For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഉള്ളി ആള് നിസ്സാരക്കാരനല്ല.

  By Glory
  |

  ഉള്ളി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തിനധികം ചിലര്‍ക്ക് ഭക്ഷണം കഴിക്കുമ്പോഴെല്ലാം വെറുതെ ഒരുള്ളിയുടെ കഷണം കടിച്ചു തിന്നുന്നത് ഒരു രസവും ഒപ്പം ഒരു പതിവുമായി മാറിയിരിക്കുന്നു. ഈ ഭക്ഷണ രീതി ശീലമാക്കി മാറ്റിയ പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നും പ്രധാനമായും ഒരു ഭക്ഷ്യ വസ്തുവായിട്ടാണല്ലോ നാം നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉള്ളി ഉപയോഗിക്കാറുള്ളതും. എന്നാല്‍ പലര്‍ക്കും അറിയാത്ത ചില ഔഷധ ഗുണ വിശേഷങ്ങള്‍ ഉള്ളിക്കുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. ഇതാ ചില വസ്തുതകള്‍:

  fg

  ഉള്ളിയുടെ ഗന്ധം മടുപ്പുളവാക്കുന്നതെങ്കിലും ഇതിന്റെ ഔഷധ ഗുണ മേന്മ വളരെയാണ്. പുരാതന ഈജിപ്ഷ്യന്‍ വൈദ്യ ശാസ്ത്രന്ജ്ജന്മാര്‍ വിവിധ അസുഖങ്ങള്‍ക്ക് മരുന്നായി ഉള്ളി നല്‍കിയിരുന്നുയെന്നു ചരിത്രം പറയുന്നു. അത്ഭുതകരമായ ഔഷധഗുണം ഇതില്‍ അടങ്ങിയിരിക്കുന്നുയെന്ന് വൈദ്യ ശാസ്ത്ര ചരിത്രം പറയുന്നു. ഉള്ളിയുടെ നീരാണ് ഉള്ളി മുഴുവനായും ഉപയോഗിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നതെന്ന് അവര്‍ കണ്ടെത്തിയിരുന്നു. പുരുഷ ബീജം വര്‍ദ്ധിപ്പിക്കുന്നതിനും, ദന്ത രോഗാണുക്കള്‍ ഇല്ലാതാക്കുന്നതിനും, മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും ഉള്ളി ഒരു നല്ല ഔഷധമത്രേ.

  gf

  ....ഉണ്ട് നിരവധി ഗുണങ്ങള്‍

  ശ്വാകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഉള്ളി ഒരു നല്ല പ്രതിവിധിയാണ്. ജലദോഷം, ചുമ, വലിവ്, പകര്‍ച്ചപ്പനി തുടങ്ങിയ അസുഖങ്ങള്‍ക്കും ഉള്ളിയുടെ നീരു ഔഷധമായി ഉപയോഗിക്കുന്നു. ഉള്ളി നീരും തേനും സമാസമം ദിവസേന സേവിക്കുന്നതിലൂടെ ഈ അസുഖങ്ങള്‍ക്ക് വിടുതല്‍ ലഭിക്കുന്നു. തണുപ്പു കാലങ്ങളിലും മറ്റും ഇത് രോഗ പ്രതിരോഗ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തി ദിവസവും ഓരോ ഉള്ളി ചവച്ചരച്ചു തിന്നാല്‍ ദന്ത സംബന്ധമായ നിരവധി രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്ന് അടുത്തിടെ നടത്തിയ ഒരു റക്ഷ്യന്‍ ഗവേഷണം വെളിപ്പെടുത്തുന്നു. ബി പി ടോഹ്ക്കിന്‍ എന്ന റഷ്യന്‍ ഡോക്ടര്‍ പറയുന്നു : ഏകദേശം മൂന്നു മിനിറ്റു ഉള്ളി ചവച്ചരച്ചാല്‍ വായിലുണ്ടാകുന്ന എല്ലാ രോഗാണുക്കളെയും ഉന്മൂലനം ചെയ്യാന്‍ കഴിയും' ചുരുക്കത്തില്‍ ഒരു കഷണം ഉള്ളി കരുതി വെക്കുന്നത് മോണ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഒരു പരിഹാരമത്രേ.

  f

  ശാരീരിക വിളര്‍ച്ചക്ക് ഇതിലടങ്ങിയിരിക്കുന്ന അയണ്‍ വളരെ ഗുണം ചെയ്യുന്നു. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹാര്‍ട്ട് അറ്റാക്കിന് ഉള്ളി ഒരു നല്ല ഔഷധമത്രേ. അനേക വര്‍ഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം കേരളത്തിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ ഉള്ളിയുടെ ഉപയോഗം രക്ത സമ്മര്‍ദ്ദമായ വിവിധ രോഗങ്ങള്‍ക്കു ഉള്ളിക്കു ഒരു വലിയ പങ്കു വഹിക്കുവാന്‍ കഴിയും എന്നു കണ്ടെത്തിയിരിക്കുന്നു. ദിവസവും നൂറു ഗ്രാം ഉള്ളി ഭക്ഷിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാം എന്ന് ഇവര്‍ കണ്ടെത്തിയിരിക്കുന്നു. ഉള്ളി നല്ലൊരു ഉത്തേജക വസ്തുവാണെന്ന വസ്തുത പലര്‍ക്കും അറിയില്ല. ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പ്പാദന നേന്ദ്രിയത്തിനു ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. വാദസംബന്ധമായ വിവിധ രോഗങ്ങള്‍ക്കും ഉള്ളി ഒരു സിദ്ധൌഷദമത്രെ. ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങള്‍ക്കും ഉള്ളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യുന്നു ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനത്രേ ഇവിടെ ഗുണം ചെയ്യുന്നത്. അതുകൊണ്ട് കഴിക്കുക ഉള്ളിയോടൊപ്പം ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ.

  gf

  നമ്മുടെ ഭക്ഷണത്തില്‍ ഉള്ളിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതുമൂലം, കോളന്‍ കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍, മോണ സംബന്ധമായ കാന്‍സര്‍, ശ്വാസനാള ദ്വാര സംബന്ധമായ കാന്‍സര്‍, അന്നനാള കാന്‍സര്‍ തുടങ്ങിയ മാരകമായ അഞ്ചു തരം കാന്‍സര്‍ അകറ്റി നിര്‍ത്താന്‍ കഴിയും എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഉള്ളി വിവിധ രീതിയില്‍ നാം ഉപയോഗിക്കുന്നു, ഇത് പച്ചയായും പാചകപ്പെടുത്തിയും ഉപയോഗിക്കുന്നു. പൂര്‍ണ്ണ വളര്‍ച്ച എത്തിയ ഉള്ളിയും ഇളപ്പമായ ഉള്ളിയും നാം ഉപയോഗിക്കുന്നു. സൂപ്പിലും സലാഡിലും, മറ്റു വിവിധയിനം കറികളിലും നാമിതു ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ഉള്ളി. ഉള്ളിയില്‍ ഇത്രയധികം മാഹാല്‍മ്യം ഉള്‍ ക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞു ഇതിനെ വേണ്ടും വിധം നമുക്ക് ഉപയോഗിക്കാം.

  sd

  സൗന്ദര്യത്തിന് ഉള്ളി

  വിവിധ തരം ചര്‍മ്മ രോഗങ്ങള്‍ക്കും ഉള്ളിയുടെ ഉപയോഗം ഗുണം ചെയ്യുമത്രേ. രക്ത ചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു, ഇതു ചര്‍മ്മത്തില്‍ തുടര്‍ച്ചയായി ഉരസ്സിയാല്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അരിമ്പാറ പോലുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായും മാറും എന്നു പറയുന്നു. മുറിവു, ചതവ്, വൃണം തുടങ്ങിയവയില്‍ എണ്ണയില്‍ മൂപ്പിച്ചെടുത്തതോ, അല്ലാതെയോ ഉള്ള ഇതിന്റെ രസം ലേപനമായി ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും എന്നും ഗവേഷണങ്ങള്‍ പറയുന്നു.

  ed

  മുടിക്കും മികച്ച സംരക്ഷണം

  മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉള്ളിനീരിനു സാധിക്കും. മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ് ഇതെന്നു പറയാം. ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റും. തലയോട്ടിയിലെ സുഷിരങ്ങളെ തുറക്കുവാന്‍ സഹായിക്കും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഉള്ളിനീര് തലയോട്ടിയില്‍ ശരിക്കു പിടിയ്ക്കുന്നതിന് ഇത് സഹായിക്കും. ഉള്ളിയുടെ നീര് തേനുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് ജെല്‍ പോലെയാക്കാം. ഉള്ളി മിക്‌സിയില്‍ അടിച്ച് അതില്‍ വെളിച്ചെണ്ണയുംകൂടി ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് നല്ലതാണ്.

  dw

  വെളിച്ചെണ്ണ മുടിവേരുകളെ ശക്തിപ്പെടുത്തും. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി മുടിയിലെ അഴുക്കും നീക്കം ചെയ്യും. സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിടിഎച്ച് ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി നല്ലതാണ്. നര മാറുന്നതിനും ഉള്ളി നീര് സഹായിക്കും. ഉള്ളി അരിഞ്ഞ് ജ്യൂസാക്കി ഇതില്‍ അല്‍പം വെള്ളവും ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. കുറച്ചുനേരം കഴിഞ്ഞ് കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ നര മാറിക്കിട്ടും.

  English summary

  surprising-benefits-of-onions-for-skin

  Onions are so popular that they are consumed across the world.
  Story first published: Wednesday, June 6, 2018, 8:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more