കഴുത്തിലെ കറുപ്പ് എങ്ങനെ മാറ്റാം?

Posted By: Lekshmi S
Subscribe to Boldsky

മുഖസൗന്ദര്യത്തില്‍ ശ്രദ്ധാലുക്കളായവര്‍ പോലും കഴുത്തിനെ കുറിച്ച് ചിന്തിക്കാറില്ല. കഴുത്തിലെ കറുപ്പിനെ കുറിച്ച് ചിലപ്പോള്‍ ആലോചിക്കുക പോലുമില്ല. കഴുത്ത് മറയാത്ത വസ്ത്രങ്ങള്‍ ധരിച്ച് എവിടെയെങ്കിലും ചെല്ലുമ്പോള്‍ ആരെങ്കിലും ചോദിക്കുമ്പോഴായിരിക്കും ഇതേ നമ്മുടെ ശ്രദ്ധയില്‍ എത്തുന്നത്.

കഴുത്തിലെ കറുപ്പിന് എന്താണ് കാരണം? അമിതമായി വെയിലേല്‍ക്കുക, വൃത്തിയില്ലായ്മ, അന്തരീക്ഷ മലിനീകരണം, സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും കഴുത്തില്‍ കറുപ്പ് വരാം. ഇത് ശ്രദ്ധിക്കാതെ വിടുന്നത് ദോഷം ചെയ്യും. വീട്ടില്‍ ലഭ്യമായ ചില പൊടിക്കൈകള്‍ കൊണ്ട് നമുക്ക് കഴുത്തിലെ കറുപ്പിന് പരിഹാരം കാണാനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.

തേനും നാരങ്ങാനീരും

തേനും നാരങ്ങാനീരും

നാരങ്ങയിലും തേനിലും അടങ്ങിയിട്ടുള്ള നിരോക്‌സീകാരികള്‍ (Antioxidants) ചര്‍മ്മത്തിലെ കറുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.

ഒരു ടേബിള്‍ സ്പൂണ്‍ കടലമാവില്‍ ഒരു സ്പൂണ്‍ തേന്‍, രണ്ട് സ്പൂണ്‍ നാരങ്ങാനീര്, ഒരുനുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകി കളയണം. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മികച്ച ഫലം കിട്ടും.

പാലും ചന്ദനവും

പാലും ചന്ദനവും

പാല്‍ ചര്‍മ്മത്തിന് അഴകേകും. ചന്ദനത്തിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അത് നിങ്ങളെ ചര്‍മ്മരോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. 2 ടേബിള്‍ സ്പൂണ്‍ ചന്ദനത്തില്‍ (പൊടി) 4 ടേബിള്‍ സ്പൂണ്‍ പാല്‍ ചേര്‍ത്ത് കുഴച്ച് കഴുത്തില്‍ പുരട്ടുക. 15-20 മിനിറ്റ് നേരം മസ്സാജ് ചെയ്ത് പിടിപ്പിക്കുക. അതിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും ചെയ്യുക.

തൈര്

തൈര്

തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നേര്‍പ്പിച്ച തൈരില്‍ ഒരുനുള്ള മഞ്ഞള്‍പ്പൊടിയിട്ട് നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകുക. രണ്ടാഴ്ച പതിവായി ചെയ്യുക.

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

നിരോക്‌സീകാരികളാല്‍ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും നിര്‍ജ്ജവമായ കോശങ്ങളെ നീക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി ജ്യൂസ് എടുക്കുക. ഇതിലൊരു പഞ്ഞി മുക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിന് ശേഷം വെള്ളം കൊണ്ട് കഴുകുക. ചര്‍മ്മം വരളാന്‍ സാധ്യതയുള്ളതിനാല്‍ മോയിസ്ചുറൈസര്‍ പുരട്ടുക. ആഴ്ചയില്‍ മൂന്നുതവണ ചെയ്യുക.

ഓട്ട്മീല്‍

ഓട്ട്മീല്‍

ഓട്ട്മീല്‍ ചര്‍മ്മത്തെ വൃത്തിയാക്കുന്നതിനൊപ്പം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ഈര്‍പ്പമില്ലായ്മ കൊണ്ടും ചിലപ്പോള്‍ തൊലി കറുക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഇത് വളരെയധികം ഗുണം ചെയ്യും. കാല്‍കപ്പ് ഓട്ട്മീലില്‍ ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണ/ ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി ജ്യൂസ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുഴമ്പുരൂപത്തിലാക്കുക. ഇത് കഴുത്തില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി തുടയ്ക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.

 പപ്പായയും നാരങ്ങാനീരും

പപ്പായയും നാരങ്ങാനീരും

ചര്‍മ്മത്തിലെ കറുപ്പ് നീക്കി നിറം വര്‍ദ്ധിപ്പിക്കുന്നതിന് പപ്പായയ്ക്ക് കഴിയും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നാരങ്ങയും ഒട്ടുംപിറകിലല്ല. ഒന്നോ രണ്ടോ കഷണം പപ്പായ എടുത്ത് അതില്‍ 2-3 തുള്ളി നാരങ്ങാനീര് ഒഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടിച്ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് കഴുത്തിലും മുഖത്തും പരുട്ടി 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരുതവണ ചെയ്യുക.

യോഗര്‍ട്ട്

യോഗര്‍ട്ട്

യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ നാരങ്ങാനീരിലെ ആസിഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തും. 1-2 ടേബിള്‍ സ്പൂണ്‍ യോഗര്‍ട്ടില്‍ 2 ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. മികച്ച ഫലം കിട്ടുന്നതിനായി ദിവസവും ചെയ്യാവുന്നതാണ്.

തണ്ണിമത്തനും തേനും

തണ്ണിമത്തനും തേനും

തണ്ണിമത്തനും തേനും കറുത്തപാടുകള്‍ മാറാന്‍ സഹായിക്കും. വെയിലേല്‍ക്കുന്നത് മൂലം ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് അശ്വാസമേകാനും തണ്ണിമത്തന് കഴിയും. 2 ടേബിള്‍ സ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇനി കഴുത്ത് കഴുകി തുടയ്ക്കുക. അതിനുശേഷം തണ്ണിമത്തന്‍-തേന്‍ മിശ്രിതം കഴുത്തില്‍ പുരട്ടണം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയില്‍ ഒരു തവണ ചെയ്യുക.

വെള്ളരിക്ക

വെള്ളരിക്ക

ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങള്‍ അകറ്റി പുതുജീവന്‍ നല്‍കാന്‍ വെള്ളരിക്കയ്ക്ക് കഴിയും. ത്വക്കിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ഇതിന് പ്രത്യേക കഴിവുണ്ട്. ഒരു വെള്ളരിക്കയുടെ പകുതി എടുത്ത് മിക്‌സിയില്‍ അടിച്ചതിന് ശേഷം അതില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇത് കഴുത്തില്‍ പരുട്ടി 10 മിനിറ്റിന് ശേഷം കഴുകി തുടയ്ക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

 സോഡാപ്പൊടി

സോഡാപ്പൊടി

സോഡാപ്പൊടിക്ക് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കാനും ബാക്ടീരിയകളെ നശിപ്പിക്കാനും കഴിയും. അതുവഴി ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കും. ഒരു ടേബിള്‍ സ്പൂണ്‍ സോഡാപ്പൊടിയില്‍ വെള്ളം ചേര്‍ത്ത് കഴുത്തില്‍ തേച്ചുപിടിപ്പിക്കുക. വൃത്താകൃതിയില്‍ പുരട്ടുന്നതാണ് നല്ലത്. ഉണങ്ങിയതിന് ശേഷം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ചെയ്താല്‍ മികച്ച ഫലം ലഭിക്കും. മുഖക്കുരു ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്.

തേനും പൈനാപ്പിളും

തേനും പൈനാപ്പിളും

കറുപ്പിന് കാരണമാകുന്ന നിര്‍ജ്ജീവ കേശങ്ങളെ പൈനാപ്പിള്‍ നീക്കം ചെയ്യുന്നു. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ത്വക്കിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും. രണ്ട് ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി കഴുത്തില്‍ 10-15 മിനിറ്റ് നേരം തേച്ചുപിടിപ്പിക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്താല്‍ കറുപ്പ് പെട്ടെന്ന് മാറിക്കിട്ടും.

 മഞ്ഞള്‍പ്പൊടിയും കടലമാവും

മഞ്ഞള്‍പ്പൊടിയും കടലമാവും

ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെയും നിര്‍ജ്ജീവ കോശങ്ങളെയും നീക്കം ചെയ്യാന്‍ ഇവയ്ക്ക് കഴിയും. മഞ്ഞള്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ? 2 ടേബിള്‍ സ്പൂണ്‍ കടലമാവില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരുടീസ്പൂണ്‍ റോസ് വാട്ടര്‍, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് കുഴച്ച് കഴുത്തിലും മുഖത്തും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഘടികാരദിശയിലും എതിര്‍ഘടികാര ദിശയും തേച്ച് ഇളക്കുന്നതാണ് നല്ലത്.

ഓട്‌സ് സ്‌ക്രബ്ബ്

ഓട്‌സ് സ്‌ക്രബ്ബ്

കാല്‍ക്കപ്പ് ഓട്‌സ് ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, അല്‍പം റോസ് വാട്ടര്‍ അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ നല്ലതു പോലെ മിക്‌സ് ചെയ്ത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. അതിനു ശേഷവും കഴുത്തിനു ചുറ്റും വിരലു കൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പകറ്റി കഴുത്തിന് നിറം നല്‍കുന്നു.

English summary

Remove Tan From Neck

A tan neck is caused due to a plethora of reasons including poor hygiene, long exposure to sun, environmental pollution, obesity or chemicals in cosmetic and beauty products. Eczema and fungal infections are the major causes behind darkening of the sensitive body parts like neck. There are several home remedies which can help in alleviating the dark or tan neck.