രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ കളയും മാജിക്

Posted By:
Subscribe to Boldsky

എത്രയൊക്കെ പ്രശ്‌നങ്ങളും പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും നല്ല ചിരിയാണ് എല്ലാവരുടേയും മനസ്സിനെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍ ചിരിയ്ക്കുന്നത് വായ് തുറന്നാകുമ്പോള്‍ അവിടെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രമേ മനസ്സും വായും തുറന്ന് ചിരിയ്ക്കാന്‍ കഴിയുകയുള്ളൂ.

ദന്തസംരക്ഷണത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പല്ലിലെ കറ. പല്ലിലെ കറ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. വേനല്‍ക്കാലത്ത് കുക്കുമ്പര്‍ നിസ്സാരനല്ല

എത്രയൊക്കെ പല്ല് തേച്ചാലും പല്ലിന് സംരക്ഷണം നല്‍കിയാലും പലപ്പോവും പല്ലിലെ കറ അവിടെത്തന്നെ ഉണ്ടാവും. ഇതിനെ ഇല്ലാതാക്കാന്‍ വെറും രണ്ട് മിനിട്ട് കൊണ്ട് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, അര ടീസ്പൂണ്‍ ഉപ്പ്, അരക്കപ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഒരു കപ്പ് തണുത്ത വെള്ളം, അരക്കപ്പ് ഇളം ചൂടുള്ള വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ബേക്കിംഗ് സോഡയും ഉപ്പും മിക്‌സ് ചെയ്യുക. ടൂത്ത് ബ്രഷില്‍ അല്‍പം വെള്ളമാക്കി ഈ മിശ്രിതത്തില്‍ മുക്കി പല്ല് തേയ്ക്കാം. രണ്ട് മിനിട്ട് നേരം ഇത് തുടരുക.

 സ്റ്റെപ് 2

സ്റ്റെപ് 2

അടുത്തതായി അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് വായ് കഴുകുക.

സ്‌റ്റെപ് 3

സ്‌റ്റെപ് 3

അതിനു ശേഷം ടൂത്ത് പിക് ഉപയോഗിച്ച് പല്ലിലെ കറയെ മാറ്റാം. ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ വായ് കഴുകാം.

 രണ്ടാഴ്ചയോളം

രണ്ടാഴ്ചയോളം

രണ്ടാഴ്ചയോളം ഇത് ശീലമാക്കിയാല്‍ മതി. ഇതോടൊപ്പെം ഓയില്‍ പുള്ളിഗ് കൂടി ചെയ്താല്‍ പല്ലിന് തിളക്കവും വര്‍ദ്ധിക്കും. കറയെ പേടിക്കേണ്ടതുമില്ല.

മോണരോഗത്തിന് പരിഹാരം

മോണരോഗത്തിന് പരിഹാരം

മോണരോഗത്തിനും പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. മാത്രമല്ല ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ മാര്‍ഗ്ഗം വളരെ നല്ലതാണ്.

English summary

This Mouthwash Removes Plaque From Teeth In 2 Minutes

It has powerful bleaching and stain removal properties, so it is often used for teeth brushing.
Subscribe Newsletter