ഒരു കഷ്ണം നാരങ്ങ പുരികത്തില്‍ ഉരയ്ക്കൂ

Posted By:
Subscribe to Boldsky

നാരങ്ങയ്ക്ക് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളമുണ്ട്. ഒരു പക്ഷേ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മള്‍ ആദ്യം തിരയുന്നത് നാരങ്ങയായിരിക്കും. നാരങ്ങ കൊണ്ട് ഏത് സൗന്ദര്യ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കാം എന്നത് തന്നെയാണ് പ്രത്യേകത. എന്നാല്‍ നാരങ്ങ കൊണ്ട് പുരികക്കൊടികളെ മികവുറ്റതാക്കാമോ?

ഒരു കഷ്ണം നാരങ്ങ മതി പുരികക്കൊടികള്‍ക്ക് അഴക് നല്‍കാന്‍.എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. പുരികത്തിന് തിളക്കം നല്‍കാനും പുരിക വളര്‍ച്ചയ്ക്കും നാരങ്ങയും മറ്റ് വസ്തുക്കളും എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം.

 നാരങ്ങയിലെ അത്ഭുതം

നാരങ്ങയിലെ അത്ഭുതം

ഒരു ചെറിയ കഷ്ണം നാരങ്ങ എടുത്ത് നേരിട്ട് പുരികത്തില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം വട്ടത്തിലായിരിക്കണം ഇത് പുരികത്തില്‍ തേച്ച് പിടിപ്പിക്കേണ്ടത് എന്നതാണ്.

 നാരങ്ങ നീര്

നാരങ്ങ നീര്

ഏകദേശം 20 മിനിട്ടോളം ഇത് ചെയ്യണം. ഇത് ഹെയര്‍ ഫോളിക്കിളുകളെ ഉണര്‍ത്തുകയും പുരികങ്ങള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാം.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇതിലുള്ള ഫോളിക് ആസിഡ് ആകട്ടെ മുടി വളര്‍ച്ച വേഗത്തിലാക്കുന്നു. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഫംഗല്‍ ഇന്‍ഫക്ഷന്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ഉള്ളിനീര്

ഉള്ളിനീര്

ഉള്ളിനീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഉള്ളി നീര് ഉപയോഗിച്ച് പുരികത്തിന്റെ ആകൃതിയും വളര്‍ച്ചയും കൃത്യമാക്കാം. പുരികത്തിനു മുകളില്‍ ഉള്ളി നീര് തേച്ച് പിടിപ്പിച്ചാല്‍ മതി. ഒരുമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം.

 മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ കൊണ്ടും പുരിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാം. മുട്ടയുടെ മഞ്ഞ് ഇടയ്ക്കിടയ്ക്ക് പുരികത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് പുരിക വളര്‍ച്ച വര്‍ദ്ധിപ്പിക്കും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ കൊണ്ടും പുരികത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കാം. കറ്റാര്‍വാഴ ജെല്‍ തേച്ച് പിടിപ്പിക്കാം പുരികത്തില്‍ ഇത് പുരികത്തിന് നിറവും പുരികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ട് പുരികവളര്‍ച്ച കൂട്ടാം. എന്നാല്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചില്ലെങ്കില്‍ മുഖത്ത് രോമവളര്‍ച്ച ഉണ്ടാവും എന്നതാണ് സത്യം.

English summary

Rub A Lemon Over Your Eyebrows For Four Weeks Straight

Rub A Lemon Over Your Eyebrows For Four Weeks Straight. The Effect On Your Looks Is Incredible.