For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറക്കണോ, ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ സൗന്ദര്യവും ഉയര്‍ത്താവുന്നതാണ്

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു തലമുറയാണ് ഇന്ന് വളര്‍ന്നു വരുന്നത്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും വളരെയധികം ആശങ്കയുണര്‍ത്തുന്നവയായിരിക്കും. പ്രായമാകുന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ. എന്നാല്‍ ഇതിന്റെ ഫലമായി ശരീരത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങളാണ് പലപ്പോഴും എല്ലാവരരേയും പ്രതിസന്ധിയില്‍ ആക്കുന്നത്.
സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

സുന്ദരമായ ചര്‍മ്മം ഏവരുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും ജോലിത്തിരക്കോ അല്ലെങ്കില്‍ ജീവിത ചുറ്റുപാടുകള്‍ മൂലമോ പലര്‍ക്കും അതിന് കഴിയാറില്ല. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന്റെ അവസ്ഥയായിരിക്കും പലപ്പോഴും നമ്മുടെ മുഖത്ത് പ്രതിഫലിക്കുക. ഇത് തന്നെയാണ് പ്രായാകുന്നതിലൂടെ നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളും.

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് സൗന്ദര്യത്തിന് സഹായിക്കുന്നു. പ്രായം കുറക്കുന്ന കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഭക്ഷണവും പ്രായവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് അകാല വാര്‍ദ്ധക്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യവും തിളക്കവും ഉള്ള ചര്‍മ്മം നല്‍കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് കൂടി ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റമിന്‍ സി ഒരു പ്രധാനപ്പെട്ട ആന്റി ഓക്സിഡന്റാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ട്. കൂടാതെ ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഇത്. ഏത് വിധത്തിലും ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും നഷ്ടപ്പെടാതെ സഹായിക്കുന്നു. ബ്രൊക്കോളി, കാബേജ്, പേരയ്ക്ക തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ സി ഉണ്ട്. ഇത് കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മസംരക്ഷണത്തില്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഭക്ഷണത്തില്‍ ധാന്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം അതു പോലെ തന്നെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ധാന്യങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമുള്ള കാര്യമാണ്. ഗോതമ്പ് , ചോളം, റാഗി തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

അകാല വാര്‍ദ്ധക്യത്തെ വളരെ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിറ്രാമിന്‍ ഇ. ഇത് പെട്ടെന്ന്ത്വക്കിന്റെ തിളക്കം നിലനിര്‍ത്തി ആരോഗ്യത്തിന് സഹായിക്കുന്നു. ത്വക്ക് സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഇ. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ള ആവ്ക്വാഡോ, ബദാം, മുട്ട, ഓട്സ് തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

സൗന്ദര്യസംരക്ഷണത്തിന് സൂര്യകാന്തി എണ്ണയുടെ പവ്വര്‍ ഒന്നു വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളെല്ലാം ലഘൂകരിക്കും. അതുകൊണ്ടു തന്നെ സ്ഥിരമായി സൂര്യകാന്തി എണ്ണ ഉപയോഗിക്കാം.വാര്‍ദ്ധക്യത്തെ ഏഴയലത്ത് പോലും അടുപ്പിക്കില്ല എന്നതാണ് സത്യം. മാത്രമല്ല മുടിക്ക് തിളക്കവും ഉറപ്പും നല്‍കുകയും അകാല നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മീന്‍ ഗുളിക

മീന്‍ ഗുളിക

മീന്‍ ഗുളിക പലര്‍ക്കും ഇഷ്ടമല്ലെങ്കിലും അതിന്റെ ഗുണങ്ങളറിഞ്ഞാല്‍ ചിലപ്പോള്‍ ആവശ്യക്കാരേറും. മീന്‍ ഗുളികയ്ക്കും ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കുണ്ട്. വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മീന്‍ ഗുളിക. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നു,

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്സെല്ലാം തന്നെ നല്ലൊരു ആരോഗ്യം പ്രദാനം ചെയ്യുന്നുവെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒരു പങ്ക് ഡ്രൈഫ്രൂട്സിനുണ്ട്. ഡ്രൈഫ്രൂട്സ് നിത്യവും കഴിക്കുന്നത് നമ്മുടെ മുഖത്തെ ചര്‍മ്മത്തിനെ കൂടുതല്‍ ചെറുപ്പമുള്ളതാക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ പ്രദാനം ചെയ്യുന്ന കാരറ്റ് ഒരു നല്ല സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ഇതുകൂടാതെ ക്യാരറ്റ് ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യം കൂടെ പ്രദാനം ചെയ്യുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് എല്ലാ വിധത്തിലും അകാല വാര്‍ദ്ധക്യം അകാല നര എന്നീ പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സിങ്ക്

സിങ്ക്

കാലിന്റെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഉപ്പൂറ്റി വിണ്ടു കീറല്‍ കാല്‍പ്പാദം പൊട്ടല്‍ തുടങ്ങി നമ്മെ ഇക്കാലത്ത് അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് സിങ്ക് നല്‍കുന്നത്. മത്തങ്ങ, ഇഞ്ചി, കൂണ്‍ തുടങ്ങിയ ഭക്ഷണത്തിലാണ് സിങ്ക് കൂടുതലായി അടങ്ങിയിട്ടുള്ളത്. അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇത്. എല്ലാ വിധത്തിലും പ്രായാധിക്യം ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉറക്കം

ഉറക്കം

കൃത്യസമയത്ത് ഉറക്കവും കൃത്യസമയത്ത് തന്നെ ഉണരാനും ശ്രമിക്കുക. എന്നാല്‍ മാത്രമേ ഇത് ആരോഗ്യവും സൗന്ദര്യവും നല്‍കുകയുള്ളൂ. സമയമനുസരിച്ച് ഉറങ്ങണം. കൃത്യമായ ദിനചര്യ നമ്മള്‍ പാലിച്ചിരിക്കണം. കൃത്യമായ സമയത്തുള്ള ഉറക്കം നമ്മളെ ഉന്മേഷവാന്‍മാരാക്കും. അല്ലാത്ത പക്ഷം അയഞ്ഞു തൂങ്ങിയ മുഖവും ഉറക്കം തൂങ്ങിയ കണ്ണുകളുമായിരിക്കും നമുക്ക് ലഭിക്കുന്നത്.

 വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കേണ്ടത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. വെള്ളം ശരീരത്തിന്റെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് ഉണര്‍വ്വും ഉന്‍മേഷവും നല്‍കുന്നു.

English summary

Essential Nutrients for anti aging

Essential Nutrients for Healthy Skin read on to know more about it.
Story first published: Tuesday, June 26, 2018, 17:04 [IST]
X
Desktop Bottom Promotion