വിയര്‍പ്പ് നാറ്റം പേടിക്കണ്ട, പരിഹാരം നിമിഷനേരം

Posted By:
Subscribe to Boldsky

വിയര്‍പ്പ് നാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്തൊക്കെ ചെയ്തിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ശരീരത്തിലെ വിയര്‍പ്പ് കാരണം മറ്റുള്ളവര്‍ മൂക്ക് പൊത്തിയാല്‍ അത്രയും അപമാനം മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാം. കാരണം അത്രയേറെ പ്രതിസന്ധികളാണ് വിയര്‍പ്പ് നാറ്റം കൊണ്ട് അനുഭവിക്കുന്നത്. എല്ലാവര്‍ക്കും വ്യത്യസ്തമായ ശരീരഗന്ധമായിരിക്കും ഉണ്ടാവുക. എല്ലാ വ്യക്തികള്‍ക്കും ഇത് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ശരീര ഗന്ധത്തില്‍ വിയര്‍പ്പ് ചേരുമ്പോള്‍ അത് പലപ്പോഴും ദുര്‍ഗന്ധത്തിലേക്ക് വഴി വെക്കുന്നു.

വിയര്‍പ്പ് നാറ്റം അഥവാ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ തീവ്രത മനസ്സിലാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് വിയര്‍പ്പ് നാറ്റമുള്ളവര്‍ക്ക് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വിയര്‍പ്പ് നാറ്റത്തിന് പരിഹാരം കാണാന്‍ പലരും പല വിധത്തില്‍ സ്‌പ്രേയും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

പല്ലിലെ ഏത് അഴുക്കിനേയും നീക്കാന്‍ നിമിഷനേരം

മറ്റൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി നമ്മുടെ അടുക്കളയില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ കാണാം. അവയില്‍ ചിലതാണ് താഴെ പറയുന്നത്. എന്തൊക്കെയാണ് വിയര്‍പ്പ് നാറ്റം ഇല്ലാതാക്കും മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

എണ്ണ

എണ്ണ

ശരീര ദുര്‍ഗന്ധം അഥവാ വിയര്‍പ്പ് നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എണ്ണയില്‍ ഉണ്ട്. എണ്ണ കൊണ്ട് ഇത്തരത്തില്‍ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കാം. വെളിച്ചെണ്ണ ഉപയോഗിച്ച് കക്ഷത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കുന്നു. വെളിച്ചെണ്ണയും ലാവെന്‍ഡര്‍ ഓയിലും ടീ ട്രീ ഓയിലും എല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ആപ്പിള്‍സിഡാര്‍ വിനീഗര്‍

ആപ്പിള്‍സിഡാര്‍ വിനീഗര്‍

ശരീര ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ എടുത്ത് കക്ഷത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് ഇടക്കിടക്ക് ചെയ്താല്‍ അത് വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും അകറ്റി നല്ല ശരീര ഗന്ധം നല്‍കുന്നു. വെള്ളം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

ശരീര ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം എപ്‌സം സാള്‍ട്ട് മിക്‌സ് ചെയ്ത് കുളിക്കാന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലും ശരീര ദുര്‍ഗന്ധം അകറ്റി ഫ്രഷ്‌നസ് നല്‍കുന്നു.

ഉലുവച്ചായ

ഉലുവച്ചായ

ഉലുവച്ചായ കൊണ്ടും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അല്‍പം ഉലുവ വെള്ളത്തില്‍ മിക്‌സ് ചെയ്ത് തിളപ്പിച്ച് ഇത് കുടിക്കുക. ശീലമാക്കിയാല്‍ ഉലുവച്ചായ ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.

പെരും ജീരകം

പെരും ജീരകം

പെരും ജീരകം കൊണ്ടും ശരീര ദുര്‍ഗന്ധമെന്ന പ്രശ്‌നത്തെ നമുക്ക് നേരിടാവുന്നതാണ്. അല്‍പം ചതച്ച പെരും ജീരകം ഒരു കപ്പ് വെള്ളം തേന്‍ ആവശ്യമെങ്കില്‍ മാത്രം. വെള്ളത്തില്‍ ഇട്ട് ജീരകം തിളപ്പിച്ച ശേഷം അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് എന്നും രാവിലെ കുടിച്ചാല്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നു. ശരീര ദുര്‍ഗന്ധത്തെ എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ടും ഇത്തരം പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ഗ്രീന്‍ ട സ്ഥിരമായി കഴിക്കുന്നത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഗ്രീന്‍ ടീയുടെ ഉപയോഗം സഹായിക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ബേക്കിംഗ് സോഡ നല്‍കുന്നത്. ശരീര ദുര്‍ഗന്ധത്തിന് പരിഹാരം കാണാനും യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കുളിക്കുന്ന വെള്ളത്തില്‍ മിക്‌സ് ചെയ്ത് കുളിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ വെള്ളം കുടിക്കാന്‍ മാത്രമല്ല ഇത് സൗന്ദര്യസംരക്ഷണത്തിനും പകരം വെക്കാനില്ലാത്ത ഒരു മാര്‍ഗ്ഗമാണ്. നാരങ്ങ രണ്ടായി മുറിച്ച് അത് കൊണ്ട് കക്ഷത്തില്‍ നല്ലതു പോലെ ഉരസുക. ഇത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കി ശരീരത്തിന് പുതു ഉന്മേഷം നല്‍കുന്നു.

തക്കാളി നീര്

തക്കാളി നീര്

തക്കാളി നീര് കൊണ്ടും ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. തക്കാളി നീര് കുളിക്കുന്ന വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് ദിവസവും കുളിക്കുക. ഇത് എ ല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുകയും ശരീര ദുര്‍ഗന്ധം അകറ്റി സുഗന്ധം നല്‍കുകയും ചെയ്യുന്നു.

വേപ്പില

വേപ്പില

ആര്യവേപ്പിന്റെ ഇല തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും ശരീര ദുര്‍ഗന്ധം ഇല്ലാതാക്കി ശരീരത്തിന് ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നു. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Top home remedies reducing your body odor

Many of them are looking for natural remedy for body odor. Read on to know more about the natural remedies to get rid of body odor.
Subscribe Newsletter