For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കാക്കാൻ വാസ്‌ലിന്‍

By Saritha P
|

പല പേരുകളില്‍ പല നിറങ്ങളില്‍ പല ഗന്ധങ്ങളില്‍ എത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളോട് പ്രിയമുള്ളവരാണ് നമ്മളിലേറെയും. മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുത്തന്‍ബ്രാന്‍ഡുകളെ സ്വീകരിക്കാന്‍ മടിക്കാറുമില്ല. എന്നാല്‍ ഇവയോടുള്ള ആവേശത്തില്‍ പലരും പരിഗണിക്കാന്‍ മടിക്കുന്ന ചെലവുകുറഞ്ഞ ഒരു ജെല്ലിയാണ് വാസ്‌ലിന്‍.

4wr

മെയ്ക്ക്-അപ് കിറ്റില്‍ പ്രഥമപരിഗണന ലഭിക്കാതെ പോയ വാസ്‌ലിന് മേന്മകളേറെയുണ്ട് എന്നതാണ് വാസ്തവം. മിക്ക വീടുകളിലും പൊതുവായി കാണാനാകുന്ന ജെല്‍ ക്രീമാണ് ഇതെങ്കിലും ഇതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അറിയുന്നവര്‍ വിരളമാണെന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തിന് ദിവസവും ഉപയോഗിക്കാവുന്നതാണ് വാസ്‌ലിന്‍ എന്ന പെട്രോളിയം ജെല്ലി. വാസ്‌ലിന്റെ എണ്ണമറ്റ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

മസ്‌കാരയ്ക്ക് പകരക്കാരന്‍

മസ്‌കാരയ്ക്ക് പകരക്കാരന്‍

മസ്‌കാര ഉപയോഗിക്കാന്‍ വലിയ താത്പര്യം ഇല്ലാത്തവരുണ്ടാകാം. എന്നാല്‍ കണ്‍പീലിയുടെ ഭംഗി നഷ്ടപ്പെടാനും പാടില്ല എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വാസ്‌ലിന്‍ ഉപയോഗിച്ചു നോക്കാം. നല്ല തിളങ്ങുന്ന വളഞ്ഞുപുളഞ്ഞ കണ്‍പീലിയ്ക്കായി ഒരല്പം വാസ്‌ലിന്‍ എടുത്ത് പീലികള്‍ക്ക് മേല്‍ പുരട്ടിയാല്‍ മതി.

മസ്‌കാരയുടെ ബ്രഷില്‍ നിന്ന് മസ്‌കാര നീക്കം ചെയ്ത് അതില്‍ അല്പം വാസ്‌ലിന്‍ പുരട്ടി കണ്‍പീലികളില്‍ പുരട്ടിനോക്കൂ മാറ്റം തിരിച്ചറിയാം. കണ്‍പീലിക്ക് ഭംഗി നല്‍കുന്നതിനൊപ്പം പീലി വളരാനും വാസ്‌ലിന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

വിണ്ടുകീറിയ പാദങ്ങളുടെ സംരക്ഷകന്‍

വിണ്ടുകീറിയ പാദങ്ങളുടെ സംരക്ഷകന്‍

വാസ്‌ലിന്‍ ആദ്യകാലത്ത് എല്ലാവരിലും ചിരപരിചിതമായത് വിണ്ടുകീറിയ ഉപ്പൂറ്റിയെ സാധാരണഗതിയിലാക്കുന്ന പാദസംരക്ഷകനായിട്ടാണ്. ഏത് സാധാരണക്കാരന്റെ വീട്ടിലും ഈ പെട്രോളിയം ജെല്ലി ഇടംനേടാനും ഒരു പ്രധാനകാരണം ഈ ഗുണം തന്നെ.

രാത്രി ഉറങ്ങുന്നതിന് മുമ്പ് കാല്‍ വൃത്തിയാക്കിയ ശേഷം കുറച്ച് വാസ്‌ലിന്‍ കൈകളിലെടുത്ത് കാലിന്റെ വിണ്ടുകീറിയ ഭാഗങ്ങളിലായി പുരട്ടുക. ഉറക്കത്തില്‍ കിടക്കയില്‍ ആകാതിരിക്കാന്‍ സോക്‌സ് ധരിച്ച് കിടക്കുന്നതാണ് നല്ലത്. രാവിലെ നോക്കുമ്പോള്‍ കാലുകളുടെ പരുപരുപ്പിന് വലിയ തോതിലുള്ള മാറ്റം കാണാനാകും. പെഡിക്യൂര്‍ ചെയ്ത പോലെ അനുഭവപ്പെടാം. ഇത് ദിവസവും ചെയ്യാവുന്ന പ്രക്രിയയാണ്.

സെല്‍ഫ്-ടാനര്‍ പുരട്ടും മുമ്പേ

സെല്‍ഫ്-ടാനര്‍ പുരട്ടും മുമ്പേ

കണങ്കൈ, കൈമുട്ട്, കണങ്കാല്‍, കാല്‍മുട്ട് എന്നിവിടങ്ങളിലെ ചര്‍മ്മം റിപ്പയര്‍ ചെയ്യാനുപയോഗിക്കുന്ന സെല്‍ഫ് ടാനര്‍ പോലുള്ള സ്‌കിന്‍ ലോഷനുകള്‍ പുരട്ടും മുമ്പ് ഇവിടങ്ങളില്‍ ഒരല്പം വാസ്‌ലിന്‍ പുരട്ടുന്നത് നല്ലതാണ്.

പ്രകൃതിദത്തമായ തിളക്കം നേടാന്‍

പ്രകൃതിദത്തമായ തിളക്കം നേടാന്‍

മറ്റ് ബോഡി ക്രീമുകള്‍ക്കോ ലോഷനുകള്‍ക്കോയൊന്നും കാണാത്ത ഒരു പ്രത്യേകത പെട്രോളിയം ജെല്ലിക്കുണ്ട്. അത് നമ്മള്‍ തേച്ചുപിടിപ്പിക്കുന്നിടത്ത് നല്ല തിളക്കം അനുഭവപ്പെടും. ഈ തിളക്കം ഏറെ നേരെ നിലനില്‍ക്കുകയും ചെയ്യും.

കവിളെല്ലുകള്‍ക്ക് മുകളിലായും പുരികത്തിന് താഴെയായും മൂക്കിന്റെ അഗ്രത്തോട് ചേര്‍ന്നുമെല്ലാം നേരിയ രീതിയില്‍ ഈ ജെല്ലികൊണ്ട് മിനുക്കിയെടുക്കാം. പിന്നെ നിങ്ങളുടെ ഒരു ചിരി കൂടി മതി മുഖം ഓജസ്സുള്ളതാവാനും ആകര്‍ഷകമാകാനും.

പാടുകളെ തുരത്തിയോടിക്കാന്‍

പാടുകളെ തുരത്തിയോടിക്കാന്‍

സൗന്ദര്യസംരക്ഷണത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ മനസ്സുള്ളവരുണ്ട് നമുക്കിടയില്‍. അപ്പോള്‍ പിന്നെ ഇടക്കിടെ കുഞ്ഞുകുഞ്ഞു മുറിപ്പാടുകളും പൊള്ളലുകളുമെല്ലാം സ്വാഭാവികമായും ഉണ്ടായെന്നും വരാം.

മുടി വളഞ്ഞുപുളഞ്ഞുനില്‍ക്കാന്‍ ഉപയോഗിക്കുന്ന കേര്‍ളിങ് ഐറണ്‍, ഇലക്ട്രിക് സ്‌ട്രെയിറ്റ്‌നര്‍ അങ്ങനെ പലതില്‍ നിന്നും പൊള്ളലുകളുണ്ടാകാം. ഈ പൊള്ളലുകളുടെ പാടുകളാകും പിന്നീടൊരു സമയത്ത് നിങ്ങളുടെ സൗന്ദര്യം മങ്ങാന്‍ കാരണമാകുക. വാസ്‌ലിന്‍ പെട്രോളിയം ജെല്ലി കുറഞ്ഞതോതില്‍ ഇതിനുമുകളിലായി പുരട്ടി ശരീരത്തിലെ ഇത്തരം പാടുകളെ മായ്ക്കാനാകും.

ഹെയര്‍ കളര്‍ പ്രതിരോധിക്കുന്നു

ഹെയര്‍ കളര്‍ പ്രതിരോധിക്കുന്നു

പ്രായമാകുമ്പോള്‍ കറുത്തതും ചെറുപ്പത്തില്‍ ചെമ്പിച്ചതോ നീല, പര്‍പ്പിള്‍ തുടങ്ങി വിവിധങ്ങളായ നിറങ്ങളിലുള്ളതോ ആയ മുടികളാണ് ട്രന്‍ഡ്. എന്നാല്‍ മുടിക്ക് നല്‍കുന്ന നിറം നെറ്റിയിലേക്കുകൂടി പടര്‍ന്നാലോ കാണാന്‍ ചേലുണ്ടാകില്ല. മുടിക്ക് നിറം നല്‍കാനുള്ള തിടുക്കത്തില്‍ നിറം നെറ്റിയിലേക്ക് ആകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ മറക്കരുത്. മുടി കളര്‍ ചെയ്യുമ്പോള്‍ മുടിയോട് ചേര്‍ന്നുള്ള നെറ്റിയുടെ ഭാഗങ്ങളിലും ചെവിയുടെ ഭാഗങ്ങളിലുമായി ഈ കളറിന്റെ അംശം വീഴാനിടയുണ്ട്.

പിന്നീട് അത് മായ്ച്ചുകളയാന്‍ കഷ്ടപ്പാടുതന്നെയാണ്. ഇങ്ങനെയുള്ള ഘട്ടത്തില്‍ ഉപയോഗിക്കാന്‍ പെട്രോളിയം ജെല്ലി മികച്ചതാണ്. പെട്രോളിയം ജെല്ലി അല്പം കട്ടിയില്‍ മുടിയോട് ചേര്‍ന്ന് നില്‍ക്കുന്ന നെറ്റിയുടെ ഭാഗത്തും (ഹെയര്‍ ലൈന്‍) ചെവിയുടെ പിന്‍ഭാഗത്തുമെല്ലാമായി തേച്ചുപിടിപ്പിച്ച ശേഷം കളറിങ് തുടങ്ങിയാല്‍ മതി. എന്നാല്‍ കളര്‍ ചര്‍മ്മവുമായി പറ്റി പിടിച്ചുനില്‍ക്കുന്നത് ഒഴിവാക്കാനാകും.

 ബാഹ്യചര്‍മ്മത്തിന് സംരക്ഷണം

ബാഹ്യചര്‍മ്മത്തിന് സംരക്ഷണം

വരണ്ട് ചുളിവു വീണ കൈകളെ എല്ലാവര്‍ക്ക് മുമ്പിലും പ്രദര്‍ശിപ്പിക്കാന്‍ മടിച്ച് ബ്യൂട്ടിപാര്‍ലറിലേക്ക് അതിവേഗം ഓടേണ്ട. പെഡിക്യൂര്‍, മാനിക്യൂര്‍ പ്രക്രിയകള്‍ക്ക് അധികനേരം പാര്‍ലര്‍ ചെലവഴിക്കുകയും വേണ്ട. അതിനായി ചെലവാക്കുന്ന പണത്തില്‍ നിന്നും നിസ്സാരമായ ഒരു തുക കൊണ്ട് വാസ്‌ലിന്‍ വാങ്ങി ചര്‍മ്മത്തില്‍ പുരട്ടിവെച്ചാല്‍ മതി.

ബാഹ്യചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ് പെട്രോളിയം ജെല്ലിയുടെ ഈ ചികിത്സ. ബോഡി ലോഷന് പകരക്കാരനായും വാസ്‌ലിന്‍ ഉപയോഗിച്ചുവരാറുണ്ട്. വരണ്ട ചര്‍മ്മമുള്ളവര്‍ക്കാണ് ഇതേറെ ഗുണം ചെയ്യുക.

ഫേസ്‌ക്രീം

ഫേസ്‌ക്രീം

തുടക്കത്തില്‍ പറഞ്ഞ പോലെ കാഴ്ചയ്ക്ക് ആകര്‍ഷകമായ ക്രീമുകള്‍ക്ക് പിന്നാലെ പോകുന്ന തിരക്കില്‍ സ്‌റ്റോറുകളുടെ ഏതെങ്കിലും ഒരു അരികിലായി മറ്റ് ക്രീമുകളില്‍ നിന്ന് അല്പം മാറ്റിനിര്‍ത്തപ്പെടുന്ന വാസ്‌ലിനെ ചില്ലറക്കാരനായി കാണരുത്. ഒരു പക്ഷെ നിങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച ക്രീമുകള്‍ക്കൊന്നും ചെയ്യാനാകാത്ത മാജിക്ക് നിങ്ങളുടെ മുഖത്ത് ചെയ്യാന്‍ ഈ നിസ്സാരനെന്ന് കരുതുന്ന പെട്രോളിയം ജെല്ലിയ്ക്ക് ആയേക്കും. കാരണം ഇതാണ്; വരണ്ട കാലാവസ്ഥയില്‍ എത്ര ബോഡി ലോഷനും ക്രീമും പുരട്ടിയാലും അല്പം കഴിഞ്ഞ് അതിന്റെ ഗുണങ്ങളെല്ലാം നഷ്ടപ്പെട്ട് വീണ്ടും വീണ്ടും ക്രീമുകള്‍ പുരട്ടേണ്ട അവസ്ഥ വരാറുണ്ട്.

എന്നാല്‍ പെട്രോളിയം ജെല്ലി അധികം ആവര്‍ത്തി പുരട്ടേണ്ടതില്ല. ഈര്‍പ്പമില്ലാത്ത ചര്‍മ്മമുള്ളവര്‍ക്ക് മികച്ചൊരു സഹായിയാണ് വാസ്‌ലിന്‍. മാത്രമല്ല, ചില ക്രീമുകള്‍ പുരട്ടുന്നതോടെ ചര്‍മ്മത്തിന്റെ സുഷിരം അടഞ്ഞുപോകാനിടയാകുകയും പിന്നീട് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ വാസ്‌ലിന്‍ നോണ്‍കോമഡോജെനിക് (ചര്‍മ്മസുഷിരം അടക്കാത്ത, മുഖക്കുരു വരുത്താത്ത തരം) വിഭാഗത്തില്‍ പെടുന്നതാണ്.

ലിപ് ബാം

ലിപ് ബാം

ചുണ്ടിന് സ്വാഭാവിക ഈര്‍പ്പം ലഭിക്കാത്ത സാഹചര്യത്തില്‍ ഉപയോഗിക്കുന്നതാണ് ലിപ് ബാമുകള്‍. ചുണ്ടിന് തിളക്കവും ഈര്‍പ്പവും നല്‍കി വരണ്ട ചുണ്ടുകളുണ്ടാകാതെ സംരക്ഷിക്കുന്നു. വാസ്‌ലിന്‍ ഇത്തരത്തില്‍ മികച്ചൊരു ലിപ് ബാം ആണ്. ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ ഇത്തരം ലിപ്ബാമുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ഇനി ലിപ് സ്റ്റിക് ഇടുന്നവരാണെങ്കില്‍ പോലും ലിപ്സ്റ്റിക് മാത്രം പുരട്ടിയാല്‍ അല്പം കഴിഞ്ഞ് ചുണ്ടുകള്‍ വരണ്ടു വികൃതമാകുക പതിവാണ്. ഇത് പരിഹരിക്കാന്‍ വാസ്‌ലിന്‍ ഒരു പ്രൈമറായി കണക്കാക്കി ചുണ്ടുകളില്‍ പുരട്ടിയ ശേഷം ലിപ്സ്റ്റിക് ഉപയോഗിച്ചോളൂ.

വേനലില്‍

വേനലില്‍

വേനല്‍ ചൂട് ശരീരത്തില്‍ വിയര്‍പ്പ് കൂട്ടുകയും ശരീരത്തിലെ പ്രധാനഭാഗങ്ങളില്‍ ഉരഞ്ഞ് ചുവന്ന തടിപ്പുകള്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം. ഈ സാഹചര്യത്തില്‍ വാസ്‌ലിന്‍ പ്രശ്‌നമുള്ള ഭാഗങ്ങളില്‍ പുരട്ടാനുപയോഗിക്കാം.

എന്നാല്‍ നേരിയ തോതില്‍ വേണം ഇത് പുരട്ടാന്‍. കാരണം അധികം ആകുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കാനേ ഇടയാക്കൂ. കുട്ടികളില്‍ ഉണ്ടാകുന്ന ഡയപര്‍ റാഷസ് മാറാനും ജെല്ലി ഉപയോഗിക്കാറുണ്ട്.

മുടി ഒതുക്കാന്‍

മുടി ഒതുക്കാന്‍

അഴിച്ചിട്ട മുടിയാണ് ഇപ്പോളത്തെ സ്‌റ്റൈല്‍. മുടി അഴിച്ചിട്ടാല്‍ അല്പം കഴിഞ്ഞാല്‍ അത് പാറിപറന്ന് വഷളാകുന്നതാണ് പലരുടേയും പ്രശ്‌നം. ഇത്തരത്തില്‍ ഒതുക്കമില്ലാത്ത മുടിയിഴകളെ ഇണക്കാന്‍ പറ്റിയ ഏജന്റാണ് വാസ്‌ലിന്‍.

വളരെ ചെറിയൊരളവില്‍ വാസ്‌ലിന്‍ എടുത്ത് രണ്ട് കൈകളിലുമായി പടര്‍ത്തി ആ കൈകള്‍ മുടിയിഴകളില്‍ തഴുകിയെടുക്കൂ. നല്ല തിളങ്ങുന്ന ഒതുക്കമുള്ള മുടി സ്വന്തമാക്കാനാകും.

ബോട്ടില്‍ തുറക്കാന്‍

ബോട്ടില്‍ തുറക്കാന്‍

നെയില്‍പോളിഷ് ബോട്ടില്‍, ഗ്ലൂ ബോട്ടില്‍ പോലുള്ളവ ഒരു തവണ ഉപയോഗിച്ച് അടച്ചിടുമ്പോള്‍ ചിലപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഉണങ്ങിപ്പിടിച്ച് മൂടിയുടെ ചുറ്റിലുമായി രൂപപ്പെടാറുണ്ട്.

ഇതുകാരണം പിന്നീട് മൂടി തുറക്കാനും ബുദ്ധിമുട്ടുവരും. മൂടിയുടെ ഭാഗത്ത് ഉണങ്ങിപ്പിടിച്ച് തുറക്കാന്‍ പറ്റാതെ വരുമ്പോള്‍ മൂടിയുടെ അരുകുകളിലായി അല്പം പെട്രോളിയം ജെല്ലി തേച്ചു തിരിച്ചുനോക്കൂ. തുറക്കാത്ത ബോട്ടിലും തുറക്കാം.

മുടിയുടെ അറ്റം പിളരുന്നത് തടയാന്‍

മുടിയുടെ അറ്റം പിളരുന്നത് തടയാന്‍

മുടിയുടെ അറ്റം പിളരുന്ന പ്രശ്‌നത്തിന് ഏകപരിഹാരം മുടിയുടെ അറ്റം ട്രിം ചെയ്യുകയെന്നതാണ്. മിക്കവരും ഈ മാര്‍ഗ്ഗം തന്നെയാണ് ഉപയോഗിക്കാറുള്ളതും. എന്നാല്‍ ഒരു പാര്‍ട്ടിക്ക് തയ്യാറെടുക്കുന്നതിനിടക്ക് ഇതിനൊന്നും സമയം കാണില്ല. അപ്പോള്‍ ഒരല്പം വാസ്‌ലിന്‍ എടുത്ത് മുടിയുടെ അറ്റത്തായി നല്ലവണ്ണം തേച്ചുനോക്കൂ.

നിമിഷത്തിനുള്ളില്‍ തിളക്കമുള്ളതും അറ്റം പിളര്‍പ്പില്ലാത്തതുമായി തലമുടി നേടാം. ഓര്‍ക്കുക ഇത് താത്കാലിക പരിഹാരമാണ്. പിന്നീട് സമയം കിട്ടുമ്പോള്‍ മുടിയുടെ അഗ്രം ട്രിം ചെയ്താല്‍ മതി.

പുരികം ഒതുക്കാം

പുരികം ഒതുക്കാം

ചിതറിയ പുരികം അമ്പുപോലെ വളഞ്ഞുനില്‍ക്കണോ? അതിന് ഒരല്പം പെട്രോളിയം ജെല്ലി മതി. പുരികത്തിന് ആകാരം നല്‍കുന്ന രീതിയില്‍ ജെല്ലി തേച്ചു നോക്കൂ, ഏറെ നേരം ഇത് ഒരേ ആകാരവടിവില്‍ നില്‍ക്കുന്നതും കാണാം.

മെയ്ക്ക് അപ് റിമൂവര്‍

മെയ്ക്ക് അപ് റിമൂവര്‍

നല്ലൊരു മെയ്ക്ക് അപ് റിമൂവറായി പെട്രോളിയം ജെല്ലി ഉപയോഗിക്കാവുന്നതാണ്. ചെറിയൊരു കഷണം പഞ്ഞിയെടുത്ത് പെട്രോളിയം ജെല്ലിയില്‍ മുക്കി കണ്ണിന് സമീപങ്ങളിലെ മസ്‌കാര, ലൈനര്‍ പോലുള്ള മെയ്ക്ക് അപുകള്‍ അതിവേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

 പെര്‍ഫ്യൂം ഏറെ നേരം സുഗന്ധം നല്‍കാന്‍

പെര്‍ഫ്യൂം ഏറെ നേരം സുഗന്ധം നല്‍കാന്‍

പെര്‍ഫ്യൂമകളുടെ സുഗന്ധം ഏറെ നേരെ നിലനില്‍ക്കണമെന്നില്ല. എന്നാല്‍ പെര്‍ഫ്യൂം ശരീരത്തിലടിക്കും മുമ്പേ ആ ഭാഗത്ത് അല്പം പെട്രോളിയം ജെല്ലി പുരട്ടുക. അതിന് മുകളിലായി പെര്‍ഫ്യൂം സ്േ്രപ ചെയ്യുക.

ചര്‍മ്മത്തില്‍ സ്‌പ്രേ പറ്റിനില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പെട്രോളിയം ജെല്ലിയില്‍ ഇത് പറ്റിനില്‍ക്കുകയും അതുവഴി ഏറെ നേരം പെര്‍ഫ്യൂം ഗന്ധം ശരീരത്തില്‍ തങ്ങി നിലനില്‍ക്കുകയും ചെയ്യും.

നെയില്‍പോളിഷ് പടരാതിരിക്കാന്‍

നെയില്‍പോളിഷ് പടരാതിരിക്കാന്‍

നെയില്‍ പോളിഷ് ഇടുന്നതിന് മുമ്പായി വാസ്‌ലിന്‍ നഖത്തിന്റെ ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. എന്നാല്‍ നെയില്‍ പോളിഷ് ചെയ്യുമ്പോള്‍ ആ നിറം നഖം വിട്ട് പുറത്തേക്ക് പടരാതിരിക്കാന്‍ സഹായകമാകും.

കമ്മല്‍ എളുപ്പത്തിലിടാം

കമ്മല്‍ എളുപ്പത്തിലിടാം

കുറച്ച് കാലത്തിന് ശേഷം കമ്മലിടുന്നവര്‍ക്ക് കമ്മലിന്റെ ആണി ചര്‍മ്മത്തിനുള്ളിലേക്ക് കുത്തിയിറക്കുക പ്രയാസമായിരിക്കും. വല്ലാത്ത വേദന ഉണ്ടാക്കുന്ന അവസരമാണിത്. കാതിന്റെ തുളയുടെ ഭാഗത്ത് വാസ്‌ലിന്‍ പുരട്ടിയ ശേഷം കമ്മലിട്ടു നോക്കൂ വേദന ഉണ്ടാകില്ല.

അതുപോലെ വളകള്‍ അണിയുമ്പോഴും അഴിക്കുമ്പോഴും അല്പം ജെല്ലി പുരട്ടിയാല്‍ വേദനയില്ലാതെ എളുപ്പത്തില്‍ കാര്യം സാധിക്കും. വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനും ജെല്ലി ഉപയോഗിക്കുന്നത് സാധാരണമാണ്.

ലിപ്സ്റ്റിക്ക്

ലിപ്സ്റ്റിക്ക്

ചുണ്ടിന് ആകര്‍ഷകമായ പല നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത്തരം വിവിധ നിറങ്ങള്‍ ചുണ്ടില്‍ പരീക്ഷിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും അത്രയും നിറങ്ങള്‍ പണം മുടക്കി വാങ്ങാനും മടിയുണ്ടാകും. ഇവര്‍ക്ക് വേണ്ടിയാണ് ഈ മിശ്രിതം.

ഇതിനായി നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടത് ഐഷഡോയും വാസ്‌ലിനും മാത്രം. ഇഷ്ടമുള്ള ഐഷാഡോ നിറം അല്പം ചുണ്ടില്‍ തേച്ച് അതിന് മുകളിലായി വാസ്‌ലിന്‍ പുരട്ടിയാല്‍ ലിപ്സ്റ്റിക്ക് റെഡിയായി. ഐഷാഡോ നിറങ്ങള്‍ക്കനുസരിച്ച് ലിപ്സ്റ്റിക്ക് ഡാര്‍ക്ക്, ലൈറ്റ് എന്നിങ്ങനെയായി ഉപയോഗിക്കാം.

English summary

vaseline-beauty-hacks-worth-knowing

Vaseline is a petroleum jelly that can be used daily for beauty care,
Story first published: Wednesday, June 27, 2018, 12:36 [IST]
X
Desktop Bottom Promotion