For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പച്ചക്കറി ഫേസ് പാക്കുകൾ

  |

  തിളങ്ങുന്ന ആരോഗ്യമുള്ള പാടുകളില്ലാത്ത ചർമ്മം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. വളരെ ചെറിയ ചിലവിൽ ഇത് സ്വന്തമാക്കാൻ കഴിയും. വില കൂടിയ ലോഷനുകളോ ക്രീമുകളോ മേക്കപ്പ് സാധനങ്ങളൊ ഒന്നും ആവശ്യമില്ല. നമ്മുടെ അടുക്കളയിൽ സുലഭമായ പച്ചക്കറികൾ ധാരാളം മതി.

  ഓര്‍ഗാനിക് സ്കിന്‍ കെയറിന് ഓര്‍ഗാനിക് അടങ്ങിയ പഴങ്ങളും പച്ചക്കറികളും അത്യാവശ്യമാണ്. ഇതിനൊരു ഉത്തമ ഉദാഹരണമാണ് വെള്ളരിക്ക. കൂടാതെ ആപ്പിള്‍, പപ്പായ, ഇഞ്ചി, മഞ്ഞള്‍പൊടി എന്നിവയിലും ഓര്‍ഗാനിക് അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മസംരക്ഷണത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. ചര്‍മ്മത്തിന് ഉന്മേഷം നല്‍കി ആരോഗ്യം നിലനിര്‍ത്താന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മസംരക്ഷണത്തിന് ഒഴിവാക്കാനാവാത്തവയാണ് ഇത്തരം ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും. ഇന്നു തന്നെ നിങ്ങളുടെ സ്കിന്നിന് ഏറ്റവും യോജിക്കുന്ന തരം ഓര്‍ഗാനിക് പഴങ്ങള്‍ കണ്ടെത്തി പരീക്ഷണം തുടങ്ങാം. നാചുറല്‍ ആയതുകൊണ്ട് ഓര്‍ഗാനിക് സ്കിന്‍ കെയറിന് യാതൊരു സൈഡ് ഇഫെക്റ്റ്സും ഇല്ല.

  ഓര്‍ഗാനിക് സ്കിന്‍ കെയറിന് വേണ്ടിയുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അവ ഫ്രഷ് ആണെന്ന് ആദ്യമേ ഉറപ്പു വരുത്തണം. ചീഞ്ഞതോ പഴകിയതോ ആയ പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

  പാലും നല്ലൊരു ഓര്‍ഗാനിക്കാണ്. ചര്‍മ്മത്തെ വൃത്തിയാക്കുന്നതിനു പുറമെ നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണിത്. കുറച്ച് പാലില്‍ ഓട്ട്സ് കുഴച്ച് മുഖത്തും കൈകാലുകളിലും ശരീരത്തിലും പുരട്ടുന്നത് പൊടിപടലങ്ങളെ അകറ്റി ചര്‍മ്മത്തെ വൃത്തിയുള്ളതാക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് വളരെ നല്ലതാണ് ഓര്‍ട്ട്സ് കൊണ്ടുള്ള ഈ വിദ്യ. മാത്രമല്ല, ഓര്‍ഗാനിക് സ്കിന്‍ കെയര്‍ ട്രീറ്റ് മെന്റില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകം കൂടിയാണിത്. മുട്ട, തേന്‍, പാല്‍, പഴങ്ങള്‍ എന്നിവ കൊണ്ട് വിവിധതരം ഓര്‍ഗാനിക് ഫേഷ്യല്‍ പാക്കുകള്‍ തയ്യാറാക്കാന്‍ സാധിക്കും.

  ഓര്‍ഗാനിക് സ്കിന്‍ കെയര്‍ പ്രൊസീജ്യറിലെ മറ്റൊരു പ്രധാന ഘടകമാണ് ഗോതമ്പ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഗോതമ്പിനെ നല്ലൊരു മോയിസ്ചറൈസര്‍ ആക്കി മാറ്റുന്നു. മറ്റു ഓര്‍ഗാനിക് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം ഗോതമ്പ് ചേര്‍ത്ത് ഫേഷ്യല്‍ മാസ്കുകള്‍ ഉണ്ടാക്കാം. സാധാരണ ചര്‍മ്മമുള്ളവര്‍ക്കും വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഗോതമ്പ് ഫേസ് പാക്കുകള്‍ നല്ലതാണ്. ഗോതമ്പ് എണ്ണയും നല്ലൊരു ഓര്‍ഗാനിക് പാക്കാണ്.

  കട്ടിതൈര്, ക്രീം എന്നിവ ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ കെല്‍പ്പുള്ളവയാണ്. ഡെഡ് സെല്ഡസിനെ മാറ്റി തിളക്കമുള്ള സ്കിന്‍ ലഭിക്കാന്‍ അത് നിങ്ങളെ സഹായിക്കും. റോസ് വാട്ടര്‍, ലാവന്റര്‍ വാട്ടര്‍ എന്നിവയും ഈ ഗണത്തില്‍ പെടുന്നവയാണ്. ഇത്തരം ഓര്‍ഗാനിക് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഓര്‍ഗാനിക് സ്കിന്‍ കെയറിന് വേണ്ട ഫേസ് പാക്കുകള്‍ ഉണ്ടാക്കുന്നത്.

  സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പ്രകൃതി തന്നെ നല്‍കുന്ന പരിഹാരമാര്‍ഗ്ഗമാണ് ഓര്‍ഗാനിക് സ്കിന്‍ കെയര്‍. സില്‍ക്ക്, ആല്‍ഗെ, മറൈന്‍ കോളജന്‍, പൈന്‍ ബാര്‍ക്ക്, കോഫി ബെറി എന്നീ ഘടകങ്ങള്‍ ഓര്‍ഗാനികില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇവ ചര്‍മ്മത്തിന്റെ ഇലാസ്റിസിറ്റി വര്‍ദ്ധിപ്പിച്ച് ചുളിവുകള്‍ കുറയ്ക്കുകയും കേടു വന്ന ചര്‍മ്മത്തെ പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

  കെമിക്കലുകളാല്‍ നിര്‍മ്മിക്കപ്പെടുന്ന സൌന്ദര്യവര്‍ദഗവസ്തുകകള്‍ കഴിവതും ഒഴിവാക്കുക. കാരണം അവ മനുഷ്യ ശരീരത്തിലെ ഹോര്‍മോണിനേയും രക്തോട്ടത്തേയും ദോഷകരമായി ബാധിച്ച് കുറെശ്ശെയായി പുറം തൊക്കിനെ പൂര്‍ണ്ണമായി നശിപ്പിക്കും.

  സ്ത്രീകള്‍ക്ക് മാത്രമല്ല, കുട്ടികളുടെ നേര്‍ത്ത ചര്‍മ്മത്തിനും പുരുഷന്‍മാര്‍ക്കും ചെയ്യാവുന്നതാണ് ഓര്‍ഗാനിക് ട്രീറ്റ്മെന്റ്. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വിപണിയില്‍ ആവശ്യമേറെയാണ്.

  biu

  പച്ചക്കറികളിൽ ത്വക്കിനാവശ്യമായ ധാതു ലവണങ്ങൾ, ആന്റി ഒാക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരു വന്ന പാടുകൾ എന്നിവ മാറ്റി ചർമ്മത്തെ തിളക്കവും ഓജസ്സും ഉള്ളതാക്കുന്നു. ചർമ്മത്തിന് ഒരു പുത്തനുണർവ് തരാൻ പച്ചക്കറികൊണ്ടുള്ള ഈ ഫേസ് പാക്കുകൾക്ക് കഴിയും.

  ഓർഗാനിക്ക് പച്ചകറികൾ ഉപയോഗിക്കാൻ പ്രത്യകം ശ്രദ്ധിക്കുക. കീടനാശിനികൾ തളിച്ച പച്ചകറികൾ ചർമ്മത്തെ കേടുവരുത്തുകയും ഭാവിയിൽ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.

  oll

  കുക്കുമ്പർ ഫേസ് പാക്ക്

  വരണ്ട ചർമ്മമുള്ളവർക്ക് ഒരു അനുഗ്രഹമാണ് ഈ പാക്ക്. കൂടാതെ മുഖത്ത് ചുളിവ് വരാതെ സംരക്ഷിച്ച് മുഖത്തിന്റെ യൌവനം കാത്തുസൂക്ഷിക്കുന്നു.

  രണ്ടോ മൂന്നോ സ്പൂൺ കുക്കുമ്പർ ജ്യുസും 1 ടേബിൾ സ്പൂൺ വെണ്ണയും ചേർത്ത് ഒരു കട്ടികുഴമ്പ് പോലെയാക്കുക. മുഖത്തും കഴുത്തിലും ഇതു പുരട്ടി 15 നിമിഷത്തിനു ശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം. ചർമ്മത്തെ മൃദുവും ജലാംശം നിറഞ്ഞതുമാക്കി വരൾച്ചയിൽ നിന്നും രക്ഷിക്കുന്നു.

  gr

  ഉരുളകിഴങ്ങ് ഫേസ് പാക്ക്

  ഉരുളകിഴങ്ങിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇവ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. മൃതകോശങ്ങളെ നീക്കി ചർമ്മത്തെ പുത്തനാക്കുന്നു.

  ഈ ഫേസ് പാക്ക് എങ്ങനെ തയാറാക്കാം എന്നു നോക്കാം.

  ഒരു ഉരുളകിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ച് നീരു പിഴിഞ്ഞ് എടുക്കുക. ഒരു ചെറിയ കഷണം പഞ്ഞി ഈ ജ്യൂസിൽ മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം.

  p;jhi

  തക്കാളി ഫേസ് പാക്ക്

  തക്കാളിയിൽ ധാരാളം വിറ്റാമിനുകൾ ഉണ്ട്. അവ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. മുഖത്തിന്റെ ക്ഷീണം മാറ്റി പുത്തനുണർവ് പകരുന്നു. പെട്ടെന്ന് ഫലം ചെയ്യുന്ന ഒരു ഫേസ് പാക്കാണിത്. ആദ്യത്തെ പ്രാവശ്യം തന്നെ പ്രകടമായ വ്യത്യാസം അറിയാൻ കഴിയും

  ഒരു തക്കാളി ചെറിയ കഷണങ്ങളാക്കുക. ഇത് അരച്ച് കുഴമ്പ് പോലെയാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കാം.

  jim;

  കാരട്ട് ഫേസ് പാക്ക്

  കാരട്ടിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. കരുവാളിപ്പ്, മറ്റ് കറുത്ത പാടുകൾ, മൃതകോശങ്ങൾ എന്നിവയെ മാറ്റി ത്വക്കിനെ സുന്ദരവും കോമളവും ആക്കുന്നു.

  ഈ ഫേസ് പാക്ക് എങ്ങനെ തയാറാക്കാം എന്നു നോക്കാം.

  കാരട്ട് മിക്സിയിൽ അരച്ചത് രണ്ടു ടീസ്പൂൺ, തൈര് ഒരു ടീ്സ്പൂൺ, കടലമാവ് ഒരു ടീ്സ്പൂൺ, ഒരു നുള്ളു മഞ്ഞൾപൊടി. ഒരു ചെറിയ ബൌളിൽ ഇത് എല്ലാം ചേർത്ത് കട്ടികുഴമ്പ് പോലെയാക്കുക. നന്നായി കൂട്ടിചേർക്കണം. ഈ മിശ്രതം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കണം.

  ]l

  ഉള്ളി ഫേസ് പാക്ക്

  ഉള്ളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ രക്തയോട്ടം വർധിപ്പിച്ച് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നു.

  ഈ ഫേസ് പാക്ക് എങ്ങനെ തയാറാക്കാം എന്നു നോക്കാം.

  ഉളളി ചെറിയ കഷണങ്ങളാക്കുക. ഇത് നന്നായി അരച്ച് പിഴിഞ്ഞ് നീര് എടുക്കുക. ഒരു ചെറിയ കഷണം പഞ്ഞി ഈ ജ്യൂസിൽ മുക്കി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക. മുഖം വളരെ വേഗത്തിൽ സുന്ദരമായി തീരും.

  lp[

  ബീറ്റ്റൂട്ട് ഫേസ് പാക്ക്

  ചർമ്മത്തിന്റെ ജലാംശം നിലനിർത്താൻ ഈ ഫേസ് പാക്ക് ഉത്തമമാണ്. അങ്ങനെ ഇത് ചർമ്മത്തെ സുന്ദരവും മൃദുവും ആക്കുന്നു.

  ഒരു ബീറ്റ്റൂട്ടിന്റെ പകുതി എടുത്ത് മിക്സിയിൽ അരച്ച് നീരു പിഴിഞ്ഞ് എടുക്കുക. ഒരു ചെറിയ ബൌളിൽ 4 ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും 3 ടീസ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കാം.

  English summary

  Face Packs For Summer

  Vegetables are considered an excellent option for making your skin glow. It keeps your skin moisturized and hydrated; it also helps in rejuvenating the skin and lightening the skin tone. Vegetables are one of the food groups that can most conveniently be treated and used as a beauty product.
  Story first published: Saturday, May 5, 2018, 14:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more