For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആരെയും ആകര്‍ഷിക്കുന്ന ചുണ്ടുകള്‍ക്ക്

  By Belbin Baby
  |

  ചുവന്ന് തുടുത്ത ചുണ്ടുകള്‍ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. പെണ്ണിനെകുറിച്ചുള്ള സൗന്ദര്യ സങ്കല്‍പങ്ങളില്‍ ചുണ്ടിന്റെ ഭംഗിക്കും നിറത്തിനും വളരെയധികം പ്രധാന്യമുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാര്‍ മാറ്റ് രാജ്യക്കാരെക്കാര്‍ ചുണ്ടിന്റെ ഭംഗിയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധകെടുക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ്.

  f

  ജന്മന ഉരുണ്ട ചുണ്ടാണെങ്കിലും അത് ചുവന്ന് തുടുത്തതാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ആരെയും ആകര്‍ഷിക്കുന്ന ഭംഗിയുള്ള ചുണ്ടുകള്‍ സ്വ്ന്തമാക്കാന്‍ വലിയ തുക ആവശ്യമായ സര്‍ജ്ജറികളോ ബ്യൂട്ടിഷന്റെ സഹായമോ ഒന്നും ആവശ്യമില്ല. വീട്ടില്‍ തന്നെ ഇരുന്ന ചില്ലറ പൊടികൈകളിലൂടെ ചുണ്ടിന് നല്ല ചുവന്ന നിറം നല്‍കി ആകര്‍ഷകമാക്കാം. തീര്‍ത്തും നാച്ചുറലായ ഇത്തരം പ്രയോഗങ്ങല്‍ ശരീരത്തിനോ ചുണ്ടിനോ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല.

  x

  1) ചുണ്ടുകളെ ദിവസവും ചെറുനാരങ്ങ കൊണ്ടോ ബദാം എണ്ണ കൊണ്ടോ മസാജ് ചെയ്യുന്നത് ചുണ്ടുകളിലെ കടുത്ത നിറമകറ്റി കൂടുതല്‍ സുന്ദരവും മൃദുലവുമാക്കുന്നു.

  2) ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനെന്ന പോലെ ചുണ്ടുകള്‍ക്കും ഗുണം ചെയ്യും.

  3) ചുണ്ടുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ സൂര്യ താപമേറ്റ് വരണ്ട ചുണ്ടുകള്‍ ഉണ്ടാകുന്നതിനാല്‍ ചുണ്ടില്‍ സണ്‍ ക്രീമുകളോ ലിപ് ബാമുകളോ പുരട്ടുന്നത് നല്ലതാണ്.

  4) ചുണ്ടുകള്‍ക്ക് നല്ല ചുവപ്പ് നിറം ലഭിക്കാന്‍ ബീറ്റ്രൂട്ട് അരച്ച് ചുണ്ടില്‍ പുരട്ടുക.

  5) കൂടാതെ വെളുത്ത ചന്ദനം അരച്ചെടുത്ത് ചുണ്ടില്‍ തേയ്ക്കുന്നതും ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം ലഭിക്കാന്‍ സഹായിക്കും.

  6tg

  6) ചുണ്ടുകള്‍ തുടുക്കാന്‍ ദിവസവും അഞ്ച് നെല്ലിക്ക കഴിച്ചാല്‍ മതി. കൂടാതെ ഇത് ചുണ്ടുകളിലെ കറുപ്പ് നിറം അകറ്റുകയും ചെയ്യുന്നു.

  7) വെണ്ണ പുരട്ടുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു.

  8) ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ളത് ഉപയോഗിക്കുക. കൂടാതെ വല്ലാതെ കട്ടിയില്‍ ലിപ്സ്റ്റിക് ഇടരുത്. ചുണ്ടിലെ ഈര്‍പ്പം മാറിയതിന് ശേഷം ഫൗണ്ടേഷന്‍ ക്രീം പുരട്ടണം. എന്നിട്ടേ ലിപ്സ്റ്റിക് ഇടാവൂ. അലര്‍ജിയുള്ളവര്‍ ഒരിക്കലും ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

  9) വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് വെളിച്ചെണ്ണ പുരട്ടുന്നത് ഉത്തമമാണ്. കൃത്യമായ ഇടവേളകളില്‍ ഇത് ശീലിക്കുന്നത് നല്ലതാണ്.

  10) മാതളപ്പഴത്തിന്റെ കുരുക്കള്‍ പാലിന്റെ ക്രീമുമായി ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അത് ചുണ്ടിന് ചുവപ്പ് നിറം ലഭിക്കാന്‍ സഹായിക്കും.

  f

  11) ചുണ്ടിന്റെ വരള്‍ച്ച മാറ്റാന്‍ നാവ് കൊണ്ട് ചുണ്ട് നക്കുന്നത് നല്ല ശീലമല്ല. ഇത് ചുണ്ടിന് കൂടുതല്‍ വരള്‍ച്ച നല്‍കാനേ സഹായിക്കൂ.

  12) ചുണ്ടിനെ ഏറ്റവും വലിയ രീതിയില്‍ ബാധിക്കുന്ന ഒന്നാണ് പുകവലി. പുകവലിക്കാരുടെ ചുണ്ടുകള്‍ പെട്ടെന്ന് തന്നെ കറുത്ത് ഭംഗി നഷ്ടപ്പെടും. അതിനാല്‍ എത്രയും പെട്ടെന്ന് പുകവലി നിര്‍ത്തുന്നത് ചുണ്ടുകള്‍ക്കും അതിലുപരി ശരീരത്തിന് മൊത്തത്തിലും നല്ലതാണ്.

  13) നല്ലൊരു മോയിസ്ചറയ്‌സര്‍ ദിവസവും രാത്രിയില്‍ ഉപയോഗിക്കുക. ഇത് ലിപ് ബാമിനടിയി ഉപയോഗിക്കണം.

  14) ചുണ്ടില്‍ അപ്രതീക്ഷിതമായി കറുത്ത പാടുകളോ മറ്റോ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ചര്‍മരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

  15) അതിരാവിലെ വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ചുണ്ടുകള്‍ക്ക് നല്ല കുളിര്‍മയും നൈര്‍മല്യതയും ലഭിക്കാന്‍ സഹായിക്കും.

  fg

  16) വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളായ പാല്‍, മുട്ട, ഇറച്ചി, വെണ്ണ, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, മത്സ്യം, വാഴപ്പഴം തുടങ്ങിയവ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.

  17) ശൈത്യകാലത്ത് ചുണ്ടുകള്‍ വിണ്ട് പൊട്ടുന്നത് തടയാന്‍ മോയിസ്ചറയ്‌സര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

  18)ചുണ്ടുകള്‍ക്ക് നേരിട്ട് വെയില്‍ എല്‍ക്കുന്നത് നിറം മങ്ങാന്‍ കാരണമാകും. അതിനാല്‍ പുറത്തു പോവുമ്പോള്‍ ടജഎ/ഡഢ പ്രൊറ്റക്റ്റര്‍ ഉള്ള ക്രീം ഉപയോഗിക്കുക. അതുപോലെ ക്രീം ഉപയോഗിക്കുന്നവര്‍ വിറ്റമിന്‍ A, E ഇവ അടങ്ങിയ ക്രീം ഉപയോഗിക്കുക. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ലിപ് ബാം അല്ലെങ്കില്‍ ലിപ് ഗ്ലൂ ഉപയോഗിക്കുന്നതാണ്.

  19)ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ചുണ്ടിലെ ഡ്രൈ സ്‌കിന്നും ഡെഡ് സെല്‍സും കളയുന്നതിനായി 56 തുള്ളി ഒലിവ് ഓയിലും 1 ടീസ്പൂണ് പഞ്ചസാരയും മിക്‌സ് ചെയ്ത് ചുണ്ടില്‍ അമര്‍ത്തി തടവുക.

  20)വില കൂടിയ കോസ്‌മെടിക്‌സ് ഉപയോഗികുന്നതിനെക്കാളും നല്ല ഒരു വഴിയാണ് ചുണ്ടുകള്‍ സ്‌ക്രബ്ബ് ചെയ്യുക എന്നത്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പായി നനഞ്ഞ ഒരു കോട്ടന്‍ബോള്‍ കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കുക. പിന്നെ വളരെ സോഫ്റ്റ് അയ ടൂത്ത്ബ്രഷ് (ബേബി ടൂത്ത്ബ്രഷ് ആയാല്‍ നല്ലത്) കൊണ്ട് ചുണ്ടുകള്‍ സ്‌ക്രബ് ചെയ്യുക. ഇത് ചുണ്ടിലെ അടര്‍ന്ന തൊലി കളയുന്നതിനോടോപ്പം ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കുന്നു.

  cvy

  21) നല്ല ഭക്ഷണവും പ്രധാനം. പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ഇത് ചുണ്ടിന് നിറം നല്‍കുന്ന ഘടകമാണ്.

  22) ഉണക്കമുന്തിരി രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇത് ചുണ്ടിന് രക്തനിറം നല്‍കും.

  23) ചായ, കാപ്പി ശീലങ്ങള്‍ കുറയ്‌ക്കേണ്ടതും പുകവലി ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. ഇവ ചുണ്ടിന്റെ സ്വാഭാവിക നിറത്തിന് മങ്ങലേല്‍പ്പിക്കുന്ന ഘടകങ്ങളാണ്.

  24)ചുണ്ടുകള്‍ ഒരിക്കലും നാവുകൊണ്ട് നനയ്കരുത്. നമ്മള്‍ എപ്പോഴും ചുണ്ടുകള്‍ക്ക് നനവ് ലഭിക്കാന്‍ നാവുകൊണ്ട് നനയ്കും. ഇത് ചുണ്ടുകള്‍ കൂടുതല്‍ ഡ്രൈ ആവാനും അനാകര്‍ഷണമാവാനും കാരണമാകും. അതുകൊണ്ട് അടുത്ത പ്രാവശ്യം അങ്ങിനെ ചെയ്യാന്‍ തോന്നുമ്പോള്‍ നാക്ക് അകത്തേക്ക് തന്നെ ഇടുക. കാരണം നിങ്ങള്‍ നിങ്ങളുടെ ചുണ്ടുകളെ ചീത്തയാക്കുകയാണ്.

  ub

  സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വീട്ടില്‍ തന്നെ ലഭ്യമായ ചില്ലറ പൊടികൈകള്‍ ചെയ്യുന്നതാണ് നല്ലത്. പണം ലാഭിക്കാം എന്നതിനെക്കാളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ നമ്മുടെ തന്നെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇല്ലാതെയാക്കാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില്ലറ കാര്യങ്ങളും ചില മുന്‍ കരുതലുകളും നമ്മെ സഹായിക്കുന്നു.

  English summary

  how-to-get-soft-pink-lips-naturally

  Lips are the main centre of attraction of your face. One surprising thing about your lips is that they don't show the signs of ageing as your skin does. Lips remain young always.,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more