ഒലിവെണ്ണ നല്‍കുന്ന ആരോഗ്യനേട്ടങ്ങളും സൗന്ദര്യനേട്ടങ്ങളും

Subscribe to Boldsky

നിസ്തുലമായ പ്രയോജനങ്ങളാണ് ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്നത്. അത്യധികം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഒലിവെണ്ണയെ ലോകത്താകമാനം ഉപയോഗിച്ചുപോരുന്നു. ധാരാളം നിരോക്‌സീകാരികളും, ജീവകങ്ങളും, ധാതുലവണങ്ങളും, പൊട്ടാസ്യം, കൊഴുപ്പമ്ലങ്ങള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈ ഘടകങ്ങള്‍ വിവിധ രീതികളില്‍ പ്രയോജനപ്പെടുന്നു.

ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ആരോഗ്യദായകമാണ്. ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഒലിവെണ്ണയെ പൊതുവെ ഉപയോഗിക്കുന്നു. പക്ഷേ, ഇതിന്റെ ഉപയോഗം പാചകം എന്നതില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. പുരാതനകാലംതൊട്ടുതന്നെ പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിനുവേണ്ടി ഇതിന്റെ സ്വതസിദ്ധമായ ഔഷധഗുണങ്ങളെ പ്രയോജനപ്പെടുത്തിപ്പോരുന്നു. ഈ എണ്ണയില്‍നിന്നും ലഭിക്കുന്ന അത്ഭുതകരമായ ഏതാനും ആരോഗ്യനേട്ടങ്ങളെയും സൗന്ദര്യനേട്ടങ്ങളെയുമാണ് ഇവിടെ വിശദീകരിക്കുന്നത്.

ചര്‍മ്മപ്രായത്തെ കുറയ്ക്കുന്നു

ചര്‍മ്മപ്രായത്തെ കുറയ്ക്കുന്നു

ജീവകം ഇ, പോളിഫിനോള്‍ എന്നിങ്ങനെയുള്ള ധാരാളം നിരോക്‌സീകാരികളെ ഒലിവെണ്ണ ഉള്‍ക്കൊള്ളുന്നു. പ്രായമാകുമ്പോള്‍ ചര്‍മ്മത്തിനുണ്ടാകുന്ന മൃദുത്വമില്ലായ്മ, ചുളിവ് തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കുവാന്‍ ഇത് സഹായകമാണ്. അതിനുവേണ്ടി ഒരു ചര്‍മ്മസംരക്ഷണ ലേപനമായി ഒലിവെണ്ണയെ ഉപയോഗിക്കാം. അള്‍ട്രാവയലറ്റ് കിരണങ്ങളെ പ്രതിരോധിച്ച് ചര്‍മ്മത്തിന്റെ സ്വാഭാവികതയെ നിലനിറുത്തുവാന്‍ ഇത് ഉപകരിക്കും. യാത്രാവേളകളിലുംമറ്റും മുഖലേപനമായി ഒലിവെണ്ണ പുരട്ടുന്നത് വളരെ ഉത്തമമാണ്.

മൃതകോശങ്ങളെ ഒഴിവാക്കാന്‍ സഹായിക്കുന്നു

മൃതകോശങ്ങളെ ഒഴിവാക്കാന്‍ സഹായിക്കുന്നു

മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്നത് മൃദുത്വവും തിളക്കവും നഷ്ടപ്പെടുന്നതിന് കാരണമാകും. ഒലിവെണ്ണയും ഉപ്പും ചേര്‍ന്ന ലേപനം ഉപയോഗിച്ച് മൃതകോശങ്ങളെ ഇല്ലായ്മ ചെയ്യുവാനും, അങ്ങനെ ചര്‍മ്മത്തിന് പുതുമയും തിളക്കവും നല്‍കുവാനും കഴിയും.

പ്രകൃതിദത്തമായ ഈര്‍പ്പദായകം

പ്രകൃതിദത്തമായ ഈര്‍പ്പദായകം

കമ്പോളത്തില്‍ സാധാരണയായി ലഭിക്കുന്ന ഈര്‍പ്പദായക പദാര്‍ത്ഥങ്ങളെക്കാളും ഫലപ്രദമാണ് ഒലിവെണ്ണ. ഇത് രോമകൂപങ്ങളെ അടയ്ക്കാതെ അതിനുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങും. മുഖത്തിലും കഴുത്തിലും ഒലിവെണ്ണ പുരട്ടിയശേഷം അധികമായ എണ്ണയെ ഒരു ടവ്വല്‍ ഉപയോഗിച്ച് തുടച്ചുമാറ്റുക. ഈ പ്രക്രിയ നല്ല ചര്‍മ്മകാന്തി പ്രദാനംചെയ്യും.

പ്രമേഹത്തിനുള്ള സാദ്ധ്യതയെ കുറയ്ക്കുന്നു

പ്രമേഹത്തിനുള്ള സാദ്ധ്യതയെ കുറയ്ക്കുന്നു

ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്ന വളരെ ഉത്കണ്ഠാഭരിതമായ ഒരു ആരോഗ്യപ്രശ്‌നമാണ് പ്രമേഹം. ഒലിവെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ഉപദ്രവകാരിയായ കൊളസ്‌ട്രോളിനെ ഒഴിവാക്കുവാന്‍ സാധിക്കും. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിയ്ക്കപ്പെടുകയും ചെയ്യും. ആരോഗ്യദായകമായ വളരെയധികം കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രമേഹമെന്ന തീരാവ്യാധിയില്‍നിന്നും മികച്ച സംരക്ഷണം ലഭിക്കും.

മസ്തിഷ്‌കാഘാതത്തെ പ്രതിരോധിക്കുന്നു

മസ്തിഷ്‌കാഘാതത്തെ പ്രതിരോധിക്കുന്നു

ഹൃദയാരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമാണെന്നതിന് പുറമെ മസ്തിഷ്‌കാഘാതം ഉണ്ടാകുന്നതിനെ പ്രതിരോധിക്കുവാനും ഒലിവെണ്ണയ്ക്ക് കഴിവുണ്ട് എന്ന് ഈ അടുത്തകാലത്തുള്ള ചില പഠനങ്ങള്‍ വെളിവാക്കുന്നു. 60 വയസ്സ് കഴിഞ്ഞ ആളുകളില്‍ ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. വലിയ ചിലവില്ലാത്ത ഈ ഔഷധത്തെ സ്ഥിരമായി സേവിക്കുകയാണെങ്കില്‍, മസ്തിഷ്‌കാഘാതത്തെ ഒഴിവാക്കിനിറുത്തുവാന്‍ കഴിയും. ഉപദ്രവകാരിയായ കൊളസ്‌ട്രോളിന്റെ പ്ലാസ്മയുടെ അളവിനെ കുറയ്ക്കുകയും രക്തധമനികള്‍ അടഞ്ഞുപോകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അങ്ങനെ മസ്തിഷ്‌കാഘാതത്തിന്റെ സാദ്ധ്യതയെ കുറയ്ക്കുന്നു.

അര്‍ബുദചികിത്സയില്‍ സഹായിക്കുന്നു

അര്‍ബുദചികിത്സയില്‍ സഹായിക്കുന്നു

ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒലിയോകാന്തല്‍ (oleocanthal) എന്ന സസ്യപോഷകം നീര്‍വീക്കത്തെ പ്രതിരോധിക്കുന്ന ഘടകമാണ്. ദിവസവും ഒലിവെണ്ണ ഉപയോഗിക്കാമെങ്കില്‍ സ്തനാര്‍ബുദം, ചര്‍മ്മാര്‍ബുദം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയേയും ദഹനേന്ദ്രിയനാളത്തെയും ബാധിക്കുന്ന അര്‍ബുദം തുടങ്ങിയവയെ പ്രതിരോധിക്കുവാന്‍ കഴിയും. ഡി.എന്‍.എ. യെ ആക്രമിച്ച് അര്‍ബുദത്തിന് കാരണമാകുന്ന സ്വതന്ത്ര മൂലകകണങ്ങളെ പ്രതിരോധിക്കുവാന്‍ ഒലിവെണ്ണയിലെ ജീവകങ്ങള്‍ക്കും നിരോക്‌സീകാരികള്‍ക്കും കഴിയും. ദിവസവും കുറഞ്ഞത് രണ്ട് കരണ്ടി ഒലിവെണ്ണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അത്ഭുതകരമായ പ്രയോജനങ്ങള്‍ നല്‍കും

അസ്ഥിക്ഷയത്തെ പ്രതിരോധിക്കുന്നു

അസ്ഥിക്ഷയത്തെ പ്രതിരോധിക്കുന്നു

ഒലിവെണ്ണ വിഘടിക്കുന്ന സമയത്ത് അസ്ഥികളില്‍ കാല്‍സ്യത്തെ സംഭരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഒലീറോപിയെന്‍ (oleuropein) എന്ന ഘടകം അസ്ഥിവികാസത്തെ സഹായിക്കുന്ന കോശങ്ങളുടെ നിര്‍മ്മാണത്തെ ഉത്തേജിപ്പിക്കുന്നു. ദിവസവും ഒരു നിശ്ചിത അളവിന് ഒലിവെണ്ണ ഉപയോഗിക്കാമെങ്കില്‍, അത് ശരീരത്തിന് ആവശ്യമായ കാല്‍സ്യത്തെ പ്രദാനം ചെയ്യുകയും, അസ്ഥിക്ഷയത്തെ ചെറുക്കുകയും ചെയ്യും

വിഷാദരോഗത്തെ പ്രതിരോധിക്കുന്നു

വിഷാദരോഗത്തെ പ്രതിരോധിക്കുന്നു

വികാരവിചാരങ്ങളെ സ്വാധീനിക്കുവാന്‍ ഒലിവെണ്ണയ്ക്ക് കഴിയും. അങ്ങനെ വിഷാദരോഗം മാറിക്കിട്ടും. ഉപയോഗപ്രദമായ അപൂരിത കൊഴുപ്പുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. മനഃക്ലേശത്തെയും പിരിമുറുക്കത്തെയും ലഘൂകരിക്കുവാന്‍ ഇവ സഹായകമാണ്. നാഡികളെ ശാന്തമാക്കുവാന്‍വേണ്ടി ഒലിവെണ്ണയെ സേവിക്കുകയോ, അതുമല്ലെങ്കില്‍ ഇതുപയോഗിച്ച് ശരീരമാസകലം ഉഴിച്ചില്‍ നടത്തുകയോ ചെയ്യാം. രക്തചംക്രമണം വര്‍ദ്ധിക്കുന്നത് മനഃക്ലേശം കുറയുവാന്‍ സഹായിക്കും.

അല്‍ഷിമേഴ്‌സ് രോഗത്തെ ഭേദമാക്കുന്നു

അല്‍ഷിമേഴ്‌സ് രോഗത്തെ ഭേദമാക്കുന്നു

അല്‍ഷിമേഴ്‌സ് രോഗത്തിന്റെ വ്യക്തമായ കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അജ്ഞാതമാണ്, എങ്കിലും നാഡീകോശങ്ങളുടെ ഇടയില്‍ രൂപംകൊള്ളുന്ന ബീറ്റാ അമീലോയ്ഡ് (beta-amyloid) എന്ന് വിളിക്കപ്പെടുന്ന മാംസ്യശേഖരങ്ങള്‍ ഒരു കാരണമാണെന്ന് സംശയിക്കപ്പെടുന്നു. ഇവ രൂപംകൊള്ളുന്നതിനെ നിയന്ത്രിക്കാന്‍ ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒലിയോകാന്തല്‍ (oleocanthal) എന്ന പദാര്‍ത്ഥത്തിന് കഴിയും. ഒലിവെണ്ണ നിത്യേന സേവിക്കുന്നതിലൂടെ അല്‍ഷിമേഴ്‌സ് എന്ന അവസ്ഥ ഉണ്ടാകുന്നതിനെ തടയാമെന്ന് മനുഷ്യരിലും എലികളിലും നടത്തിയ പല പരീക്ഷണങ്ങളും വെളിവാക്കുന്നു.

 ആഗ്നേയഗ്രന്ഥിവീക്കത്തെ ഭേദപ്പെടുത്തുന്നു

ആഗ്നേയഗ്രന്ഥിവീക്കത്തെ ഭേദപ്പെടുത്തുന്നു

ആഗ്നേയഗ്രന്ഥിയെ ബാധിക്കുന്ന രോഗമാണ് ആഗ്നേയഗ്രന്ഥിവീക്കം (pancreatitis). ഈ രോഗാവസ്ഥയെ ഭേദമാക്കാന്‍ ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്‌സിറ്റയറസോള്‍ (hydroxytyrosol), ഒലീക്കമ്ലം (oleic acid) എന്നീ ഘടകങ്ങള്‍ക്ക് കഴിയും. ആഗ്നേയഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യം, ശ്വസനസംബന്ധമായ വൈകല്യങ്ങള്‍ തുടങ്ങിയവയെ പരിഹരിക്കുവാനും ഒലിവെണ്ണ സേവിക്കുന്നതിലൂടെ സാധിക്കും.

ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നു

ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സുപ്രധാന ഘടകമാണ് പോളിഫിനോള്‍ (polyphenol). ആരോഗ്യപരമായ പ്രയോജനങ്ങള്‍ പലതും ഇതിന്റെ സംഭാവനയാണ്. വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മ്മപ്പിശകിനെ പരിഹരിക്കാന്‍ ഒലിവെണ്ണയില്‍ അടങ്ങിയിരിക്കുന്ന ജീവകം ഇ. സഹായിക്കും. അതുപോലെ ജീവകം കെ, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനശക്തിയെ പോഷിപ്പിക്കും. ഓര്‍മ്മശക്തി മെച്ചപ്പെടുന്നതിന് അതും സഹായകമാണ്.

കരളിനെ സംരക്ഷിക്കുന്നു

കരളിനെ സംരക്ഷിക്കുന്നു

ഒരു കരള്‍രോഗ വിമോചനദ്രവ്യമാണ് ഒലിവെണ്ണ. അണുബാധയാലുള്ള വീക്കവും ഓക്‌സീകരണപ്രവര്‍ത്തനങ്ങളും കാരണമായി കരള്‍നാശം സംഭവിക്കുന്നു. നാരങ്ങാനീരുമായി ചേര്‍ത്ത് സേവിക്കുകയാണെങ്കില്‍ കരളിന്റെ നിരോക്‌സീകരണപ്രക്രിയ വര്‍ദ്ധിക്കും. മാത്രമല്ല, കഫീന്‍, ആല്‍ക്കഹോള്‍ എന്നിങ്ങനെയുള്ള ഹാനികരമായ പദാര്‍ത്ഥങ്ങളെ കരളില്‍നിന്നും വളരെവേഗം അരിച്ചുമാറ്റുവാന്‍ ഒലിവെണ്ണ സഹായിക്കുന്നു.

കുടല്‍വീക്കം ഭേദമാക്കുന്നു

കുടല്‍വീക്കം ഭേദമാക്കുന്നു

വന്‍കുടലില്‍ വ്രണവും അണുബാധയും ഉണ്ടാക്കുന്ന നീര്‍വീക്കത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഒലിവെണ്ണയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ഉപയോഗപ്രദമായ അപൂരിത കൊഴുപ്പുകളും നീര്‍വീക്കപ്രതിരോധ ഘടകങ്ങളുമാണ് ഇതിനെ സാദ്ധ്യമാക്കുന്നത്. സ്ഥിരമായി സേവിക്കുന്നതിലൂടെ കുടല്‍വ്രണം ഭേദപ്പെടും.

ഒലിവെണ്ണയുടെ ഔഷധഗുണങ്ങളും, അതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങളും അനവധിയാണ്. അതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ ഒരു സ്ഥിരാംഗമായി ഇതിനെ ഉള്‍പ്പെടുത്തുന്നത് ശാരീരികവും മാനസ്സികവുമായ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Beauty Benefits Of Olive Oil

    Olive oil helps in lowering the bad cholesterol levels in our blood, as it is rich in monounsaturated fats. The extra virgin olive oil variety contains the highest level of antioxidant . It is thus a healthier option compared to other vegetable oils.However, it also has lots of calories, so it should be used in moderate amounts for the best health results.
    Story first published: Tuesday, April 10, 2018, 15:45 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more