For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെയ്ഷൽ വീട്ടിൽവച്ചുതന്നെ ചെയ്യാം

നിങ്ങളുടെ തിളക്കമാർന്ന ചർമ്മത്തിന്റെ വർണ്ണം നിലനിറുത്തപ്പെടുന്നതിനുവേണ്ടി മുഖ മാസ്‌ക്

|

ഫെയ്ഷൽകൊണ്ട് സ്വയം പരിലാളിക്കപ്പെടാൻ സ്ത്രീകളെല്ലാം ഇഷ്ടപ്പെടുന്നെങ്കിലും, എല്ലാ ആഴ്ചാന്ത്യത്തിലോ അതുമല്ലെങ്കിൽ മാസത്തിൽ രണ്ടുതവണയോ സ്പായിലേക്ക് പോകുന്നത് വളരെ ചിലവേറിയ ഒരു കാര്യമാണ്. എന്നാൽ ലളിതമായ ഈ നടപടികളിലൂടെ, വീട്ടിൽവച്ച് പടിപടിയായി ഫെയ്ഷൽ ചെയ്യുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് മനസ്സിലാക്കുവാനാകും.

dd

നിങ്ങളുടെ ചർമ്മത്തിന് തിളക്കം നഷ്ടപ്പെട്ടുപോയി എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽ അത് അല്പം വരണ്ടുപോയില്ലേ (എണ്ണമയമായിപ്പോയില്ലേ) എന്ന് തോന്നിയിട്ടുണ്ടോ? സുഹൃത്തുക്കൾക്കും, ജോലിയ്ക്കും, ബന്ധങ്ങൾക്കും ഇടയിലായിരിക്കുമ്പോൾ, ഫെയ്ഷലിനായി സ്പായിലേക്ക് പോകാൻ ഒട്ടുംതന്നെ സമയമില്ല എന്ന് തോന്നാറുണ്ടോ? സാരമില്ല, നിങ്ങൾക്കിപ്പോൾ വീട്ടിൽവച്ച് വിസ്മയാവഹമായ ഫെയ്ഷൽ സ്വയം ചെയ്യുവാനാകും. വായിച്ചുനോക്കിയിട്ട് ഇവിടെ നൽകിയിരിക്കുന്ന പൊടിക്കൈകളെ വീട്ടിൽവച്ച് ശ്രമിച്ചുനോക്കൂ.

എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ചർമ്മത്തെപ്പറ്റി നന്നായി അറിയുക. നിങ്ങൾ ഉപയോഗിക്കുന്ന എല്ലാറ്റിനെയും മൊത്തത്തിൽ എല്ലായിടവും പുരട്ടുന്നതിനുമുമ്പ് ഒരു പ്രത്യേക ഭാഗത്തുമാത്രമായി ഉപയോഗിച്ച് പരിശോധിക്കുക.കൂടുതൽ പ്രയോജനങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി രാത്രിയിൽ ഫെയ്ഷൽ നടത്തുക. ഉറങ്ങുന്ന സമയം നിങ്ങളുടെ ചർമ്മം കേടുപാടുപോക്കുന്ന സജീവമായ അവസ്ഥയിലാണ്. നന്നായി കഴുകിയുണക്കിയെടുത്ത പുതിയ തലയിണയുറ ഉപയോഗിച്ചാണോ നിങ്ങൾ ഉറങ്ങുന്നത് എന്ന് ഉറപ്പുവരുത്തണം. വാസ്തവത്തിൽ, ബാക്ടീരിയകൾ പെറ്റുപെരുകുന്നതിന്റെയും, മൃത ചർമ്മകോശങ്ങളുടെയും, കേശതൈലങ്ങളുടെയും, അതുപോലെ ചർമ്മത്തിന് വെറുപ്പുണ്ടാക്കുന്ന മറ്റ് ധാരാളം വസ്തുക്കളുടെയും, രോമകൂപങ്ങളെ അടച്ചുകളയാനാകുന്ന ചെറു കണികകളുടെയും സ്ഥലമാണ് എന്നതുകൊണ്ട്,

എല്ലാ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നിങ്ങളുടെ തലയിണ ഉറകളെ മാറ്റണം. വീട്ടിൽവച്ചുള്ള നിങ്ങളുടെ ഫെയ്ഷൽ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ നടത്തുക. അത് വളരെ അടുത്തടുത്തായിപ്പോയി എന്ന് തോന്നുന്നുവെങ്കിൽ, ഏതെങ്കിലും രീതി അവലംബിക്കുന്നതാണ് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കൾ നല്ലത്. നിങ്ങളുടെ സൗന്ദര്യവിദഗ്ദനെ കാണാൻ പോകുന്ന ആഴ്ചയിൽ ഇതിനെ ഒഴിവാക്കുക. കുളിക്കുന്നതിനും, വൃത്തിയാക്കുന്നതിനും, തേച്ചുകഴുകുന്നതിനുമെല്ലാം എപ്പോഴും ഇളം ചൂടുവെള്ളംതന്നെ ഉപയോഗിക്കുക. ചൂടും തണുപ്പുമുള്ള വെള്ളം മാറിമാറി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ ബുദ്ധിമുട്ടുണ്ടാക്കും.

 നടപടിക്രമം 1 : വൃത്തിയാക്കൽ

നടപടിക്രമം 1 : വൃത്തിയാക്കൽ

ഫെയ്ഷലിനുവേണ്ടി നിങ്ങളെ തയ്യാറാക്കുവാനായി കൈകൾ കഴുകിക്കൊണ്ട് തുടങ്ങണം. മുഖം തിരുമ്മുന്നതിനും പരിചരിക്കുന്നതിനും കൈകൾ നിങ്ങൾ ഉപയോഗിക്കും എന്ന കാര്യം ഓർമ്മിക്കുക. അതുകൊണ്ട് അവ നല്ല വൃത്തിയായിരിക്കണം. ഇളം ചൂടുവെള്ളവും വീര്യംകുറഞ്ഞ അലക്കുസോപ്പും ഉപയോഗിച്ച് കൈകൾ കഴുകുക. ചർമ്മത്തിൽ പെട്ടെന്ന് വ്യാപിക്കാനാകുന്ന അണുക്കളെ നിങ്ങളുടെ കൈകൾ വഹിച്ചിരിക്കുന്നു.

വീട്ടിൽവച്ചുള്ള ഫെയ്ഷലിൽ പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, മുഖശുചീകാരിയായി (face cleanser) ശുദ്ധമായ തേനിനെ നിങ്ങൾക്ക് ഉപയോഗിക്കാം. അതെ, കൊള്ളാം! അത് പരമ്പരാഗതമായി ഉപയോഗിക്കുന്ന മുഖശുചീകാരിയല്ല, പക്ഷേ ധാരാളം ചർമ്മ പ്രയോജനങ്ങൾ അതിനുണ്ട്, മാത്രമല്ല എല്ലാ തരത്തിലുള്ള ചർമ്മങ്ങൾക്കുവേണ്ടിയും ഉപയോഗിക്കാം.

മുഖശുചീകാരിയായി തേനിനെ എങ്ങനെ ഉപയോഗിക്കുംഃ

തേനിനെ മുഖത്ത് തേയ്ക്കുന്നതിനുമുമ്പ്, ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകിയിട്ടുണ്ടെന്നും, സൂക്ഷ്മനാരുകൾ കൊണ്ടുള്ള ടവ്വൽ ഉപയോഗിച്ച് തുടച്ചിട്ടുണ്ടെന്നും ഉറപ്പുണ്ടായിരിക്കണം.

ഒരു ടേബിൾസ്പൂൺ തേനെടുക്കുക, എന്നിട്ട് വൃത്താകാര രീതിയിൽ മുഖത്ത് അതിനെ പുരട്ടുക.

ഉടൻതന്നെയോ, അതുമല്ലെങ്കിൽ 10 മിനിറ്റ് കഴിഞ്ഞതിനുശേഷമോ ആഴത്തിലുള്ള ശുചീകരണപ്രക്രിയ ലഭിക്കുന്നതിനുവേണ്ടി ഇളം ചൂടുവെള്ളം ഉപയോഗിച്ച് അതിനെ കഴുകിക്കളയാം.

 നടപടിക്രമം 2 : മുടി കെട്ടിവയ്ക്കുക

നടപടിക്രമം 2 : മുടി കെട്ടിവയ്ക്കുക

മുടിയെ പിന്നിലേക്ക് കെട്ടിവയ്ക്കുക (ഇളകിമാറിനിൽക്കുന്ന മുടിയിഴകളെയുംമറ്റും ഒതുക്കിവയ്ക്കുവാൻ തലമുടിച്ചരട് ഉപയോഗിക്കുക). പൂർണ്ണമായ ഫെയ്ഷലിനുവേണ്ടി മുഖത്തുനിന്നുള്ള തടസ്സങ്ങളെയെല്ലാം മാറ്റേണ്ടതുണ്ട്.

 നടപടിക്രമം 3 : മുഖചമയത്തെ നീക്കംചെയ്യുക

നടപടിക്രമം 3 : മുഖചമയത്തെ നീക്കംചെയ്യുക

ഇനിയിപ്പോൾ നമ്മൾ മുഖത്തെ പൂർണ്ണമായും വൃത്തിയാക്കുവാൻ പോകുകയാണ്. പാൽ പോലെയുള്ള സ്വാഭാവിക ചേരുവകളെ നിങ്ങൾക്ക് ഉപയോഗിക്കാം, അല്ലെങ്കിൽ മുഖചമയത്തെ നീക്കംചെയ്യുന്ന മൃദുവായ ഒരു ശുചീകാരിയെ (cleanser) വാങ്ങാം (നിങ്ങളുടെ ചർമ്മത്തിന്റെ തരത്തിന് ഏറ്റവും യോജിച്ച ശുചീകാരിയെ തിരഞ്ഞെടുക്കുക). കണ്ണുകൾ, കവിളുകൾ, ചുണ്ടുകൾ, കഴുത്ത് എന്നിവിടങ്ങളിൽനിന്ന് മുഖചമയത്തെ (face makeup) തുടച്ചുമാറ്റുവാൻ പഞ്ഞി ഉപയോഗിക്കുക. പഞ്ഞിയെ വൃത്താകാരത്തിൽ മൃദുലമായി മുഖത്ത് ചലിപ്പിക്കുക. കണ്ണിനുചുറ്റും വളരെ സൂക്ഷിച്ച് ലോലമായി ഒപ്പിയെടുക്കുക (ചർമ്മത്തിൽ പഞ്ഞികൊണ്ട് ഞെക്കി വലിക്കരുത്!)

സ്വാഭാവികമായ മറ്റൊരു ചമയ ശുചീകാരിയാണ് വേണ്ടതെങ്കിൽ, വെളിച്ചെണ്ണ അത്ഭുതകരമായ ഒരു ഉല്പന്നമാണ്. ചർമ്മത്തിൽനിന്നും ചമയത്തെ (makeup) അത് നീക്കംചെയ്യും, മാത്രമല്ല അങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യും.

ചമയം നീക്കംചെയ്യുന്നതിന് വെളിച്ചെണ്ണയെ എങ്ങനെ ഉപയോഗിക്കാം

ഏതാനും തുള്ളി വെളിച്ചെണ്ണയെടുക്കുക, അല്ലെങ്കിൽ കട്ടപിടിപ്പിച്ച എണ്ണ ഒരു കരണ്ടി പഞ്ഞിക്കെട്ടിലോ മസ്‌ലിൻ തുണിയിലോ എടുക്കുക.

വെളിച്ചെണ്ണയിൽ കുതിർത്ത ഈ തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് മൃദുവായി തുടയ്ക്കുക.

സംവേദനക്ഷമമായ നിങ്ങളുടെ ചർമ്മത്തിൽ യാതൊരു ഹാനിയും ഉണ്ടാക്കാതെ മൃദുവായുള്ള ഈ തുടയ്ക്കൽ എല്ലാ ചമയങ്ങളെയും നീക്കംചെയ്യും.

 നടപടിക്രം 4 : മൃത ചർമ്മകോശങ്ങളെ നീക്കംചെയ്യുക (exfoliate)

നടപടിക്രം 4 : മൃത ചർമ്മകോശങ്ങളെ നീക്കംചെയ്യുക (exfoliate)

വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണിത്. ഈ പ്രക്രിയ മൃതചർമ്മകോശങ്ങളെ നീക്കംചെയ്യുന്നു, വലിയ രോമകൂപങ്ങളെ കുറയ്ക്കുന്നു, പോറലുകളെയും ചുളിവുകളെയും തടയുന്നു.

മൃതകോശം നീക്കുന്ന ലേപനത്തെ കൈയിൽ പുരട്ടിയിട്ട് വൃത്താകാരത്തിൽ മുഖത്ത് തിരുമ്മുക.

ഇതിലെ ചെറുമണികളെ മുഖചർമ്മത്തിൽ അമർത്തേണ്ടതില്ല, വളരെ ലഘുവായ സമ്മർദ്ദം നൽകിയാൽ മതിയാകും.

കണ്ണുകൾക്കുചുറ്റും ഈ മൃതചർമ്മം നീക്കുന്ന ലേപനത്തെ തേയ്ക്കുന്നത് ഒഴിവാക്കുക.

മൃതചർമ്മത്തെ നീക്കുന്ന ലേപനം ഇല്ലായെങ്കിൽ, ഒരു കപ്പ് പാലെടുത്തിട്ട് അതിൽ പൊടിച്ച പഞ്ചസാര ചേർക്കുക. ഇതും അതുപോലെതന്നെ പ്രവർത്തിക്കും.

 നടപടിക്രമം 5 : ആവികൊടുക്കുക

നടപടിക്രമം 5 : ആവികൊടുക്കുക

നല്ല വൃത്തിയുള്ള ഒരു തുണിയെടുത്തിട്ട് ചൂടുവെള്ളത്തിൽ മുക്കുക. അതിനെ മുഖത്തിടുക, തുടർന്ന് അഞ്ച് മിനിറ്റ് അങ്ങനെതന്നെ വച്ചേക്കുക. മറ്റൊരു രീതി എന്ന് പറയുന്നത്, ഒരു കലത്തിൽ വെള്ളം തിളപ്പിക്കുക. എന്നിട്ട് അതിൽനിന്നുവരുന്ന ആവിയുടെ മുകളിൽ മുഖം പിടിച്ചുകൊണ്ട് നിൽക്കുക.

ആവി പുറത്തേക്ക് പോകാതിരിക്കാൻ തലയ്ക്കുമുകളിൽക്കൂടി ഒരു തുണി മൂടിയിടുക.

വൃത്തിയാക്കൽ പ്രക്രിയയ്ക്കായി റോസ്‌മേരി എണ്ണയുടെ തുള്ളികൾകൂടി കൂട്ടിച്ചേർക്കാം.

10 മുതൽ 15 മിനിറ്റുനേരം മുഖത്ത് ആവികൊടുക്കുക, കൂടുതലാകരുത്.

സംവേദനക്ഷമമായ ചർമ്മമാണുള്ളതെങ്കിൽ, പ്രശ്‌നത്തെ ഇത് വഷളാക്കുമെന്നതിനാൽ ഈ നടപടി ഒഴിവാക്കുക.

 നടപടിക്രമം 6 : മാസ്‌ക്

നടപടിക്രമം 6 : മാസ്‌ക്

മുഖത്ത് മാസ്‌ക് ഇടുക എന്നതാണ് അടുത്ത നടപടി. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു മാസ്‌ക് തിരഞ്ഞെടുക്കുക അത്യാവശ്യമാണ്.

എണ്ണമയമുള്ള ചർമ്മത്തിന്, ചെളികൊണ്ടുള്ളതോ കളിമണ്ണുകൊണ്ടുള്ളതോ ആയ മാസ്‌ക് ചർമ്മത്തിൽനിന്നുള്ള അധികമായ എണ്ണമയത്തെ ആഗിരണം ചെയ്യുവാനായി നിങ്ങൾക്ക് ശ്രമിച്ചുനോക്കാം.

വരണ്ട ചർമ്മത്തിനായി, ജലാംശമുള്ളതോ, കുഴമ്പായുള്ളതോ ആയ മാസ്‌ക് വാങ്ങുക.

ഇരു സ്വാഭാവങ്ങളുമുള്ള ചർമ്മത്തിന് ഈ രണ്ട് ഘടകങ്ങളും ആവശ്യമാണ്.

കണ്ണിന് ചുറ്റുമുള്ള ഭാഗത്തെ വിട്ടുകളഞ്ഞുകൊണ്ട് നിങ്ങളുടെ മുഖത്ത് മാസ്‌ക് നേരിയ തോതിൽ ഇടുക.

വെള്ളരിക്ക ചീളുകൾ ഉപയോഗിച്ച് നേത്രങ്ങളെ ശാന്തമാക്കുക.

15 മിനിറ്റുകൾ കഴിഞ്ഞിട്ട്, ധാരാളം വെള്ളമുപയോഗിച്ച് മാസ്‌കിനെ കഴുകിക്കളഞ്ഞശേഷം തുടച്ചുണക്കുക.

സ്പാകളിൽ പോകുമ്പോൾ അവിടെ പഴങ്ങൾകൊണ്ടുള്ള മാസ്‌കുകൾ നിങ്ങൾ കണ്ടിരിക്കും. കാരണം ഒറ്റ പ്രയോഗത്തിൽത്തന്നെ ധാരാളം പഴങ്ങളുടെ ഗുണങ്ങൾ അത് നൽകും. ചുവടെ പറയുന്ന നടപടിക്രമങ്ങളുടെ സഹായത്താൽ പഴങ്ങൾകൊണ്ടുള്ള മാസ്‌ക് എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് മനസ്സിലാക്കുക.

ഞാവൽപ്പഴം (strawberry), പപ്പായ, നേന്ത്രപ്പഴം എന്നിവകൊണ്ടുള്ള മാസ്‌ക്

മേല്പറഞ്ഞിരിക്കുന്ന മൂന്ന് പഴങ്ങളും നമ്മുടെ ചർമ്മത്തിന് അത്യധികം ഗുണകരമാണ് - നേന്ത്രപ്പഴം ചർമ്മത്തെ പോഷിപ്പിക്കുന്നു, മൃതചർമ്മകോശങ്ങളെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന ദീപനരസങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു, ജീവകങ്ങളാൽ സമ്പുഷ്ടമായ ഞാവൽപ്പഴം ചർമ്മത്തിൽനിന്നും അധികമായ എണ്ണമയത്തെ നീക്കംചെയ്യാൻ സഹായിക്കുന്നു.

അതിനാൽ ഈ ഒരു ഒറ്റ മുഖ മാസ്‌കിന് വ്യത്യസ്തമായ മൂന്ന് ഫലങ്ങളുടെ നന്മകളുണ്ട്.

കുഴമ്പാക്കിയ പപ്പായ, ഞാവൽപ്പഴം, നേന്ത്രപ്പഴം എന്നിവയുടെ ഓരോ ടേബിൾസ്പൂൺ വീതം എടുക്കുക.

ഇവയെ എല്ലാംകൂടി ഒരുമിച്ച് കലർത്തി, തേനുംകൂട്ടി കുഴച്ച് കുഴമ്പാക്കുക.

തേച്ചിളക്കുന്ന സ്വഭാവം ഈ ലേപനത്തിൽ ഉണ്ടാകുന്നതിനായി വേണമെങ്കിൽ ഓട്‌സുകൂടി ചേർക്കാവുന്നതാണ്.

ഈ കുഴമ്പെടുത്ത് മുഖത്ത് നേരിയ ഒരു ആവരണം തേച്ചുപിടിപ്പിക്കുക.

ഇളം ചൂടുവെള്ളംകൊണ്ട് കഴുകി കളയുന്നതിനുമുമ്പ് 10 മുതൽ 15 മിനിറ്റുനേരം അങ്ങനെ വച്ചേക്കുക.

 നടപടിക്രമം 7 : ഈർപ്പം നൽകുക (moisturize)

നടപടിക്രമം 7 : ഈർപ്പം നൽകുക (moisturize)

നിങ്ങളുടെ തിളക്കമാർന്ന ചർമ്മത്തിന്റെ വർണ്ണം നിലനിറുത്തപ്പെടുന്നതിനുവേണ്ടി മുഖ മാസ്‌ക് കഴുകിക്കളഞ്ഞശേഷം ഏതെങ്കിലും ഈർപ്പദായകം (moisturizer) ഉപയോഗിക്കുക. എണ്ണമയമുള്ള മുഖത്തിനായി ജലം അടിസ്ഥാനമായുള്ളതോ കട്ടിയില്ലാത്തതോ ആയ ഈർപ്പദായകത്തെ ഉപയോഗിക്കാം. അതേസമയം, വരണ്ട ചർമ്മത്തിനായി കട്ടിയുള്ള ഏതെങ്കിലും മുഖലേപനം ഉപയോഗിക്കാം. സംവേദനക്ഷമതയുള്ള ചർമ്മത്തിന്, വലിയ സുഗന്ധമുള്ളതോ, അമ്ലസ്വഭാവമുള്ളതോ ആയ ഉല്പന്നങ്ങളെ ഉപയോഗിക്കരുത്. അത് ചൊറികളോ പൊട്ടലുകളോ ഉണ്ടാകാൻ കാരണമാകും.

English summary

Facials at home

A naturally glowing skin is the dream of all women. But, toxins, changing seasons, stress and pollution can play havoc on our skin. Layers of makeup cannot cover up the damage caused to the skin,
Story first published: Wednesday, May 30, 2018, 7:55 [IST]
X
Desktop Bottom Promotion