കക്ഷത്തിലെ കരുവാളിപ്പിന് ഒരു മണിക്കൂറിന്റെ ആയുസ്സ്

Posted By:
Subscribe to Boldsky

കക്ഷത്തിലെ കരുവാളിപ്പ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഇന്നത്തെ തലമുറക്കാരില്‍ ഉണ്ടാവുന്നത്. പലപ്പോഴും ഇത് ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കും. കക്ഷത്തിലെ കറുപ്പും വിയര്‍പ്പും എല്ലാം പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. കക്ഷത്തില്‍ മാത്രമല്ല ഇത് വിയര്‍പ്പ് അടിഞ്ഞിരിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ഇത്തരം പ്രശ്‌നം ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഒരുമാസം കൊണ്ട് നര മറയ്ക്കും അടുക്കളപ്പൊടിക്കൈകള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് കക്ഷത്തിലെ കരുവാളിപ്പിന് പരിഹാരം കാണാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ ഇതിലൂടെ നേരിടേണ്ടി വരുന്നുണ്ട്. ഇഷ്ടവസ്ത്രം ധരിക്കാനോ കൂടാതെ കൈയ്യിലെ കറുപ്പ് പലപ്പോഴും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ കക്ഷത്തിലെ കറുപ്പിനെ നമുക്ക് ഇല്ലാതാക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യസംബന്ധവും സൗന്ദര്യസംബന്ധവുമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് മുറിച്ച് 10 മിനിട്ടോളം അത് കൊണ്ട് കക്ഷത്തില്‍ നല്ലതു പോലെ ഉരസുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

 വെള്ളരിക്ക

വെള്ളരിക്ക

വെള്ളരിക്ക കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കക്ഷത്തിലെ കറുപ്പിനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ഇത് ചര്‍മ്മത്തിന് തിളക്കവും ഇരുണ്ടനിറത്തെ അകറ്റുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങ

നാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ. ഇത്‌കൊണ്ട് എല്ലാ വിധത്തിലുള്ള കറുപ്പിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും ഇത്തരത്തില്‍ സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും കക്ഷത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ചിന്റെ തൊലിയാണ് മറ്റൊന്ന്. ഇത് സൗന്ദര്യത്തിന് എല്ലാ വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഓറഞ്ച് തൊലി സഹായിക്കുന്നത്. ഓറഞ്ച് തൊലി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കി ഇതില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഇത് തേച്ച പിടിപ്പിക്കാം കക്ഷത്തില്‍. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

പാല്‍

പാല്‍

പാല്‍ കൊണ്ട് ഇത്തരത്തില്‍ കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണാം. പാല്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ഒരാഴ്ച കൃത്യമായി തുടര്‍ന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാം.

 വിനാഗിരി

വിനാഗിരി

പാചകത്തിന് വിനാഗിരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വിനാഗിരി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇത് അല്‍പം വെള്ളത്തില്‍ കലര്‍ത്തി കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കടലമാവ് പൊടി

കടലമാവ് പൊടി

കടലമാവ് കൊണ്ട് ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. കടലമാവ് അല്‍പം പേസ്റ്റ് രൂപത്തിലാക്കി ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. സോപ്പ് ഉപയോഗിക്കാതെ വേണം കഴുകാന്‍. ഇത് ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ഏത് വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മാത്രമല്ല ഇത് കക്ഷത്തിലെ കറുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

English summary

Tips on How to Get Rid of Dark Underarms Fast and Naturally

Dark under arms is not a serious problem. but here are some home remedies to get rid of dark underarms fast and naturally read on.
Story first published: Friday, December 22, 2017, 14:26 [IST]