For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വാഴപ്പഴം ചില്ലറക്കാരനല്ല

  By Belbin Baby
  |

  പോഷകസമൃദ്ധവും ഊര്‍ജ്ജദായകവുമാണ് വാഴപ്പഴം പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം എന്നാണ് വാഴപ്പഴത്തെ വിശേഷിപ്പിക്കാറ്. കുറഞ്ഞ വിലക്ക് ഏതുകാലത്തും നമ്മുടെ നാട്ടില്‍ വാഴപ്പഴം ലഭിക്കും. മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം വിളയിച്ചെടുക്കാം. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ ഒഴിവാക്കാം എന്നാണ് പറയുക. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ആപ്പിള്‍ വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചതാണ്.

  7

  ഇതു കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാകുക. ആപ്പിളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവകങ്ങളും പോഷകങ്ങളും വാഴപ്പഴത്തിലുണ്ട്. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത പഞ്ചസാരയുടെയും കലവറയാണ് വാഴപ്പഴം. ആപ്പിളിലടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി കാര്‍ബോഹൈഡ്രേറ്റും അഞ്ചിരട്ടി ജീവകം എയും ഇരുമ്പു സത്തും മൂന്നിരട്ടി ഫോസ്ഫറസും വാഴപ്പഴത്തിലടങ്ങിയിരിക്കുന്നുണ്ട്. 100 ഗ്രാം പഴം കഴിക്കുമ്പോള്‍ 90 കലോറി ഊര്‍ജ്ജം നമ്മുക്ക് ലഭിക്കും. ഇത്ര ഏറെ ഗുണങ്ങളുള്ള വാഴപ്പഴത്തിന് നിര്‍ബന്ധമായും നമ്മുടെ ആഹാര ക്രമത്തില്‍ പ്രത്യേകസ്ഥാനം നല്‍കേണ്ടതാണ്.

  m

  ...മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. കദളീ രസായനം പോലുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ വാഴപ്പഴം പ്രധാന ഘടകമാണ്.

  ....ശരീരം നന്നാക്കാനും വിശപ്പ് മാറ്റാനും രോഗങ്ങള്‍ ശമിപ്പിക്കാനും വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്.

  ...വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു.

  ...അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം.

  ...കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്.

  m

  ...പ്രാതലില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

  ...ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാനും വാഴപ്പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടന്‍ പഴം കഴിക്കുക പതിവാണ്.

  ...വാഴപ്പഴത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഇരുമ്പ് സത്താണ്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്‍ കൂട്ടാനും വിളര്‍ച്ച ഇല്ലാതാക്കാനും സഹായിക്കുന്നു.

  jh

  ..വാഴപ്പഴത്തിലെ മറ്റൊരു പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ഹൃദയമിടിപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു.

  ...ശരീരത്തിലെ ജലാംശത്തിന്റെ സമതുലിതാവസ്ഥ നിലനിര്‍ത്താനും വാഴപ്പഴത്തിനു കഴിവുണ്ട്. ഇത് മൂലം മാനസിക സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു.

  ..വാഴപ്പഴത്തില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍ എന്ന പ്രൊട്ടീന്‍ ദഹനത്തിലൂടെ സെറോടോണിനായി മാറുന്നു. ഇതും മാനസിക പിരിമുറുക്കാനും നിരാശ അകറ്റാനും സഹായിക്കുന്നു.

  ....ഇതില്‍ അടങ്ങിയ വൈറ്റമിന്‍ ബി 6 രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി ബാധിക്കുന്നു.

  hh

  വാഴപ്പഴം ചര്‍മ്മത്തിന്

  ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ധാരാളം മൂലകങ്ങളുടെ കലവറയാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, പൊട്ടാസ്യം, വൈറ്റമിന്‍ എ തുടങ്ങിയ പോഷകങ്ങള്‍ ചര്‍മ്മസംരക്ഷണത്തിന് ധാരാളമായി സഹായിക്കുന്നവയാണ്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന 75% ജലം ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

  വാര്‍ദ്ധ്യകത്തിനെതിരെ പ്രവര്‍ത്തിക്കുന്നു

  വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒന്നിലധികം രീതികളില്‍ വാഴപ്പഴം ആന്റിഏജിംഗ് മാസ്‌ക് ആയി ഉപയോഗിക്കാവുന്നതാണ്. വാഴപ്പഴവും വെണ്ണപ്പഴവും അടിച്ചു ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നതാണ് ഏറ്റവും ലളിതമായ രീതി. ഈ പായ്ക്ക് മുഖത്തു പുരട്ടി 25 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. വാഴപ്പഴം ഉടച്ച ശേഷം അതില്‍ ഏതാനും തുള്ളി റോസ് വാട്ടര്‍ ചേര്‍ത്തു കുഴച്ചും ഫേസ് മാസ്‌ക് ഉണ്ടാക്കാവുന്നതാണ്. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്.

  jj

  മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം

  ധാരാളം പൊട്ടാസ്യവും വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുലവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ വാഴപ്പഴം സഹായിക്കും. വാഴപ്പഴം ഉടച്ച് ഫേസ് മാസ്‌കായി ഉപയോഗിക്കുന്നതാണ് ഇതിനുള്ള എളുപ്പവഴി. ഇത് 2025 മിനിറ്റുകള്‍ക്ക് ശേഷമേ കഴുകി കളയാവൂ. നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമാണ് ഉള്ളതെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. തിളക്കം വര്‍ദ്ധിപ്പിക്കണമെങ്കില്‍, വാഴപ്പഴത്തിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ വൈറ്റമിന്‍ ഇ യും (വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ചേര്‍ക്കുക) ചേര്‍ക്കുക.

  മുഖക്കുരു ചികിത്സ

  വാഴപ്പഴത്തിന്റെ തൊലിക്ക് പോലും ചര്‍മ്മ സംരക്ഷണത്തിനുള്ള കഴിവുണ്ട്! പഴത്തിന്റെ തൊലിയുടെ ഉള്‍വശം മുഖക്കുരു ബാധിച്ച സ്ഥലത്ത് ഉരസുക. ഇത് ആ ഭാഗത്തെ കോശജ്വലനം കുറയ്ക്കാന്‍ സഹായിക്കും. വാഴപ്പഴം, മഞ്ഞള്‍, തേന്‍ എന്നിവ ചേര്‍ത്ത് ഫേസ്മാസ്‌കും ഉണ്ടാക്കാം. ഇത് മുഖക്കുരുവിനെതിരെ പ്രവര്‍ത്തിക്കുമെന്നു മാത്രമല്ല, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

  j-

  എക്‌സ്‌ഫോളിയേഷനും പുനരുജ്ജീവനവും

  വാഴപ്പഴത്തില്‍ ധാരാളം നിരോക്‌സീകാരികള്‍ അടങ്ങിയിരിക്കുന്നതിനാല്‍, വീട്ടില്‍ നിര്‍മ്മിക്കുന്ന ഏതൊരു സ്‌കിന്‍ സ്‌ക്രബിനൊപ്പവും ചേര്‍ക്കാവുന്ന നല്ലൊരു ചേരുവയാണ്. വാഴപ്പഴം ഉടച്ച ശേഷം ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇത് ചര്‍മ്മത്തില്‍ നല്ലവണ്ണം തേച്ചുപിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകി കളയുക. പഞ്ചസാര മൃത ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുകയും വാഴപ്പഴം ചര്‍മ്മത്തിനു ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു.

  കറുത്ത പാടുകള്‍

  പഴത്തൊലി മുഖത്ത് ഉരസുന്നതോ പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതോ ഏജ് സ്‌പോട്ടുകളെയും കറുത്ത പാടുകളെയും മുഖക്കുരുവിന്റെ പാടുകളെയും മറയ്ക്കാന്‍ സഹായിക്കും. ഉടന്‍ ഫലം ലഭിക്കുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കില്‍ ചെയ്യുക.

  nb

  പാദങ്ങള്‍ മൃദുവാക്കുന്നതിന്

  നിങ്ങളുടെ പാദങ്ങള്‍ മൃദുവാക്കുന്നതിന് വാഴപ്പഴം സഹായിക്കും. പാദങ്ങള്‍ ഇളം ചൂടുവെള്ളത്തില്‍ മുക്കിയ ശേഷം, വാഴപ്പഴം ഉടച്ചു പുരട്ടുക. ഉപ്പൂറ്റിയില്‍ കുറച്ചു കൂടുതല്‍ പുരട്ടണം. അല്‍പ്പസമയത്തിനു ശേഷം ഇത് കഴുകി കളയാം. ഇതിലൂടെ പാദങ്ങള്‍ മൃദുവാകുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

  English summary

  വാഴപ്പഴം ചില്ലറക്കാരനല്ല

  You must have come across green bananas many a times isn't it? Green bananas are just regular bananas; but they are unripened ones. They are best eaten cooked, either boiled or fried.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more