For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരിമ്പാറയെ സൂക്ഷിക്കണം

By Glory
|

അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല. സാധാരണയായി കൈകളിലും കാലുകളിലും ആണ് അരിമ്പാറ കണ്ടുവരുന്നത്. ഇത് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമാണ്. Human Papilloma Virus (HPV) കൊണ്ടാണ് ഈ രോഗം വരുന്നത്. 10 തരത്തിലുള്ള അരിമ്പാറകള്‍ ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നവ പൊതുവെ ഗൌരവമുള്ളതല്ല. ചിലപ്പോള്‍ ഇത് ചികിത്സ ഒന്നും കൂടാതെ തന്നെ ഏതാനും മാസങ്ങള്‍കൊണ്ട് തനിയെ അപ്രത്യക്ഷമായേക്കാം.

എന്നാലും ഇത് വീണ്ടും വരുവാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും നിങ്ങളുടെ ചര്‍മ്മത്തില്‍ അരിമ്പാറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഒരു ഡര്‍മറ്റോളജിസ്റ്റിന്റെ (സ്‌കിന്‍ സ്പെഷ്യലിസ്റ്റ്) സേവനം പ്രയോജനപ്പെടുത്തുകയും, ഉചിതമായ ചികില്‍സ തേടുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലെയ്ക്ക് പടരാനും , മറ്റുള്ളവരിലെയ്ക്ക് പകരാനും സാധ്യത ഏറെയാണ്.

പരന്ന അരിമ്പാറ ,അംഗുലിത അരിമ്പാറ,ആണി അഥവാ പാദതല അരിമ്പാറ

പരന്ന അരിമ്പാറ ,അംഗുലിത അരിമ്പാറ,ആണി അഥവാ പാദതല അരിമ്പാറ

മുഖം, കഴുത്ത്, കൈകള്‍, കണങ്കൈ, കാല്‍മുട്ട് തുടങ്ങിയ ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന ചെറുതും മൃദുലവും ചര്‍മത്തെക്കാള്‍ നിറം കൂടിയതുമായ പരന്ന അരിമ്പാറ വെരുക്ക പ്ലാനാ (Verruca Plana) എന്ന വൈറസ് മൂലമാണുണ്ടാകുന്നത്.

അംഗുലിത അരിമ്പാറ

മുഖത്തും, കണ്‍പോളകള്‍ക്കടുത്തും, ചുണ്ടുകളിലും നൂലുപോലെയോ വിരലുകള്‍ പോലെയോ ഉണ്ടാകുന്ന അരിമ്പാറയാണിത്.

ആണി അഥവാ പാദതല അരിമ്പാറ .

വെരുക്കാ പെഡിസ് (Verruca pedis) എന്ന ഇനം വൈറസുമൂലമുണ്ടാകുന്ന ഈ രോഗം വേദന ഉളവാക്കുന്നതാണ്. ഉള്ളങ്കാലില്‍ (sole of the foot) ഉണ്ടാകുന്ന ഈ അരിമ്പാറയുടെ മധ്യഭാഗത്ത് നിരവധി കറുത്ത പുള്ളിക്കുത്തുകളുണ്ടായിരിക്കും. ഇത് ത്വക്കിന്റെ പ്രതലത്തില്‍ നിന്നും ഉയര്‍ന്നു കാണുന്നില്ല. ചെരിപ്പുകള്‍ ഉപയോഗിച്ചു നടക്കുന്നതുമൂലം ഈ രോഗം പകരാതെ സൂക്ഷിക്കാം.

മൊസേയ്ക് അരിമ്പാറ ,ഗുഹ്യ അരിമ്പാറ

മൊസേയ്ക് അരിമ്പാറ ,ഗുഹ്യ അരിമ്പാറ

കൈകളിലും ഉള്ളങ്കാലിലും കൂട്ടമായി വളരുന്ന ആണി(പാദതല അരിമ്പാറ)യോടു സാദൃശ്യമുള്ളതാണ് മൊസേയ്ക് അരിമ്പാറ.

ഗുഹ്യ അരിമ്പാറ

വെരുക്ക അക്യുമിനേറ്റ (Verrucca acumintat) അഥവാ കോണ്‍ഡൈലോമ അക്യുമിനേറ്റം (Condyloma acuminatum) വൈറസ് മനുഷ്യന്റെ ഗുഹ്യഭാഗങ്ങളില്‍ അരിമ്പാറ ഉണ്ടാകുന്നതിനു കാരണമാകുന്നു.

 എന്താണ് പ്രതിവിധി

എന്താണ് പ്രതിവിധി

ഇന്ന് അരിമ്പാറ പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് നിരവധി ചികിത്സകള്‍ ലഭ്യമാണ്. അരിമ്പാറയുടെ ചികിത്സയും റിമൂവലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മരുന്നുകളും പ്രൊസീജിയറും ഇന്ന് നിലവിലുണ്ട്. Cryotherapy കൂടാതെ Salicylic ആസിഡ് ഉപയോഗിച്ചുള്ള ചികിത്സയും അരിമ്പാറയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.

Keratolysis, Electrodesiccation, Cryo surger്യ തുടങ്ങിയ പല പ്രൊസീജിയറും അരിമ്പാറ നീക്കുന്നതിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്രത്തിലുള്ള ചികിത്സാരീതികള്‍ ഒന്നും ഒരിക്കലും വീട്ടില്‍ തന്നെ പരീക്ഷിക്കരുത്. ഡോക്ടറുടെ സഹായത്തോടെ മാത്രം ചെയ്യെണ്ടവയാണ് ഇവയെല്ലാം.

 ലേസര്‍ ചികിത്സ

ലേസര്‍ ചികിത്സ

അരിമ്പാറയ്ക്ക് ഏറ്റവും ഫലപ്രദവും എളുപ്പം റിസള്‍ട്ട് ലഭിക്കുന്നതുമായ ഒരു ചികിത്സാരീതിയാണ് ലേസര്‍ ചികിത്സ. ഇതിനായി ഇഛ2 സര്‍ജിക്കല്‍ ലേസര്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. മറ്റുള്ള ചികില്‍സാ രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ലേസര്‍ ചികില്‍സ കൂടുതല്‍ ഫലപ്രദവും, വീണ്ടും രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതുമാണ്.

എന്നാല്‍ അരിമ്പാറയ്ക്കുള്ള മറ്റ് പ്രതിവിധികളെക്കാള്‍ ലേസര്‍ ചികിത്സയ്ക്ക് പണചിലവ് കൂടുതലാണ്. ഇന്ന് ഒട്ടുമിക്ക് എല്ല സ്‌കിന്‍ സ്‌പെഷ്യല്‍ ഹോസ്പിറ്റലുകളിലും അരിമ്പാറയ്ക്കുള്ള ലേസര്‍ ചികിത്സ ലഭ്യമാണ്.

അരിമ്പാറയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ;വെളുത്തുള്ളി

അരിമ്പാറയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ;വെളുത്തുള്ളി

വൈദ്യ സഹായം കൂടാതെ തന്നെ അരിമ്പാറയെ വീട്ടില്‍ തന്നെ പൂര്‍ണ്ണമായി പരിഹരിക്കാവുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌

വെളുത്തുള്ളി

ഒരല്ലിയെടുത്തു ചുട്ട് ചതച്ചോ അല്ലെങ്കില്‍ ചുടാതെയോ അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടുക. ഇത് നല്ല രീതിയില്‍ ഫലം ചെയ്യും കൂടാതെ വെളുത്തുള്ളി ചതച്ച് ഗ്രാമ്പുവിന്റെ കൂടെ അരിമ്പാറയില്‍ കെട്ടിവയ്ക്കുന്നതും വളരെ വല്ലതാണ്.

പച്ചഇഞ്ചി

പച്ചഇഞ്ചി

പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച് ഇത് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്ക്കു മുകളില്‍ കുറേ നേരം ഉരസുക.ഇത് ഇടവിട്ട് ചെയ്യുന്നത് ധാരാളം ഗുണം ചെയ്യും.

കര്‍പ്പൂര എണ്ണ

കര്‍പ്പൂര എണ്ണ

നമ്മള്‍ക്ക് അത്ര പരിചയം ഇല്ലെങ്കിലും കര്‍പ്പൂര എണ്ണ അരിമ്പാറ നീക്കുന്നതിന് ഫലപ്രദമാണ്. ഇത് ഒരു ദിവസം വസം തന്നെ പല പ്രാവശ്യം രോഗബാധയുള്ളിടത്ത് പൊതിയുക. അരിമ്പാറയ്‌ക്കെതിരെ മികച്ച ഫലം ലഭിക്ുന്ന ഒന്നാണിത്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

മുറിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് അരിമ്പാറയില്‍ ഉരസുന്നത് അരിമ്പാറയ്ക്ക് മികച്ച ഫലം തരുന്ന ഒന്നാണ്. വീടുകളില്‍ സുലഭമായുള്ള ഉരുളക്കിഴങ്ങ് എപ്പോഴും നമ്മള്‍ക്ക് ഉപയോഗിക്കാവുന്നതും ആണ്.

.ടീ ട്രീ ഓയില്‍

.ടീ ട്രീ ഓയില്‍

അധികം കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ ചെയ്യാന്‍ പറ്റിയ ഒരു കാര്യമാണ് ടീ ട്രീ ഓയില്‍ അരിമ്പാറയുള്ളിടത്ത് തേക്കുന്നത്. അരിമ്പാറയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി മാര്‍്ഗ്ഗങ്ങളില്‍ ഒന്നാണിത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അപ്പില്‍ പഴത്ത്ില്‍ നിന്ന് ഉണ്ടാക്കുന്ന വിനാഗിരി അരിമ്പാറയ്ക്ക് മിച്ച് പ്രതിവിധികളില്‍ ഒന്നാണ്. അരിമ്പാറയുള്ളിടം ചൂട് വെള്ളം ഉപയോഗിച്ച് 15-20 മിനുട്ട് കുതിര്‍ക്കുക.

തുടര്‍ന്ന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് പുരട്ടി ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് പച്ചവെള്ളത്തില്‍ കഴുകി ഉണക്കുക.

പഴം

പഴം

വാഴപ്പഴത്തിന്റെ തോല്‍ ഉള്‍ഭാഗം സ്പര്‍ശിക്കുന്ന വിധത്തില്‍ അരിമ്പാറയുടെ മേല്‍ വെയ്ക്കുക. 12-24 മണിക്കൂറിനിടെ ഈ തൊലി മാറ്റി പുതിയത് വെയ്ക്കുക. മൂന്ന്്- നാല് തവണ ഇങ്ങനെ ചെയ്യ്താല്‍ അരിമ്പാറയക്ക് നല്ല മാറ്റം ഉണ്ടാകും.

സവാള

സവാള

അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക. തുടര്‍ച്ചയായി കുറച്ച് ദിവസം ഇത് ചെയ്യ്താന്‍ നല്ല മാറ്റം ഉണ്ടാകും.

സോപ്പ്, ചുണ്ണാമ്പ്

സോപ്പ്, ചുണ്ണാമ്പ്

വീട്ടില്‍ എപ്പോഴും ഉള്ള സോപ്പ്. ചുണ്ണാമ്പ് എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുന്നതും നല്ലതാണ്. സോപ്പും കാരവും ഇതേ രീതിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

പൈനാപ്പിള്‍

പൈനാപ്പിള്‍

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പൈനാപ്പിള്‍ ചതച്ച് അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടുന്നതും അരിമ്പാറയിലെ വൈറസിനെ കൊല്ലാനും ഇതകറ്റാനും നല്ലതാണ്

ചണവിത്ത്

ചണവിത്ത്

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറക്ക് പ്രതിവിധിയാണ്. ഇതിനായി പൊടിച്ച ചണവിത്ത് ചണവിത്തിന്റെ എണ്ണയുമായി കലര്‍ത്തി അല്പം തേനും ചേര്‍ക്കുക. ഇത് അരിമ്പാറയില്‍ തേച്ച് ബാന്‍ഡേജ് കൊണ്ട് പൊതിയുക.

ദിവസവും പുതിയതായി നിര്‍മ്മിച്ച് വേണം ഈ ലേപനം ഉപയോഗിക്കാന്‍. കേരളത്തില്‍ സംഘടിപ്പിക്കാന്‍ പ്രയാസ്സമാണെങ്കിലും അരിമ്പാറയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധികളില്‍ ഒന്നാണ് ചണം.

English summary

t-home-remedies-to-remove-skin-tags

Common wart and Verruca vulgaris are the major causes of skin tags, സാധാരണ അരിമ്പാറ (Common wart),
Story first published: Wednesday, June 20, 2018, 10:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more