For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേല്‍ച്ചുണ്ടിലെ മീശക്ക് പരിഹാരം ഉടന്‍

സ്ത്രീകളിലെ അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

മുഖത്തെ രോമം കൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകള്‍ ചില്ലറയല്ല. മേല്‍ച്ചുണ്ടിലെയും താടിയിലേയും രോമവളര്‍ച്ച ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പല തരത്തിലാണ് പല സ്ത്രീകളേയും ബുദ്ധിമുട്ടിലാക്കുന്നത്. മേല്‍ച്ചുണ്ടിലെ രോമം ഇല്ലാതാക്കുന്നതിനായി പല വിധത്തിലുള്ള ക്രീമുകളും ഒറ്റമൂലികളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

മുടി കൊഴിച്ചിലിന് പെട്ടെന്ന് പരിഹാരം പേരയിലയില്‍മുടി കൊഴിച്ചിലിന് പെട്ടെന്ന് പരിഹാരം പേരയിലയില്‍

ഇവ കൊണ്ട് മുഖത്തെ രോമങ്ങളെയെല്ലാം ഇല്ലാതാക്കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളിലെ മീശയും താടിയും കളയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നതാണ് സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമത്ത ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം. ഇത് നിങ്ങളുടെ മുഖത്തെ രോമത്തെ നിറം ഇല്ലാതാക്കി അത് കൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് ഒരു ബൗളില്‍ എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാവുന്നതാണ്.

കാട്ടുമഞ്ഞള്‍

കാട്ടുമഞ്ഞള്‍

കാട്ടുമഞ്ഞള്‍ എന്ന് പറയുന്നതിനേക്കാള്‍ കസ്തൂരി മഞ്ഞള്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെല്ലാം മനസ്സിലാവും. ഇത് മുഖത്തെ രോമം കളയാന്‍ ഏറ്റവും മികച്ച വഴിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ് കസ്തൂരിമഞ്ഞള്‍.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ കസ്തൂരിമഞ്ഞള്‍ പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും കൂടി നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാം.

 നാരങ്ങ

നാരങ്ങ

നാരങ്ങക്ക് പല വിധത്തിലുള്ള സൗന്ദര്യ സംരക്ഷണ കഴിവുകളും ഉണ്ട്. മുഖത്തെ രോമം കളയാനും ഇത്തരത്തില്‍ പല മാര്‍ഗ്ഗങ്ങളും നാരങ്ങയില്‍ ഉണ്ട് എന്ന് തന്നെ പറയാം. നല്ലൊരു ബ്ലീച്ചംഗ് ഏജന്റ് ആണ് നാരങ്ങ.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഈ മിശ്രിതം മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ അനാവശ്യ രോമങ്ങളെ ഇല്ലാതാക്കും. 10 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി ഇത് മുഖത്തെ രോമത്തെ ഇല്ലാതാക്കുകയും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കടലപ്പൊടി

കടലപ്പൊടി

കടലപ്പൊടിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും നല്‍കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട ഒരുടീസ്പൂണ്‍ മഞ്ഞള്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. വെള്ളത്തിനു പകരം റോസ് വാട്ടര്‍ ഉപയോഗിച്ച് പരിഹാരം കാണാം.

പാലും പപ്പായയും

പാലും പപ്പായയും

പാലും പപ്പായയും മറ്റൊരു പരിഹാരമാര്‍ഗ്ഗമാണ്. ഇത് മുഖത്തിന് തിലക്കവും നല്‍കാന്‍ സഹായിക്കുന്നു എന്നുള്ളതാണ് മറ്റൊരു സത്യം. മാത്രമല്ല ഏത് ചര്‍മ്മത്തിനാണെങ്കിലും യാതൊരു പ്രശ്‌നവും ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ നല്ലതു പോലെ പഴുത്ത പപ്പായ, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ കൊണ്ട് മുഖത്തെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാം. ഇവ രണ്ടും ഒരു ബൗളില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കം നല്‍കുകയും അനാവശ്യ രോമങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

English summary

Simple Ways To Lighten Facial Hair Naturally

Given here are the natural ways to remove your facial hair read on.
Story first published: Monday, October 9, 2017, 12:38 [IST]
X
Desktop Bottom Promotion