For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് കുക്കുമ്പര്‍ നിസ്സാരനല്ല

മുടിയ്ക്കും മുഖത്തിനും കുക്കുമ്പര്‍ എങ്ങനെയെല്ലാം സഹായകമാകും എന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കുക്കുമ്പര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാരണം എത്രയൊക്കെ കൃത്രിമമായ വഴികള്‍ പരീക്ഷിച്ചാലും കുക്കുമ്പറിലൂടെ ലഭിയ്ക്കുന്ന ഗുണം അത് വേറെ തന്നെയാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ് കുക്കുമ്പര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചൂടുകാലത്തെ നാരങ്ങക്കുളി നല്‍കുന്ന അത്ഭുതംചൂടുകാലത്തെ നാരങ്ങക്കുളി നല്‍കുന്ന അത്ഭുതം

വേനല്‍ക്കാലത്ത് ഏറ്റവും മികച്ച സൗന്ദര്യസംരക്ഷണോപാധിയാണ് കുക്കുമ്പര്‍. വേനല്‍ക്കാലത്ത് നമ്മള്‍ നേരിടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മികച്ച രീതിയില്‍ തന്നെ പരിഹാരം കാണാന്‍ കുക്കുമ്പറിലൂടെ സാധിയ്ക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

 കരുവാളിപ്പ് നീക്കാന്‍

കരുവാളിപ്പ് നീക്കാന്‍

മുഖത്തിന് ഏറ്റവും കൂടുതല്‍ കരുവാളിപ്പ് നടക്കുന്നത് വേനല്‍ക്കാലത്താണ്. എന്നാല്‍ ചര്‍മ്മം തിളക്കമുള്ളതാവാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു എന്നതാണ് സത്യം. കുക്കുമ്പറിന്റെ നീര് നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

ജലാംശം നിലനിര്‍ത്തുന്നതിനും കുക്കുമ്പര്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നതാണ് കുക്കുമ്പര്‍.

തൈരും കുക്കുമ്പറും

തൈരും കുക്കുമ്പറും

കുക്കുമ്പറിന്റെ നീരും തൈരും ഏറ്റവും കൂടുതല്‍ ചര്‍മ്മസംരക്ഷണത്തെ സഹായിക്കുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ മിശ്രിതം കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

 സണ്‍ടാണ്‍ കളയാന്‍

സണ്‍ടാണ്‍ കളയാന്‍

സണ്‍ടാണിനെ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് ചര്‍മ്മത്തിലെ കറുത്ത പാടിനെ ഇല്ലാതാക്കുന്നതില്‍ മുന്‍പിലാണ്.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നം അലട്ടുന്നവരെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസ്റ്റിയേയും സഹായിക്കുന്നു.

കണ്ണിനു താഴെ കറുപ്പകറ്റാന്‍

കണ്ണിനു താഴെ കറുപ്പകറ്റാന്‍

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സംരക്ഷണം വേണ്ടത് കണ്ണിനാണ്. കണ്ണിന്റെ താഴെയുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ വെള്ളരി വട്ടത്തില്‍ മുറിച്ച് വെയ്ക്കുന്നതും സഹായിക്കുന്നു.

 മുഖക്കുരു മാറ്റാന്‍

മുഖക്കുരു മാറ്റാന്‍

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെള്ളരിയ്ക്ക തന്നെയാണ് മുന്‍പില്‍. ഇത് ചര്‍മ്മത്തിലെ ഉഷ്ണത്തെ കുറയ്ക്കുകയും മുഖക്കുരു വരാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

സൂര്യാഘാതം തടയാന്‍

സൂര്യാഘാതം തടയാന്‍

സൂര്യപ്രകാശം മൂലം മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന കറുപ്പിനെ ഇല്ലാതാക്കാനും കുക്കുമ്പര്‍ കൊണ്ട് കഴിയുന്നു. പുറത്ത് പോയി വന്നതിനു ശേഷം കുക്കുമ്പര്‍ നീര് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം

മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം

മുഖത്തുണ്ടാകുന്ന സുഷിരങ്ങളാണ് ലരുടേയും സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗത്തിന് വിലങ്ങ് തടിയാവുന്നത്. ഇതിന് പരിഹാരം കാണാന്‍ കുക്കുമ്പര്‍ സഹായിക്കും.

കണ്ണിന് തിളക്കം നല്‍കാന്‍

കണ്ണിന് തിളക്കം നല്‍കാന്‍

ഊര്‍ജ്ജവും തിളക്കവുമുള്ള കണ്ണിന് കുക്കുമ്പര്‍ നല്ലതാണ്. കുക്കുമ്പര്‍ ജ്യൂസ് കഴിയ്ക്കുന്നതും ശീലമാക്കുക.

 ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍

ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍

വേനല്‍ക്കാലത്ത് ചര്‍മ്മം വെയില്‍ കൊണ്ട് പലപ്പോഴും പ്രായാധിക്യം ഉള്ളതു പോലെ ആയി മാറും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയാന്‍

മുടി കൊഴിച്ചില്‍ തടയാന്‍

മുടി കൊഴിച്ചില്‍ തടയാനും കുക്കുമ്പര്‍ മികച്ചതാണ്. എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍ ജ്യൂസ് കഴിയ്ക്കാം. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കും.

മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയ്ക്ക് തിളക്കം നല്‍കാനും കുക്കുമ്പര്‍ നല്ലതാണ്. അതുകൊണ്ട് തന്നെ ദിവസവും കുക്കുമ്പര്‍ ജ്യൂസ് ശീലമാക്കാം.

English summary

Best Benefits Of Cucumber For Skin and Hair in summer

So let us try and understand how cucumbers help maintain our bodies in top shape.
Story first published: Wednesday, May 10, 2017, 10:39 [IST]
X
Desktop Bottom Promotion