For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിനും മുഖമഴകിനും മത്തങ്ങ മൂന്ന് ദിവസം

സൗന്ദര്യസംരക്ഷണത്തിന് മത്തന്‍ ഉപയോഗിച്ചാല്‍ എത്രത്തോളം ഫലപ്രദമാവും എന്ന് നോക്കാം.

|

മത്തങ്ങ നമ്മുടെ നാട്ടില്‍ സാധാരണ ലഭിയ്ക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാല്‍ മത്തങ്ങ കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. കാരണം ആരോഗ്യത്തോടൊപ്പം സൗന്ദര്യ ഗുണങ്ങളും മത്തങ്ങയില്‍ ഉണ്ട്.

വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നിവയും ധാരാളം ആന്റി ഓക്‌സിഡന്റുകളും മത്തങ്ങയില്‍ ധാരാളം ഉണ്ട്. ഉള്ള് കുറഞ്ഞ മുടിക്കാര്‍ പരാതി പെടേണ്ട, വഴിയുണ്ട്

ഇവയെല്ലാം തന്നെ മുഖത്തിന്റേയും മുടിയുടേയും അഴകിന് സഹായിക്കുന്നു. മത്തങ്ങ എങ്ങനെയൊക്കെ സൗന്ദര്യസംരക്ഷണത്തില്‍ സഹായിക്കുന്നു എന്ന് നോക്കാം.

 ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള ചര്‍മ്മം

പലപ്പോഴും തീരെ അഴകും ഓജസ്സുമില്ലാത്ത ചര്‍മ്മം പലരേയും വെട്ടിലാക്കും. എന്നാല്‍ മത്തങ്ങയില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

മത്തങ്ങ ഫേസ് പാക്ക്

മത്തങ്ങ ഫേസ് പാക്ക്

നല്ലതു പോലെ പഴുത്ത മത്തങ്ങ തേന്‍ മുട്ടയുടെ വെള്ള എന്നിവയുമായി മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുക. ഇത് സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന കറുത്ത പാടുകളെ ഇല്ലാതാക്കുന്നു.

 കണ്ണിനു ചുറ്റുമുള്ള കറുപ്പ്

കണ്ണിനു ചുറ്റുമുള്ള കറുപ്പ്

കണ്ണിനു ചുറ്റുമുള്ള കറുപ്പാണ് മറ്റൊരു പ്രശ്‌നം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, മത്തങ്ങ, വിനാഗരി എന്നി നല്ലതു പോലെ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

നല്ല സ്‌ക്രബ്ബര്‍

നല്ല സ്‌ക്രബ്ബര്‍

മത്തങ്ങ നല്ലൊരു സ്‌ക്രബ്ബര്‍ ആയി പ്രവര്‍ത്തിയ്ക്കും. മത്തങ്ങയോടൊപ്പം അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിയ്ക്കുക. ഇത് മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കും.

മുഖത്തിന്റെ നിറത്തിന്

മുഖത്തിന്റെ നിറത്തിന്

ബദാം പൊടിച്ചതും തേനും മത്തങ്ങയില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കും.

മുഖക്കുരു പാടിന് പരിഹാരം

മുഖക്കുരു പാടിന് പരിഹാരം

മുഖക്കുരുവിന്റെ പാടാണ് മറ്റൊരു പ്രശ്‌നം. അതിനായി മത്തങ്ങയും ചന്ദനത്തിന്റെ പൊടിയും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പാടിനെ എത്രയും പെട്ടെന്ന് തന്നെ ഇല്ലാതാക്കും.

കറുത്ത കുത്തുകള്‍

കറുത്ത കുത്തുകള്‍

മുഖത്ത് കാണപ്പെടുന്ന കറുത്ത കുത്തുകളാണ് മറ്റൊരു പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാന്‍ മത്തങ്ങയില്‍ അല്‍പം തേനും ചെറുനാരങ്ങ നീരും തൈരും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം.

 മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയുടെ ആരോഗ്യ കാര്യത്തിലും മത്തങ്ങ മുന്നില്‍ തന്നെയാണ്. ഭക്ഷണ സീലത്തില്‍ മത്തങ്ങ ഉള്‍പ്പെടുത്തിയാല്‍ ഉള്ള മാറ്റം അനുഭവിച്ച് തന്നെ അറിയാം.

English summary

The Powerful Benefits of Pumpkin for Healthy Skin and hair

If you’re looking to improve the appearance of your skin and hair, then applying pumpkin treatments or adding it to your diet can help. Vitamins and minerals including B vitamins, vitamin C, E and beta-carotene are just a few of the benefits of pumpkin.
Story first published: Monday, January 9, 2017, 17:26 [IST]
X
Desktop Bottom Promotion