For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍ കൈക്കുഴ ഷേവ് ചെയ്യേണ്ടത് നിര്‍ബന്ധം

എന്തുകൊണ്ടാണ് പുരുഷന്‍ കക്ഷം ഷേവ് ചെയ്യണം എന്ന് പറയുന്നതെന്ന് നോക്കാം.

|

വിയര്‍പ്പ് നാറ്റം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് ചിലപ്പോള്‍ നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ കാരണമാകുന്നു. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും നിങ്ങളുടെ ഭാവിയെത്തന്നെ അവതാളത്തിലാക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും കൈക്കുഴയില്‍ ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ ആണ് ഉള്ളത്.
പുരുഷന്‍മാര്‍ നിര്‍ബന്ധമായും കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ അത് കൈക്കുഴിയില്‍ കറുപ്പ് നിറം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

സാധാരണയില്‍ കവിഞ്ഞ വിയര്‍പ്പ് നാറ്റം പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഒന്നാണ് കക്ഷം ഷേവ് ചെയ്യുന്നത്. അമിതായ വിയര്‍പ്പ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്തുകൊണ്ട് പുരുഷന്‍മാര്‍ നിര്‍ബന്ധമായും കക്ഷം ഷേവ് ചെയ്യണം എന്ന് പറയുന്നതെന്ന് പലര്‍ക്കും അറിയില്ല. അമിതമായി വിയര്‍ക്കുന്നവരില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

തേങ്ങാപ്പാലും കുരുമുളകും; താരന്റെ പൊടിപോലുമില്ലതേങ്ങാപ്പാലും കുരുമുളകും; താരന്റെ പൊടിപോലുമില്ല

പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവര്‍ ചില്ലറയല്ല. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരിലും വിയര്‍പ്പ് നാറ്റം വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. കക്ഷം ഷേവ് ചെയ്യുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുകയെന്ന് നോക്കാം. മാത്രമല്ല ഷേവ് ചെയ്യാതിരുന്നാലുള്ള പ്രശ്‌നങ്ങളും എന്തൊക്കെയെന്ന് നോക്കാം. കക്ഷം ഷേവ് ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.

കക്ഷത്തിലെ രോമവും വിയര്‍പ്പും

കക്ഷത്തിലെ രോമവും വിയര്‍പ്പും

കക്ഷത്തിലെ രോമവും വിയര്‍പ്പും തന്നെയാണ് പലപ്പോഴും ഷേവ് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. ഓരോരുത്തരിലും വിയര്‍പ്പ് ഒരു പോലെ ആവുകയില്ല. വിയര്‍പ്പ് കുറയുന്നതിന് ഷേവ് ചെയ്യുന്നത് പലപ്പോഴും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കക്ഷത്തിലെ രോമവും വിയര്‍പ്പും ഇല്ലാതാക്കാന്‍ ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

 വ്യക്തിശുചിത്വം

വ്യക്തിശുചിത്വം

പലപ്പോഴും വിയര്‍പ്പ് നാറ്റം നമ്മുടെ വ്യക്തിശുചിത്വത്തെ അളക്കുന്ന ഒന്നാണ്. വിയര്‍പ്പ് നാറ്റവും കക്ഷത്തിലെ രോമവും കൂടിച്ചേര്‍ന്ന് ബാക്ടീരിയക്കുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഷേവിംഗ്.

ജോലിയും ഷേവിംഗും

ജോലിയും ഷേവിംഗും

നിങ്ങളൊരു മോഡലോ അത്‌ലറ്റോ ആണെങ്കില്‍ നിര്‍ബന്ധമായും കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ പ്രൊഫഷനില്‍ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അല്ലാതെ കക്ഷത്തിലെ രോമവും കറുപ്പു നിറവും നിങ്ങളെ എന്നും പിന്നിലേക്കാക്കുന്നു.

ശരീര ദുര്‍ഗന്ധം

ശരീര ദുര്‍ഗന്ധം

വിയര്‍പ്പ് നാറ്റം തന്നെയാണ് പലപ്പോഴും വലിയ രീതിയില്‍ ഉള്ള ശരീര ദുര്‍ഗന്ധത്തിന്റെ പ്രധാന കാരണം. ഇത് മറ്റുള്ളവരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയെ മറികടക്കുന്നതിനും കക്ഷം ഷേവ് ചെയ്യുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കക്ഷം ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ ഷേവ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ ശ്രദ്ധയോടെ ചെയ്യുമ്പോള്‍ ചില കാര്യങ്ങളില്‍ അല്‍പം പ്രാധാന്യം നല്‍കിയാല്‍ മതി.

നനവോട് കൂടി ചെയ്യുക

നനവോട് കൂടി ചെയ്യുക

എപ്പോഴും കക്ഷം പോലുള്ള സെന്‍സിറ്റീവ് ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ നനവോട് കൂടി ചെയ്യാന്‍ ശ്രമിക്കുക. മാത്രമല്ല പച്ചവെള്ളത്തിന് പകരം ചൂടു വെള്ളം ഉപയോഗിക്കുക. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

മുഴുവന്‍ കളയുക

മുഴുവന്‍ കളയുക

ഒരിക്കലും കക്ഷത്തിലെ രോമം മുഴുവന്‍ കളയാതിരിക്കരുത്. ഇത് പിന്നീട് നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഒഴിവാക്കാന്‍ ക്ലീന്‍ ആയി ഷേവ് ചെയ്യാന്‍ ശ്രമിക്കുക.

 ഷേവ് ചെയ്ത ശേഷം

ഷേവ് ചെയ്ത ശേഷം

ഷേവ് ചെയ്ത ശേഷം ലോഷനോ ബാമോ പുരട്ടാന്‍ ശ്രദ്ധിക്കണം. ഇത് ചെയ്യാതിരിക്കുന്നത് പല വിധത്തിലുള്ള അലര്‍ജികളോ അണുബാധയോ ചൊറിച്ചിലോ ഉണ്ടാവാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇ്ല്ലാതാക്കാന്‍ ആഫ്റ്റര്‍ലോഷന്‍ പുരട്ടാവുന്നതാണ്.

ബോഡി സ്‌പ്രേ ഉപയോഗിക്കുമ്പോള്‍

ബോഡി സ്‌പ്രേ ഉപയോഗിക്കുമ്പോള്‍

ഷേവ് ചെയ്ത ശേഷം ബോഡി സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഷേവിംഗിനിടെ മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇ്ത് അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്

കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്

പലരും ഷേവ് ചെയ്തതിനു ശേഷം സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ് കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്. എന്നാല്‍ ഒരിക്കലും അത് ചെയ്യരുത്. ഇത് കക്ഷത്തില്‍ കറു്പ്പ് വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും കക്ഷത്തില്‍ പൗഡര്‍ ഇടരുത്.

English summary

Why Men Should Shave Their Armpits

Does Shaving Underarm Hair Reduce Body Odor read on.
Story first published: Wednesday, November 29, 2017, 12:55 [IST]
X
Desktop Bottom Promotion