സണ്‍ സ്‌ക്രീന്‍ നിങ്ങളെ അത്ഭുതപ്പെടുത്തും

By: Sajith K S
Subscribe to Boldsky

നിങ്ങളുടെ ചര്‍മ്മത്തില്‍ സണ്‍സ്‌ക്രീന്‍ ഉണ്ടാക്കുന്ന പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും സൗന്ദര്യ വിദഗ്ധര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ വീട് വിട്ട് പുറത്തു പോകുമെങ്കില്‍ സണ്‍സ്‌ക്രീന്‍ എന്നത് നിര്‍ബന്ധമുള്ള ഒന്നാണ്. ഇത് അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

സണ്‍ സ്‌ക്രീന്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതെ പുറത്തിറങ്ങുന്നത് ചര്‍മ്മത്തിന് അത്യന്തം ദോഷകരമായിട്ടുള്ള ഒന്നാണ്. ഇതിന്റെ ഫലമായി ടാന്‍, അകാല നര, അകാല വാര്‍ദ്ധക്യം, മുഖത്തെ ഇരുണ്ട പാടുകള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു. പുറമേ ശക്തമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിന്റെ പാളികളില്‍ തുളച്ച് കയറുകയും ഡി എന്‍ എ ഘടന തന്നെ മാറിപ്പോവുകയും ചെയ്യുന്നു. ഇത് പലപ്പോഴും ത്വക്ക് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

Ever Wondered What SPF On Your Sunscreen Implies

ഈ ലേഖനം വായിച്ചതിനു ശേഷം നിങ്ങള്‍ ഉടന്‍ തന്നെ സണ്‍ സ്‌ക്രീന്‍ വാങ്ങിക്കാന്‍ നിര്‍ബന്ധിതനാവും. എന്നാല്‍ ഒരു നിമിഷം കാത്തിരിക്കൂ. ഇന്ന് ഏത് മേഖലയിലായാലും പലരും തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വന്‍പരാജയമാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ സണ്‍സ്‌ക്രീന്‍ ഏതാണെന്ന് എങ്ങനെ നിങ്ങള്‍ക്ക് തിരിച്ചറിയാം.

സണ്‍ സ്‌ക്രീന്‍ വാങ്ങിക്കുന്നതിനു മുന്‍പ് ഈ ലേഖനം വായിച്ചു നോക്കൂ. എന്തെല്ലാം ഘടകങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാന്‍മാരായിരിക്കണം എന്ന് ഇത് മനസ്സിലാക്കിത്തരും.

ഒരു സണ്‍സ്‌ക്രീന്‍ വാങ്ങിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് എസ് പി എഫ് അഥവാ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ഉണ്ടോ എന്നതാണ്. എന്താണത്, നിങ്ങള്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ?

എന്താണ് എസ് പി എഫ് എന്നത്? ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതാണ് എസ് പി എഫ്. ഇത് എത്ര മാത്രം സണ്‍സ്‌ക്രീന്‍ നല്ലതാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. വിവിധ റേഞ്ചുകളിലുള്ള സണ്‍സ്‌ക്രീന്‍ ലഭിക്കും. ഇവയില്‍ എസ് പി എഫ് 15 മുതല്‍ വ്യത്യസ്തമായ ശ്രേണികള്‍ വരെ ഉണ്ട്. എസ് പി എഫ് 15ഉള്ള സണ്‍സ്‌ക്രീന്‍ നിങ്ങളെ 150 മിനുട്ട് സൂര്യന്റെ രശ്മികളില്‍ നിന്നും സംരക്ഷിക്കും.

ഇത് അള്‍ട്രാവയലറ്റ് കിരണങ്ങളെ 93%ത്തോളം തടയും. യാതൊരു വിധ സുരക്ഷാസംരക്ഷണങ്ങളുമില്ലാതെ പുറത്തിറങ്ങുമ്പോള്‍ 15മിനിട്ട് കൊണ്ട് ചര്‍മ്മത്തില്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുണ്ട്. താരതമ്യം നടത്തുമ്പോള്‍ എസ് പി എഫ് 30 97% അള്‍ട്രാവയലറ്റ് രശ്മികളേയും പ്രതിരോധിക്കുന്നു. എന്നാല്‍ ഉയര്‍ന്ന എസ് പി എഫ് ഒരിക്കലും ഉയര്‍ന്ന സംരക്ഷണം നല്‍കുമെന്ന് വിചാരിക്കരുത്. സണ്‍ സ്‌ക്രീന്‍ എസ് പി എഫ് 15 ഉള്ളതാണെങ്കില്‍ അത് എസ് പി എഫ് 30ന്റെ സംരക്ഷണം നല്‍കുന്നത് സാധാരണമാണ്. പക്ഷേ ഇതൊരിക്കലും ഉയര്‍ന്ന അളവില്‍ പ്രവര്‍ത്തിക്കുന്നില്ല. ചര്‍മ്മരോഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് സണ്‍സ്‌ക്രീനിന്റെ പുനര്‍പ്രവര്‍ത്തനമാണ് സണ്‍ പ്രൊട്ടക്ഷനില്‍ പ്രധാനമായും സംഭവിക്കുന്നത്. എന്നാല്‍ നിങ്ങള്‍ എസ് പി എഫ് 15 അല്ലെങ്കില്‍ 50 ആണ് ഉപയോഗിക്കുന്നതെങ്കിലും അത് പ്രശ്‌നമല്ല. എന്നാല്‍ എല്ലാ രണ്ട് മണിക്കൂറിലും സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Ever Wondered What SPF On Your Sunscreen Implies

സണ്‍സ്‌ക്രീന്‍ എത്രസമയം നിലനില്‍ക്കുന്നു എന്നത് പ്രധാന ഘടകമാണ്. ഇത് വാട്ടര്‍പ്രൂഫ് ആയിരിക്കണം, മാത്രമല്ല വിയര്‍പ്പിനോട് പൊരുതുന്നതും ആയിരിക്കണം. ചുരുങ്ങിയത് രണ്ട് മണിക്കൂറോളം ഇതിന്റെ പ്രവര്‍ത്തനം നിലനില്‍ക്കണം.

പുരട്ടുന്നതിന്റെ അളവും ശ്രദ്ധിക്കണം. മിക്ക ആളുകളും ഇത് ശ്രദ്ധിക്കാറില്ല. കാല്‍ ഭാഗം അല്ലെങ്കില്‍ അരഭാഗം ഉപയോഗിക്കുമ്പോള്‍ ആണ് ഇത് നിങ്ങള്‍ക്ക് പകുതി സുരക്ഷ നല്‍കുന്നത്. എസ് പി എഫ് 30 ഉള്ള സണ്‍സ്‌ക്രീന്‍ പകുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് എസ് പി എഫ്15ന്റെ സംരക്ഷണമാണ് നല്‍കുന്നത്.

ചര്‍മ്മം സംരക്ഷിക്കുന്നതിനായി ഉപയോഗിക്കേണ്ട സണ്‍സ്‌കീനിന്റഎ ശരിയായ അളവ് എന്ന് പറയുന്നത് 2 മില്ലിഗ്രാം ആണ്. ഇനി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സണ്‍സ്‌ക്രീന്‍ ഏത് തന്നെയായാലും അത് വെള്ളത്തെ പ്രതിരോധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം. പുറത്് പോകുന്നതിന്റെ അരമണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. എങ്കില്‍ മാത്രമേ ഇത് ചര്‍മ്മവുമായി സെറ്റ് ആവുകയുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂറിലും നിങ്ങള്‍ സണ്‍സ്‌ക്രീന്‍ വീണ്ടും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തെ സൂര്യനില്‍ നിന്നും സംരക്ഷിക്കും.

English summary

Ever Wondered What SPF On Your Sunscreen Implies

Read to know the importance of applying sunscreen to your body.
Subscribe Newsletter