For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഷേവിംഗ് ക്രീമിന്റെ അത്ഭുതകരമായ ഉപയോഗങ്ങൾ

  |

  ക്ഷൗരം ചെയ്യുവാൻ ഉപയോഗിക്കുന്ന ഈ ലേപനത്തിന് എന്തൊക്കെ ഉപയോഗങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ക്ഷൗരചര്യയിൽ അത്യന്താപേക്ഷിതമായ ഒരു അവശ്യഘടകമായിട്ടാണ് ക്ഷൗരലേപനത്തെ സംബന്ധിക്കുന്ന പരസ്യങ്ങൾ കാണപ്പെടുന്നതെങ്കിലും, കുളിമുറിയിലെ ചെറിയ പലകത്തട്ടിൽ ഒതുങ്ങിയിരിക്കുന്ന ഈ ലേപനത്തിന് നിങ്ങളെ അത്ഭുതപ്പെടുത്തുവാൻ കഴിയുന്ന മറ്റ് ധാരാളം ഉപയോഗങ്ങളുണ്ട്.

  പട്ടുപോലുള്ളതും സോപ്പിന്റെ സ്വഭാവത്തിലുള്ളതുമായ ഈ ലേപനം പ്രായോഗികവും കൗതുകകരവുമായ പല ആവശ്യങ്ങൾക്കും വളരെ മെച്ചപ്പെട്ട ഒന്നാണ്. അത്തരം ചില കാര്യങ്ങളെയാണ് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

  പട്ടുപോലെ മൃദുലമായ പാദങ്ങൾക്കുവേണ്ടി ഉപയോഗിക്കുക

  പട്ടുപോലെ മൃദുലമായ പാദങ്ങൾക്കുവേണ്ടി ഉപയോഗിക്കുക

  പരുപരുത്ത വരണ്ട പാദങ്ങൾ ആരും ഇഷ്ടപ്പെടുന്നില്ല. പാദങ്ങളിലെ മൃതചർമ്മം അനാകർഷണീയവും അസ്വസ്ഥവുമാണ്. അതിനാൽ സ്ഥിരമായി അതിനെ നീക്കംചെയ്യേണ്ടത് ആവശ്യമാണ്.

  ലിസ്റ്റെറിൻ മൗത്‌വാഷും ഷേവിംഗ് ക്രീമും ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ഒരു കാര്യമാണിത്. ഇത്തരത്തിൽ തയ്യാർ ചെയ്‌തെടുക്കുന്ന ലേപനത്തിന് കട്ടിയേറിയ മൃതചർമ്മത്തെ മൃദുലമാക്കുവാനും അതിനെ നീക്കംചെയ്യുവാനും കഴിയും.

  സൂര്യതാപമേറ്റ ചർമ്മത്തിന് ആശ്വാസം

  സൂര്യതാപമേറ്റ ചർമ്മത്തിന് ആശ്വാസം

  സൂര്യതാപമേറ്റ് കരുവാളിച്ച ചർമ്മത്തിൽ ഷേവിംഗ് ക്രീം പുരട്ടുക. വളരെ വേഗത്തിൽ ആശ്വാസം നൽകാൻ അതിന് സാധിക്കും.

  കിരുകിരുക്കുന്ന വിജാഗിരിയ്ക്ക് പരിഹാരം

  കിരുകിരുക്കുന്ന വിജാഗിരിയ്ക്ക് പരിഹാരം

  വാതിൽ, ജനാല തുടങ്ങിയവയുടെ വിജാഗിരിയിൽനിന്നും കിരുകിരുപ്പ് ശബ്ദം ഉണ്ടാകുന്നത് വലിയ അസ്വസ്ഥതയാണ്. അയവ് വരുത്തുന്നതിനുവേണ്ടി ഷേവിംഗ് ക്രീം അവയിൽ പ്രയോഗിക്കുക. ആ പ്രശ്‌നം അപ്പോൾത്തന്നെ പരിഹരിക്കാം.

  ആഭരണങ്ങളെ വൃത്തിയാക്കാം

  ആഭരണങ്ങളെ വൃത്തിയാക്കാം

  കാലപ്പഴക്കം അനുഭവപ്പെടുന്ന ആഭരണങ്ങളെ വൃത്തിയാക്കി അവയ്ക്ക് പുതുമയും തിളക്കവുമേകാം. വീട്ടിൽവച്ച് ആഭരണങ്ങളെ വൃത്തിയാക്കുവാൻ അവലംബിക്കാവുന്ന ഏതാനും നല്ല മാർഗ്ഗങ്ങളിലൊന്നാണ് ഷേവിംഗ് ക്രീം ഉപയോഗിച്ചുള്ള വൃത്തിയാക്കൽ.

  ആഭരണങ്ങളെ ഒരു പാത്രത്തിൽ ഇട്ടശേഷം അതിൽ ഷേവിംഗ് ക്രീം പുരട്ടുക. എന്നിട്ട് നന്നായി തിരുമ്മുക. തുടർന്ന് 10 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. ഇനി നന്നായി കഴുകി വൃത്തിയാക്കുക. യാതൊരു കളങ്കവുമില്ലാതെ വിസ്മയകരമാംവണ്ണം അവ വൃത്തിയാക്കപ്പെട്ടിരിക്കുന്നതായി കാണുവാനാകും.

  കുട്ടികൾക്ക് കളിക്കുവാൻ ഷേവിംഗ് ക്രീം

  കുട്ടികൾക്ക് കളിക്കുവാൻ ഷേവിംഗ് ക്രീം

  ഷേവിംഗ് ക്രീമിന്റെ വളരെ രസകരമായ പ്രയോഗങ്ങളിലൊന്നാണ് ഇത്.

  കുറച്ച് ഫുഡ്ഡ് കളറിംഗ് എടുത്ത് ഷേവിംഗ് ക്രീമിൽ ചേർക്കുക. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു ചായമായി അത് മാറും. കടലാസിൽ അതുപയോഗിച്ച് കുട്ടികൾക്ക് ചായം തേയ്ക്കാനാകും.

  നഖസൗന്ദര്യത്തിൽ ഷേവിംഗ് ക്രീം

  നഖസൗന്ദര്യത്തിൽ ഷേവിംഗ് ക്രീം

  ഉറപ്പുള്ള നീണ്ട നഖത്തിനായ് അനുവർത്തിക്കാവുന്ന വളരെ നല്ലൊരു സൗന്ദര്യ ഘടകമാണ് ഷേവിംഗ് ക്രീം. വീട്ടിൽവച്ചുള്ള നഖപരിചരണത്തിൽ വിലയേറിയ ഉല്പന്നങ്ങളുടെ ആവശ്യമില്ല. ഷേവിംഗ് ക്രീമിന് നഖങ്ങളെ വളരെ വൃത്തിയും തിളക്കവുമുള്ളതാക്കാൻ കഴിയും.

  സ്വാഭാവികമായ ഭാവം നഖങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ കൈക്കൊള്ളാവുന്ന കാര്യമാണിത്. കാരണം കളങ്കങ്ങളൊന്നുമില്ലാതെ നല്ല മിനുസ്സത്തോടെ നഖങ്ങൾ നിലകൊള്ളുന്നതിന് ഇത് സഹായിക്കും.

  കൈകളിലെ എണ്ണമയം മാറ്റാം

  കൈകളിലെ എണ്ണമയം മാറ്റാം

  ജോലിയിൽ വൃത്തിയില്ലെങ്കിൽ കരങ്ങൾ വൃത്തിഹീനമാകും. വാഹനങ്ങൾ കഴുകുക പോലെയുള്ള ജോലിയിൽ ഏർപ്പെടുകയാണെങ്കിൽ, സോപ്പുമാത്രം ഉപയോഗിച്ച് കൈയിലെ പെയിന്റോ ഗ്രീസോ എളുപ്പത്തിൽ വൃത്തിയാക്കുവാൻ കഴിയില്ല. അത്തരം അവസരങ്ങളിൽ ഷേവിംഗ് ക്രീം ഉപയോഗിക്കുക. ഏതൊരു എണ്ണമയവും നീക്കി യാതൊരു കളങ്കവുമില്ലാതെ നല്ല വൃത്തിയിൽ കൈകൾ കാണപ്പെടും.

   പതിവ് ശുചീകരണ പ്രക്രിയയിൽ ഷേവിംഗ് ക്രീം

  പതിവ് ശുചീകരണ പ്രക്രിയയിൽ ഷേവിംഗ് ക്രീം

  ഷേവിംഗ് ക്രീം ഉപയോഗിച്ച് വിരസമായ സ്റ്റെയിൻലെസ് പാത്രങ്ങൾക്ക് തിളക്കമേകാം. കുറച്ച് തുണിയെടുത്ത് അതിൽ അല്പം ഷേവിംഗ് ക്രീം പുരട്ടി സ്റ്റെയിൻലെസ് പാത്രങ്ങളിൽ നല്ലവണ്ണം തേയ്ക്കുക. വിചാരിക്കുന്നതിനേക്കൾ കൂടുതൽ തിളക്കം ലഭിക്കാൻ ഇത് സഹായിക്കും.

  കണ്ണടകൾ മങ്ങിപ്പോകുന്നതിനെ തടയാം

  കണ്ണടകൾ മങ്ങിപ്പോകുന്നതിനെ തടയാം

  അന്തരീക്ഷത്തിലെ താപനിലയിലുള്ള വ്യത്യാസം കണ്ണടകളിൽ മങ്ങലേല്പിക്കുന്നത് നിങ്ങൾക്ക് നിരാശയായി തോന്നാം. ഇതൊരു ശല്യം മാത്രമല്ല, ചിലപ്പോൾ അപകടവുമാകാം.

  കുറച്ച് ഷേവിംഗ് ക്രീം വൃത്താകാരത്തിൽ കണ്ണടകളിൽ തേയ്ച്ചശേഷം തുടച്ചുകളയുക. കൂടാതെ ജാലകങ്ങളിലും ദർപ്പണങ്ങളിലുമെല്ലാം ഇത് നന്നായി പ്രവർത്തിക്കും.

  പരവതാനികളിലെ അഴുക്ക് നീക്കംചെയ്യുക

  പരവതാനികളിലെ അഴുക്ക് നീക്കംചെയ്യുക

  പരവതാനികളിലെ അഴുക്കിനെ മാറ്റുവാൻ സഹായിക്കും എന്നത് ഷേവിംഗ് ക്രീമിന്റെ മറ്റൊരു ഉപയോഗമാണ്. നേരിട്ട് ഇതിനെ പരവതാനിയിലെ അഴുക്കിൽ പ്രയോഗിച്ചശേഷം പേപ്പർ ടവ്വൽ ഉപയോഗിച്ച് ഒപ്പിയെടുക്കുക.

  ഹെയർ മൗസിയ്ക്ക് പകരം ഉപയോഗിക്കുക

  ഹെയർ മൗസിയ്ക്ക് പകരം ഉപയോഗിക്കുക

  നിങ്ങളുടെ ഹെയർ മൗസി എപ്പോഴെങ്കിലും തീർന്നുപോയി എന്ന് കാണുകയാണെങ്കിൽ, ഷേവിംഗ് ക്രീം ലഭ്യമാണോ എന്ന് നോക്കുക. വിശ്വസ്തനീയമായ ഒരു പകരക്കാരനായി ഇതിനെ ഉപയോഗിക്കാം.

  കുറച്ച് ഷേവിംഗ് ക്രീം കൈയിലെടുത്ത് പതപ്പിച്ചശേഷം മൗസി ഉപയോഗിക്കുന്നതുപോലെ തലമുടിയിൽ പ്രയോഗിക്കുക. നല്ല സുഗന്ധവും ഇതിൽനിന്നും ലഭിക്കും.

   ക്യാംപ് ചെയ്യുന്നിടത്ത് ഷേവിംഗ് ക്രീം

  ക്യാംപ് ചെയ്യുന്നിടത്ത് ഷേവിംഗ് ക്രീം

  യാത്രകളൊക്കെ ചെയ്യുമ്പോൾ പലയിടങ്ങളിലും തമ്പടിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഷേവിംഗ് ക്രീം ഉണ്ടെങ്കിൽ വളരെ സഹായകരമാകും.

  പാത്രങ്ങളും ചെറിയ കലങ്ങളും വൃത്തിയാക്കുവാനും, വൃത്തികേടായ കരങ്ങളെ വൃത്തിയാക്കുവാനും ഷേവിംഗ് ക്രീം ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിച്ചുനോക്കാവുന്നതാണ്. അതിനാൽ തമ്പടിക്കേണ്ടിവരുന്ന യാത്രകൾ ചെയ്യുമ്പോൾ ഷേവിംഗ് ക്രീം കരുതുന്നത് നന്നായിരിക്കും.

   തുകൽ ചെരുപ്പുകളെ വൃത്തിയാക്കാം

  തുകൽ ചെരുപ്പുകളെ വൃത്തിയാക്കാം

  തുകൽച്ചെരുപ്പുകളെ വൃത്തിയാക്കുവാൻ ഷേവിംഗ് ക്രീം ഉപയോഗിക്കുക എന്നത് തീർച്ചയായും വളരെ ഉപയോഗമുള്ള കാര്യമാണ്. അഴുക്കുപിടിച്ച ഭാഗങ്ങളിൽ കുറച്ച് തേച്ചശേഷം തുടച്ച് വൃത്തിയാക്കുക.

  അവൻ വൃത്തിയാക്കുക

  അവൻ വൃത്തിയാക്കുക

  അടുത്ത കാലത്തായി നിങ്ങൾ നിങ്ങളുടെ അവൻ വളരെ നന്നായി വൃത്തിയാക്കിയിട്ടുണ്ടെങ്കിൽ, അഴുക്കും മങ്ങലുമൊന്നും ഏൽക്കാതെ അതിനെ അങ്ങനെതന്നെ നിലനിറുത്തണമെന്ന് ആഗ്രഹിക്കാം. അങ്ങനെയെങ്കിൽ ഷേവിംഗ് ക്രീം വളരെ ഉപയോഗപ്രദമാണ്.

  ഉപയോഗിക്കുന്ന സമയം അവൻ അഴുക്കും പൊടിയുംപറ്റി വൃത്തികേടാകാം. ആ അഴുക്കുകളെ ഷേവിംഗ് ക്രീം പുരട്ടിയ തുണികൊണ്ട് തുടച്ചെടുക്കാം.

  നഖച്ചായം പുരട്ടുമ്പോഴുള്ള പിശകുകൾ പരിഹരിക്കുക

  നഖച്ചായം പുരട്ടുമ്പോഴുള്ള പിശകുകൾ പരിഹരിക്കുക

  ഷേവിംഗ് ക്രീം ഉപയോഗിച്ച് നഖച്ചായം പുരട്ടുമ്പോൾ ഉണ്ടായേക്കാവുന്ന പിശകുകളെ പരിഹരിക്കാം. കുറച്ച് ഷേവിംഗ് ക്രീം കൈകളിൽ നന്നായി പതപ്പിക്കുക. അങ്ങനെ ചെയ്യുമ്പോൾ ചർമ്മത്തിൽ പുരണ്ടിരിക്കുന്ന ചായം ഇളകിപ്പോകും, എന്നാൽ അത് നഖത്തിലെ ചായത്തെ ബാധിക്കുകയുമില്ല.

  English summary

  having-cream-that-have-nothing-to-do-with-hair

  Do you know what are the benefits of your shaving cream other than removal of hair
  Story first published: Monday, July 2, 2018, 19:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more