For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരരോമം വരാതെ നീക്കും ഗ്യാരന്റി വിദ്യ

ശരീരരോമം വരാതെ നീക്കും ഗ്യാരന്റി വിദ്യ

|

ശരീരത്തിലെ രോമങ്ങള്‍ പുരുഷന്മാര്‍ക്ക് അലങ്കാരമാണെന്നു പറയാം, എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് അത്ര നല്ല കാര്യമല്ല. ശരീര രോമങ്ങള്‍ സ്ത്രീകളുടെ സൗന്ദര്യം കെടുത്തുന്ന ഒന്നാണ്.

ചില സ്ത്രീകളുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അധികമാകും. ഇതാണ് രോമവളര്‍ച്ചയ്ക്കുള്ള ഒരു കാരണം. പോളിസിസ്റ്റിക് ഓവറി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണയാണ്. രോഗം കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളെങ്കില്‍ ഇതിന് ചികിത്സ നേടേണ്ടതും അത്യാവശ്യമാണ്. ഇതല്ലാതെ ശരീരരോമങ്ങള്‍ നീക്കം ചെയ്യാന്‍ വാക്‌സിംഗ്, ത്രെഡിംഗ് പോലുള്ള വഴികള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇത്തരം വേദനയുള്ള വഴികള്‍ക്കു പകരം തികച്ചും പ്രകൃതിദത്തമായ വഴികള്‍ ഉപയോഗിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്.

body hair

ശരീരത്തിലെ രോമം കളയാന്‍ സഹായിക്കുന്ന, രോമവളര്‍ച്ച തടയാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്‍പം ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചൂടാക്കുക. ഇത് ഉരുകി കട്ടിയാകുമ്പോള്‍ വാങ്ങി ചെറുചൂടോടെ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ ഈ മാസ്‌ക് വലിച്ചു നീക്കം ചെയ്യാം.

കടലമാവ്

കടലമാവ്

കടലമാവ്, പാല്‍പ്പൊടി, മുള്‍ത്താണി മിട്ടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഒരു ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടിയെടുക്കുക. ഇത് രോമമുള്ള ഭാഗത്തു വച്ച് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിയാന്‍ രോമങ്ങള്‍ പറിഞ്ഞു പോരും. വാക്‌സിംഗ് സ്ട്രിപ്പുകള്‍ ഉപയോഗിക്കേണ്ടെന്നതാണ് ഇതിന്റെ ഗുണം.

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ്

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ്

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ് എന്നിവയുപയോഗിച്ചും ശരീരത്തിലെ രോമവളര്‍ച്ച തടയാം. ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇത്രതന്നെ കടലമാവ് എന്നിവ കലര്‍ത്തുക. ഇതിലേയ്ക്ക് അല്‍പം എള്ളെണ്ണ ഒഴിയ്ക്കണം. നല്ലപോലെ കൂട്ടിക്കലര്‍ത്തി രോമമുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് അല്‍പം ചൂടുവെള്ളം തൊട്ട് മൃദുവായി ഉരയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകാം.

തേന്‍

തേന്‍

പരിപ്പു കുതിര്‍ത്തു. ഇതും ഉരുളക്കിഴങ്ങും അരച്ച് തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി രോമം നീക്കേണ്ടിടത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

പഞ്ചസാര

പഞ്ചസാര

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് രോമമുള്ളിടത്തു പുരട്ടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇത് പതുക്കെ ചൂടുവെള്ളത്തില്‍ നനച്ച് ഉരച്ച് കഴുകുക.

മുട്ട

മുട്ട

ഒരു മുട്ടയുടച്ചത്, അര ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് നല്ലൊരു പേസ്റ്റാക്കി ചര്‍മത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം.

തേനില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുക

തേനില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുക

1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ്

1 ടേബില്‍ സ്പൂണ്‍ ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ കുതര്‍ത്തു വേവിച്ചുടയ്ക്കുക. ഇതിലേയ്ക്ക് 2-3 ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ത്തിളക്കുക. 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

തേനും കടലമാവും

തേനും കടലമാവും

തേനും കടലമാവും ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കി ഇതിലേക്ക് അരിപ്പൊടി ചേര്‍ക്കുക. പത്തുമിനിറ്റിന് ശേഷം ഇത് ദേഹത്ത് അല്‍പം ശക്തിയോടെ ഉരസുക. രോമം പറിഞ്ഞുപോകും. ചര്‍മത്തില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാവുകയാണെങ്കില്‍ പനീനീര് ഈ ഭാഗത്ത് പുരട്ടിയാല്‍ മതി.

മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ്

മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ്

മഞ്ഞള്‍പ്പൊടി, പാല്‍, കടലമാവ് എന്നിവ കലര്‍ത്തിപുരട്ടുന്നതും രോമം നീക്കാന്‍ സഹായിക്കും.

Read more about: skincare beauty
English summary

Simple Home Remedies To Remove Body Hair

Simple Home Remedies To Remove Body Hair, Read more to know about,
X
Desktop Bottom Promotion