For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധം ഉടനകറ്റും ഒറ്റമൂലി

സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധം പലരേയും വിഷമിപ്പിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഡോക്ടറെ വരെ കാണുന്നവര്‍ ചില്ലറയല്ല. പ്രത്യേകിച്ച് യോനീഭാഗങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നു. എന്നാല്‍ ഇതിന്റെ പ്രധാന കാരണം വിയര്‍പ്പും വൃത്തിയില്ലായ്മയും തന്നെയാണ്. ഇതല്ലാതെയും പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. സാധാരണ സ്ത്രീകളില്‍ സ്വകാര്യഭാഗങ്ങളില്‍ പല തരത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടാവുന്നു. എന്നാല്‍ ഇത് പലപ്പോഴും പല രോഗങ്ങളുടേയും മറ്റും തുടക്കമായിരിക്കും.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നതിലൂടെ തന്നെ പല വിധത്തില്‍ ആരോഗ്യത്തിന് ദോഷകരമായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. കക്ഷത്തിലും മാറിടങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും എല്ലാം ഇത്തരം പ്രശ്‌നം ആണിനും പെണ്ണിനും ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് നോക്കേണ്ടത്. കാരണം സ്വകാര്യഭാഗങ്ങളെല്ലാം തന്നെ സെന്‍സിറ്റീവ് ഭാഗങ്ങളാണ്. ഇവിടെ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട്പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട്

എന്നാല്‍ ഇനി സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലും ദുര്‍ഗന്ധവും അകറ്റി ആരോഗ്യം നല്‍കുന്നതിനും ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എന്തൊക്കെ പരിഹാരങ്ങള്‍ കാണാം എന്ന് നോക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തിന് പരിഹാരം കാണാം. അതിനായി മൂന്നോ നാലോ തുള്ളി ടീ ട്രീ ഓയില്‍ എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് സ്വകാര്യഭാഗം വൃത്തിയാക്കുക. ഇത് ദിവസവും രണ്ട് നേരം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അരക്കപ്പ് ബേക്കിംഗ് സോഡ കുളിക്കുന്ന വെള്ളത്തില്‍ മിക്‌സ് ചെയ്ത് 20 മിനിട്ടോളം ശരീരം ആ വെള്ളത്തില്‍ തന്നെ വെക്കണം. ഇത് സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലകറ്റി ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് പൈനാപ്പിള്‍. പൈനാപ്പിള്‍ കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ദിവസേനയുള്ള ഭക്ഷണത്തില്‍ സ്ഥിരമായി പൈനാപ്പിള്‍ ചേര്‍ക്കുക. പൈനാപ്പിള്‍ ജ്യൂസും മറ്റും കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ്.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് മറ്റൊന്ന്. ഇത് വജൈനയിലെ ബാക്ടീരിയ ആക്രമണത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു. സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയംവേണ്ട.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. വിറ്റാമിന്‍ സി ടാബ്ലെറ്റ് പെട്ടെന്ന് തന്നെ ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പൊടിച്ചിട്ട് വെള്ളത്തില്‍ കുളിക്കുന്നത് എന്തുകൊണ്ടും ശരീര ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

 വെറ്റില

വെറ്റില

വെറ്റില ധാരാളം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. ചെറിയ കഷ്ണങ്ങളാക്കി വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാം. ഒരു കപ്പ് വൈറ്റ് വിനാഗിരി എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് കുളിച്ചാല്‍ മതി. ദിവസവും രണ്ട് നേരം ഇത് ശീലമാക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊന്ന്. ഇത് ഏത് സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ ചിലര്‍ക്കാകട്ടെ വെളുത്തുള്ളിയുടെ മണം ഇഷ്ടമില്ലാത്തവര്‍ ആയിരിക്കും.

 തൈര്

തൈര്

ഭക്ഷണത്തില്‍ മാത്രമല്ല ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും തൈര് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ തൈര് ഉള്‍പ്പെടുത്തുക. കൂടാതെ തൈര് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ കഴുകുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് വജൈനയിലെ പി എച്ച് ലെവല്‍ ഉയര്‍ത്തുന്നു.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം. ഇത് ശരീര ദുര്‍ഗന്ധം അകറ്റുന്നതിനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. അല്‍പം നെല്ലിക്ക ചതച്ച് അതില്‍ അല്‍പം ഉപ്പും അല്‍പം ജീരകപ്പൊടിയും മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഇലയും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആര്യവേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതി. ഇത് ശരീര ദുര്‍ഗന്ധത്തെ അകറ്റി സുഗന്ധം നല്‍കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

 ഉലുവ

ഉലുവ

ഉലുവയിട്ട് തിളപ്പിച്ച വെള്ളവും ശരീര ദുര്‍ഗന്ധവും സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധവും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കണമെന്നതാണ് സത്യം. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

English summary

Tested Home Remedies To Get Rid of Unpleasant odor in private areas

Unpleasant odor is a private condition, where almost 80 percentage of female suffer from this odor disorder in their life
X
Desktop Bottom Promotion