For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പം നിലനിർത്താൻ ചില വഴികൾ

|

യുവത്വം തുളുമ്പുന്ന ശരീരം ഉണ്ടാകുവാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം - ശരിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം കൃത്യമായി ചെയ്യുക, പുകവലിക്കാതിരിക്കുക. ആരോഗ്യകരമായ ജീവിതശൈലി നിങ്ങളിൽ യുവത്വവും ആരോഗ്യവും നിലനിർത്തുന്നു.

g

പ്രായം കൂടുന്നത് നമുക്ക് തടയുവാൻ സാധിക്കില്ലെങ്കിലും അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കുവാൻ കഴിയും. പ്രത്യേകിച്ച് ആകാലവാർദ്ധക്യത്തെ. യുവത്വം തുളുമ്പുന്ന ശരീരം ഉണ്ടാകുവാൻ വിലകൂടിയ ചികിത്സാ മാർഗ്ഗങ്ങളോ മറ്റോ തേടേണ്ട കാര്യമില്ല. മങ്ങിയതും വിരസവുമായ ചർമവും അയഞ്ഞുതൂങ്ങിയ ശരീരവും പുഷ്ടിപ്പെടുത്തുവാൻ സാധിക്കുന്നതാണ്.

 അതിനായി നാം എന്തൊക്കെ ചെയ്യണം എന്ന് നോക്കാം ; 1 ശരിയായ ഭക്ഷണരീതി

അതിനായി നാം എന്തൊക്കെ ചെയ്യണം എന്ന് നോക്കാം ; 1 ശരിയായ ഭക്ഷണരീതി

പ്രായം കുറച്ച് കാണിക്കുന്നതിന് കഴിക്കുവാനായി ഒരു പ്രത്യേക വിഭാഗം ഭക്ഷണമല്ല ഉള്ളത്. നല്ല ഫലം ലഭിക്കുന്നതിനായി ചില പഴങ്ങൾ, പച്ചക്കറികൾ എന്നിവ ദിനംപ്രതി കഴിക്കുകയാണ് ചെയ്യേണ്ടത്. യുവത്വമുള്ള ശരീരത്തിനായി നിങ്ങൾ താഴെ പറയുന്ന തരം ഭക്ഷണമാണ് പ്രധാനമായും കഴിക്കേണ്ടത്.

ഇവ നിങ്ങളുടെ ദിനംപ്രതിയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. പ്രകൃതിദത്തമായ രീതിയിലുള്ള ഈ ഭക്ഷണക്രമം തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുകയും, സമ്മർദ്ദം കുറയ്ക്കുകയും, ചർമ്മകാന്തി വർദ്ധിപ്പിക്കുന്കയും ചെയ്യുന്നു.

 ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക :

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക :

ശുദ്ധമായ, സത്ത് നിറഞ്ഞ പഴവർഗ്ഗങ്ങൾ കഴിക്കുക. പോളീഫിനോൾസ് അടങ്ങിയ ഇത്തരം പഴങ്ങൾ ശക്തമായ ആന്റിഓക്സിഡന്റാണ്.

ആന്റിഓക്സിഡന്റ് യുവത്വം നിറഞ്ഞ ശരീരത്തിന് അത്യാവശ്യമാണ്. കാരണം, ഇവ ജാരണകാരി അഥവാ ഓക്സിഡേഷൻ തടയുകയും, കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന അപകടകമായ മൂലധാതുക്കളെ രക്തത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു.

 സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കുക :

സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കുക :

ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. പൊതുവെ ഇന്ത്യൻ ഭക്ഷണങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങളുടെ അളവ് കൂടുതൽ ആയതിനാൽ അവ യുവത്വം നിലനിർത്തുന്നതിൽ സഹായകരമാണ്. തുളസി, ജീരകം, പെരുംജീരകം, മഞ്ഞൾ തുടങ്ങിയവ കോശങ്ങളെ നശിപ്പിക്കുന്ന ഓക്സിഡേഷൻ തടയുന്നു.

 ഗ്രീൻ ടീ കുടിക്കുക :

ഗ്രീൻ ടീ കുടിക്കുക :

3 കപ്പ് ഗ്രീൻ ടീ ദിവസവും കുടിക്കുകയാണെങ്കിൽ അത് കോശങ്ങൾ നശിക്കുന്നത് തടയുകയും അവയുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യാൻ സഹായിക്കുന്നു. ഗ്രീൻ ടീ ബാഗുകൾ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുവാനും സഹായകരമാണ്.

 കിവി പഴം കഴിക്കുക :

കിവി പഴം കഴിക്കുക :

സ്ഥിരമായി കിവി പഴം കഴിച്ചാൽ, അത് ചർമ്മം ചുളുങ്ങുന്നത് തടയുവാൻ സഹായിക്കുന്നു. കിവിയിൽ അടങ്ങിയിരിക്കുന്നത് 154 ശതമാനം വിറ്റാമിൻ സി ആണ്. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ ഇരട്ടിയിലധികം അളവ് വരും ഇത്. ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയ കിവി പഴം അപകടകരമായ മൂലധാതുക്കളെ നീക്കം ചെയ്യുവാനും സഹായിക്കുന്നു.

കായ്കൾ അഥവാ നട്ട്‌സ് കഴിക്കുക :

കായ്കൾ അഥവാ നട്ട്‌സ് കഴിക്കുക :

ഫൈബറും പോഷകങ്ങളും അടങ്ങിയ പച്ചക്കറികൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിൽ നിറയ്ക്കുന്നു.

കായ്കൾ അഥവാ നട്ട്‌സ് കഴിക്കുക :

നട്‌സുകൾ നിങ്ങാളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും ചുറുചുറുക്ക് നിലനിർത്തുവാനും സഹായിക്കുന്നു. ശരീരം ഉന്മേഷത്തോടെ നിലനിർത്തുമ്പോൾ അലസത അകലുകയും ചെയ്യും. ഇത് യുവത്വം നിലനിർത്തുവാനും സഹായിക്കുന്നു.

യോഗ ശീലമാക്കുക :

യോഗ ശീലമാക്കുക :

യോഗ പോലെയുള്ള ശാരീരികവും മാനസികവുമായി ഉത്തേജനം നൽകുന്ന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ട് തവണ വീതം ചെയ്യുന്നത് നിങ്ങൾക്ക് ഉന്മേഷം വർദ്ധിപ്പിക്കുവാനും, എല്ലിന് ശക്തി വർദ്ധിക്കുവാനും, സമ്മർദ്ദം അകറ്റുവാനും സഹായിക്കുന്നു. കൂടുതൽ ഊർജം, മെച്ചപ്പെട്ട ദേഹഭാവം, വഴക്കമുള്ള ശരീരം, മെച്ചപ്പെട്ട മാനസികനില എന്നിവ ഇത്തരം വ്യായാമമുറകൾ കൊണ്ടുള്ള പ്രയോജനങ്ങളിൽ ചിലതാണ്.

പ്രാണായാമം പോലെയുള്ള യോഗമുറകൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ അറിവ്‌ ലഭിക്കുന്നു. ഇത് പ്രായാധിക്യത്തെ തടയുവാനും സഹായിക്കുന്നു. പ്രാണായാമം കോശങ്ങളെ ഉത്തേജിപ്പിക്കുവാനും പുനരുജ്ജീവിപ്പിക്കുവാനും, വിഷമയം അകറ്റുവാനും, അസുഖങ്ങളെ തടയുവാനും, ചർമ്മം തേജസ്സോടെ നിലനിർത്തുവാനും സഹായിക്കുന്നു. യോഗാസനങ്ങൾ നിങ്ങളുടെ ശരീരത്തിനെയും, മനസ്സിനെയും ഒരുപോലെ പരിപോഷിപ്പിക്കുന്നു. കൂടാതെ, ആമാശയവും, ജനനേന്ദ്രിയവ്യൂഹവും, രോഗപ്രതിരോധ ശേഷിയും നല്ല നിലയിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്നു.

പുകവലി നിർത്തുക :

പുകവലി നിർത്തുക :

പുകവലി നിർത്തുക എന്നത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. പുകവലി ശ്വാസകോശാർബുദത്തിനും ഹൃദയ സംബന്ധിയായ അസുഖങ്ങൾക്കും കാരണമാകുന്നതിനൊപ്പം നിങ്ങളുടെ സൗന്ദര്യത്തിനും ദോഷങ്ങൾ വരുത്തുന്നതാണ്.

പുകവലി നിങ്ങളുടെ ചർമ്മത്തിന് അകാല വാർദ്ധക്യവും ചുളിവുകളും, പല്ലിൽ കറയും, എന്തിനേറെ, സോറിയാസിസിന് വരെ കാരണമാകുന്നു. മുഖത്ത് ചുളിവുകൾ വരുത്തുന്നതോടൊപ്പം പുകവലി രക്തധമനികളെ ചുരുക്കുകയും, ഇത് മൂലം രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ജലാംശം നിലനിർത്തുക :

ജലാംശം നിലനിർത്തുക :

ശരീരത്തിൽ ചെറിയ അളവിൽ ജലാംശം കുറഞ്ഞാൽ തന്നെ അത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കും. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ അത് നിങ്ങളുടെ ചർമ്മം നിർജ്ജീവവും അയഞ്ഞുതൂങ്ങിയതുമാക്കി തീർക്കുന്നു.

ജലാംശം ഭയങ്കരമായ അളവിൽ കുറയുന്ന അവസ്ഥയാണ് ചർമ്മത്തിന് പ്രായം തോന്നിക്കുന്നതിന്റെ പ്രധാന കാരണം. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിൽ ജലാംശവും വഴക്കവും നിലനിർത്തുവാൻ സഹായിക്കുന്നു. ഇതുമൂലം ചർമ്മ കാന്തി വർദ്ധിക്കുകയും യുവത്വം നിലനിൽക്കുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിൽക്കുന്നതാണ്.

 5. മാനസിക സമ്മർദ്ദം ഒഴിവാക്കുക, നന്നായി ഉറങ്ങുക :

5. മാനസിക സമ്മർദ്ദം ഒഴിവാക്കുക, നന്നായി ഉറങ്ങുക :

കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ ആണ് നമ്മളെ മാനസികമായും ശാരീരികമായും തളർച്ച അനുഭവിപ്പിക്കുന്നത്. ഇത് ചർമ്മം പെട്ടെന്ന് പ്രായം വയ്ക്കുന്നതിനും കാരണമാകുന്നു.

യുവത്വം നിറഞ്ഞ ശരീരത്തിനായി നിങ്ങൾ പ്രധാനമായും ചെയ്യേണ്ടത് മാനസിക സമ്മർദ്ദം ഒഴിവാക്കുക എന്നതാണ്. ഇതിനായി വ്യായാമം, ധ്യാനം, മസാജുകൾ, അരോമതെറാപ്പി എന്നിവ ചെയ്യുക. ഇവ നിങ്ങളുടെ മനസ്സും ശരീരവും ഉന്മേഷം നിറഞ്ഞതാക്കുവാൻ സഹായിക്കുന്നു.

English summary

ways-to-maintain-a-younger-looking-body

We can not stop aging, but we can slow down its speed.,
Story first published: Thursday, August 9, 2018, 12:49 [IST]
X
Desktop Bottom Promotion