കക്ഷത്തിലെ ആ കറുപ്പ് പ്രശ്‌നക്കാരനാണോ?

Posted By: anjaly TS
Subscribe to Boldsky

നിരന്തരം ഹെയല്‍ റിമൂവറുകള്‍ ഉപയോഗിക്കുന്നത്, ഷേവ് ചെയ്യല്‍, വിയര്‍പ്പ് കൂടുതല്‍, കക്ഷത്തിലേക്ക് വായു കടക്കാത്ത രീതിയിലുള്ള വസ്ത്രധാരണം, നിര്‍ജീവ ചര്‍മ കോശങ്ങള്‍ അടിഞ്ഞു കൂടുന്നത് എന്നിവയെല്ലാമാകാം കക്ഷത്തിനടിയില്‍ കറുപ്പ് വരുന്നതിനുള്ള കാരണം.

under arm

ഈ കക്ഷത്തിനടിയിലെ കറുപ്പില്‍ നിന്നും രക്ഷപെടാന്‍ പ്രകൃതി ദത്തവും, വിലയിലൊതുങ്ങുന്നതും, വീട്ടിലിരുന്ന് തന്നെ ട്രൈ ചെയ്യാവുന്നതുമായ ചില കുറുക്കു വഴികളുണ്ട്. കക്ഷത്തിലെ കറുപ്പ് ഒരു രോഗാവസ്ഥ അല്ല.

കക്ഷത്തിലെ കറുപ്പ് കളയുന്നതിനുള്ള 6 വഴികള്‍

potato

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലുള്ള നേരിയ ആസിഡിക് അംശം നല്ലൊരു ബ്ലീച്ചിങ് ഏജന്റ് കൂടിയാണ് എന്നതാണ് യാഥാര്‍ഥ്യം. ചര്‍മത്തിന് അസ്വസ്ഥത ഉണ്ടാക്കാതെ ഇത് ക്ലീന്‍ ചെയ്യുന്നു. ഉരുളക്കിഴങ്ങിന്റെ ഒരു കഷ്ണം കക്ഷത്തില്‍ പതിയെ തിരുമ്മുക. ഉരുളക്കിഴങ്ങ് ജ്യൂസ് പോലെ ആക്കിയതിന് ശേഷം കക്ഷത്തില്‍ പുരട്ടുകയുമാകാം. 15-20 മിനിറ്റ് വരെ എന്നിട്ട് ഇത് ഉണങ്ങി പിടിക്കാന്‍ വേണ്ടി വെയിറ്റ് ചെയ്യുക. ശേഷം നേരിയെ ചൂടുവെള്ളത്തില്‍ കഴുകി കളയാം. വേഗത്തില്‍ ഫലം വേണം എങ്കില്‍ ദിവസത്തില്‍ രണ്ട് തവണ വീതം ഇത് ചെയ്യുക.

blck arm

വെള്ളരിക്ക

ഉരുളക്കിഴങ്ങിനെ പോലെ വെള്ളരിക്കയ്ക്കും കക്ഷത്തിനടിയിലെ കറുപ്പ് മാറ്റുന്നതിനുള്ള കഴിവുണ്ട്. വെള്ളരിക്ക കഷ്ണം കക്ഷത്തിനടിയില്‍ വയ്ക്കുകയോ, ജ്യൂസ് ആക്കിയതിന് ശേഷം കക്ഷത്തില്‍ പുരട്ടുകയോ ചെയ്യാം. ഫലം തൃപ്തികരമായി ലഭിക്കണം എങ്കില്‍ ദിവസത്തില്‍ രണ്ട് തവണ വീതം ഇത് ചെയ്യണം. വെള്ളരിക്ക ജ്യൂസില്‍ മഞ്ഞളും, ലെമണ്‍ ജ്യൂസും ഉപയോഗിക്ക് മിക്‌സ് ചെയ്തും കക്ഷത്തിനടിയില്‍ പുരട്ടാം. 30 മിനിറ്റ് ഇത് കക്ഷത്തില്‍ തുടരാന്‍ അനുവദിക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

blck arm

നാരങ്ങ

ആന്റി ബാക്ടീരിയ, ആന്റി സെപ്ടിക് ആയി പ്രവര്‍ത്തിക്കുന്ന നാരങ്ങ കക്ഷത്തിനടിയിലെ കറുപ്പിനും പരിഹാര മാര്‍ഗമാണ്. കക്ഷത്തിലെ കറുപ്പിനുള്‍പ്പെടെ ചര്‍മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാര്‍ഗമായി നാരങ്ങയുടെ പേര് പൊതുവെ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ നാരങ്ങ ചര്‍മത്തെ വരണ്ടതാക്കും. അതിനാല്‍ കക്ഷത്തില്‍ നാരങ്ങ ഉപയോഗിച്ചതിന് ശേഷം നനവ് നല്‍കുന്ന വസ്തുക്കല്‍ പ്രയോഗിക്കാന്‍ മറക്കരുത്.

കക്ഷത്തിലെ നിര്‍ജീവമായ സെല്ലുകളെ കളയുന്നതിന് നാരങ്ങ ആ ഭാഗത്ത് പതിയെ ഉരയ്ക്കുക. നാരങ്ങ നീര് ഇവിടെ പിഴിഞ്ഞ് ഒഴിക്കാം. 10 മിനിറ്റ് ഈ നീര് കക്ഷത്തില്‍ നില്‍ക്കുന്ന വിധം വെയിറ്റ് ചെയ്യുക. ശേഷം നന്നായി കഴുകുക. നാരങ്ങയുടെ അറ്റത്ത് പഞ്ചസാര ഇട്ടാല്‍ കൂടുതല്‍ ഫലപ്രദമാകുന്നതാണ്. ആഴ്ചയില്‍ മൂന്നു നാല് തവണ ഇത് ട്രൈ ചെയ്യുക.

blck arm

സോഡ പൊടി

കക്ഷത്തിലെ കറുപ്പില്‍ നിന്നും സോഡാ പൊടിയും മോചനം നല്‍കും. നിര്‍ജീവമായ സെല്ലുകളെ നീക്കം ചെയ്യാന്‍ സോഡാ പൊടിയും പ്രാപ്തമാണ്. ചര്‍മത്തിലെ ചെറിയ ദ്വാരങ്ങളെ വൃത്തിയാക്കാനും ഇവയ്ക്ക് ശക്തിയുണ്ട്.

സോഡാപൊടിയും വെള്ളവും ചേര്‍ത്ത് കട്ടി കൂടിയ രീതിയില്‍ പേസ്റ്റാക്കുക. ഈ പേസ്റ്റ് കക്ഷത്തില്‍ പുരട്ടുക. ശേഷം കഴുകി കളഞ്ഞ് കുറച്ച് വരണ്ട രീതിയിലാക്കണം. ആഴ്ചയില്‍ ഏതാനും തവണ ഈ മാര്‍ഗം പരീക്ഷിക്കു. സോഡാ പൊടിയും, ചോളപ്പൊടിയും കക്ഷത്തിലെ വിയര്‍പ്പ് നാറ്റം കളയുന്നതിനും ഉപയോഗിക്കാം.

blck arm

ഒറഞ്ചിന്റെ തൊലി

കക്ഷത്തിലെ ചര്‍മത്തെ മൃദുവാക്കാന്‍ ഓറഞ്ചിന്റെ തൊലിക്ക് സാധിക്കും. ഈ മാര്‍ഗം പരീക്ഷിക്കുന്നതിനായി ഓറഞ്ചിന്റെ തൊലി വെയിലത്ത് വെച്ച് നന്നായി ഉണക്കുക. എന്നിട്ട് ഉണങ്ങിയ തൊലി പൊടിപ്പിക്കുക. ഈ പൊടി പനീനീര്‍ വെള്ളത്തിലും പാലിലും ചേര്‍ത്ത് കട്ടി കൂടിയ മിശ്രിതമാക്കണം. ഈ മിശ്രിതം കക്ഷത്തില്‍ പുരട്ടി 10-15 മിനിറ്റ് കാത്തിരിക്കണം. എന്നിട്ട് തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പരീക്ഷിക്കുക.

blck arm

വെളിച്ചെണ്ണ

കക്ഷത്തിലെ കറുപ്പില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന മറ്റൊന്നാണ് വെളിച്ചെണ്ണ. കക്ഷത്തിലെ ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ വെളിച്ചെണ്ണയിലുണ്ട്. മാത്രമല്ല, പ്രകൃതിദത്തമായ സുഗന്ധദ്രവ്യമായും ഇത് പ്രവര്‍ത്തിക്കുന്നു.

കക്ഷത്തിലെ കറുത്ത ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. 10-15 മിനിറ്റ് ഇത് തുടരണം. നേരിയ തോതില്‍ സോപ്പ് ഉപയോഗിച്ച് വെള്ളത്തില്‍ ഇവിടം കഴുകുക. ഫലം ലഭിക്കുന്നത് വരെ ദിവസേന രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.

English summary

Get Rid Of Black Underarms

You can easily get rid of dark underarms using simple home remedies that are safe, effective, natural and affordable.Some of the main causes of dark underarms are shaving, regular use of hair removing creams, excessive sweating, and poor ventilation of underarms
Story first published: Thursday, April 5, 2018, 9:00 [IST]