴികളുണ്ട്. അത് എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. ഒപ്പം, ശരീര ദുര്‍ഗന്ധം വരാനുള്ള കാരണങ്ങളും അറിയാം.

എന്താണ് ശരീര ദുര്‍ഗന്ധം

എന്താണ് ശരീര ദുര്‍ഗന്ധം

വിയര്‍പ്പിന് തനിച്ച് മണമില്ല, എന്നാല്‍ ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ നിങ്ങളുടെ വിയര്‍പ്പുമായി കലരുമ്പോള്‍ അത് ദുര്‍ഗന്ധത്തിന് കാരണമാകുന്നു. നിങ്ങളുടെ വിയര്‍പ്പിന്റെ അളവ് നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തെ ബാധിക്കണമെന്നില്ല. മറിച്ച്, ശരീര ദുര്‍ഗന്ധം നിങ്ങളുടെ ചര്‍മ്മത്തിലെ ബാക്ടീരിയയുടെ ഫലമാണ്. ശരീരത്തിലെ വിയര്‍പ്പ് നിങ്ങളുടെ ചര്‍മ്മത്തിലെ ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരീരത്തിന്റെ ഗന്ധം മാറുന്നു.

ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നത് എന്താണ്

ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നത് എന്താണ്

ചര്‍മ്മം സ്വാഭാവികമായും ബാക്ടീരിയയാല്‍ മൂടപ്പെട്ടിരിക്കുന്നു. ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ വിയര്‍പ്പുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് ശരീര ദുര്‍ഗന്ധം ഉണ്ടാകുന്നത്. ശരീരം വിയര്‍ക്കുമ്പോള്‍ വെള്ളവും ഉപ്പും കൊഴുപ്പും ഈ ബാക്ടീരിയയുമായി കലരുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍, ഹോര്‍മോണുകള്‍ അല്ലെങ്കില്‍ മരുന്നുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീര ദുര്‍ഗന്ധത്തെ ബാധിക്കും. ഹൈപ്പര്‍ ഹൈഡ്രോസിസ് എന്ന അവസ്ഥ കാരണം ഒരു വ്യക്തിക്ക് അമിതമായി വിയര്‍പ്പ് വരാം. ഈ അവസ്ഥയുള്ള ആളുകള്‍ക്ക് ശരീര ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്.

Also read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂAlso read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂ

ശരീര ദുര്‍ഗന്ധത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍

ശരീര ദുര്‍ഗന്ധത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍

* വ്യായാമം

* സമ്മര്‍ദ്ദം അല്ലെങ്കില്‍ ഉത്കണ്ഠ.

* ചൂടുള്ള കാലാവസ്ഥ.

* അമിതഭാരം

* ജനിതകശാസ്ത്രം

രോഗാവസ്ഥകള്‍ കാരണം ശരീരദുര്‍ഗന്ധം

രോഗാവസ്ഥകള്‍ കാരണം ശരീരദുര്‍ഗന്ധം

* പ്രമേഹം

* സന്ധിവാതം

* ആര്‍ത്തവവിരാമ

* ഓവര്‍ ആക്ടീവ് തൈറോയ്ഡ്

* കരള്‍ രോഗം

* വൃക്കരോഗം

* പകര്‍ച്ചവ്യാധികള്‍

എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരീര ദുര്‍ഗന്ധം വരാം. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, ശരീര ദുര്‍ഗന്ധം മാറുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട കെറ്റോഅസിഡോസിസിന്റെ ലക്ഷണമാകാം. കരള്‍ അല്ലെങ്കില്‍ കിഡ്നി രോഗങ്ങളുടെ കാര്യത്തില്‍, നിങ്ങളുടെ ശരീരത്തില്‍ വിഷാംശം അടിഞ്ഞുകൂടുന്നതിനാല്‍ നിങ്ങളുടെ ശരീരം ബ്ലീച്ച് പോലെയുള്ള ഗന്ധം പുറപ്പെടുവിച്ചേക്കാം.

Also read:ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണംAlso read:ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തിന് കാരണമാകും. ആര്‍ത്തവവിരാമ സമയത്ത് അനുഭവപ്പെടുന്ന ഹോട്ട് ഫ്‌ളാഷുകള്‍, രാത്രി വിയര്‍പ്പ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ അമിതമായ വിയര്‍പ്പിന് കാരണമാകുന്നു. ഇത് ശരീര ദുര്‍ഗന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴോ ആര്‍ത്തവം വരുമ്പോഴോ ശരീര ഗന്ധം മാറുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇണയെ ആകര്‍ഷിക്കുന്നതിനായി അണ്ഡോത്പാദന സമയത്ത് ഒരു വ്യക്തിയുടെ ശരീര ഗന്ധം മാറുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ചില ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍

സള്‍ഫര്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാം. ഉള്ളി, വെളുത്തുള്ളി, കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവര്‍, റെഡ് മീറ്റ് എന്നിവയാണ് അവ. അതുപോലെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, കറി അല്ലെങ്കില്‍ ജീരകം പോലുള്ള മസാലകള്‍, മദ്യം എന്നിവയുടെ ഉപഭോഗവും ശരീര ദുര്‍ഗന്ധത്തിന് കാരണമാകും.

Also read:ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്Also read:ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്

ശരീരദുര്‍ഗന്ധം നീക്കാന്‍ റോസാപ്പൂവ്

ശരീരദുര്‍ഗന്ധം നീക്കാന്‍ റോസാപ്പൂവ്

റോസ് വാട്ടര്‍

റോസ് വാട്ടറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ശരീര ദുര്‍ഗന്ധം അകറ്റാന്‍ സാധിക്കും. കക്ഷം, കാല്‍മുട്ടിന് പിന്നില്‍, കഴുത്തിന്റെ ഭാഗം അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മ്മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടുക. റോസ് വാട്ടര്‍ 30 മിനിറ്റ് വിട്ടശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ചെയ്താല്‍ ശരീര ദുര്‍ഗന്ധം മാറുന്നതായിരിക്കും.

റോസാപ്പൂവ്

റോസാപ്പൂവ്

ശരീര ദുര്‍ഗന്ധം അകറ്റാന്‍ നിങ്ങള്‍ക്ക് റോസാദളങ്ങള്‍ ഉപയോഗിക്കാം. റോസാദളങ്ങള്‍ പൊട്ടിച്ച് വെള്ളത്തില്‍ ഇടുക. ഇതളുകളുടെ നീര് വെള്ളത്തില്‍ നന്നായി അലിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ഈ വെള്ളം തണുക്കാന്‍ വിടുക. ഈ റോസാദളങ്ങള്‍ അടങ്ങിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റാന്‍ നിങ്ങളെ സഹായിക്കുന്നു. പനിനീര്‍ ഉപയോഗിച്ച് കുളിച്ചാല്‍ ശരീരത്തിന്റെ ക്ഷീണം മാറി ഉന്മേഷവും ലഭിക്കും.

Also read:ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ലAlso read:ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ല

റോസ് ഓയില്‍

റോസ് ഓയില്‍

ശരീര ദുര്‍ഗന്ധം അകറ്റാനും റോസ് ഓയില്‍ ഉപയോഗിക്കാം. ഇതൊരു പ്രകൃതിദത്ത സുഗന്ധദ്രവ്യമാണ്. റോസ് ഓയില്‍ ഉണ്ടാക്കാന്‍, ഉണങ്ങിയ റോസ് ഇതളുകള്‍ ആവശ്യമാണ്. ഇതിനുശേഷം, ഈ ദളങ്ങള്‍ പൊടിച്ച് പൊടിയാക്കിയെടുക്കുക. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് റോസ് പൊടി ചേര്‍ക്കുക. ഈ പൊടി എണ്ണയില്‍ നന്നായി തിളപ്പിക്കുക. എണ്ണയുടെ നിറം മാറുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. എണ്ണ ഫില്‍ട്ടര്‍ ചെയ്ത് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. അമിതമായ വിയര്‍പ്പോ ദുര്‍ഗന്ധമോ ഉള്ള ശരീരഭാഗങ്ങളില്‍ ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ ഈ എണ്ണ പുരട്ടുക. ഇത് ശരീര ദുര്‍ഗന്ധം അകറ്റാനുള്ള മികച്ച പോംവഴിയാണ്.

റോസ് പൊടി

റോസ് പൊടി

റോസാപ്പൂവിന്റെ ദളങ്ങള്‍ പൊടിച്ച് പേസ്റ്റ് തയ്യാറാക്കി അമിതമായ വിയര്‍പ്പ് ഉള്ള ഭാഗത്ത് പുരട്ടുക. റോസ് പേസ്റ്റ് 30 മിനിറ്റ് ചര്‍മ്മത്തില്‍ വിട്ടശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി ഉണക്കുക. ശരീര ദുര്‍ഗന്ധം അകറ്റാനുള്ള എളുപ്പവഴിയാണിത്.

Read more about: body body odor ശരീരം
English summary

Different Ways To Use Rose To Get Rid Of Body Odor In Malayalam

Body odor can have a bad effect on your mood. Here are some effective ways to use rose to get rid of body odor. Take a look.
Story first published: Tuesday, January 24, 2023, 13:02 [IST]
X
Desktop Bottom Promotion