സ്വകാര്യഭാഗം ഷേവ് ചെയ്യുമ്പോഴുള്ള അപകടം

Posted By:
Subscribe to Boldsky

സ്വകാര്യ ഭാഗങ്ങളിലെ രോമം നീക്കുന്നത് പല സ്ത്രീകളും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കലും ഇതിന്റെ ആവശ്യമില്ല എന്നാണ് പറയുന്നത്. കാരണം ശരീരത്തിന്റെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് വജൈന. ഇവിടുത്തെ രോമം നീക്കിയാല്‍ അത് ആരോഗ്യപരമായി വളരെയധികം ദോഷമാണ് ഉണ്ടാക്കുന്നത്.

കറിവേപ്പില മതി മുഖത്തിന് നിറം നല്‍കാന്‍

പലപ്പോഴും സ്വകാര്യഭാഗത്തെ രോമം നീക്കുന്നത് കൊണ്ട് പല വിധത്തിലുള്ള അപകടമാണ് ഉണ്ടാവുക. ഈ ഭാഗങ്ങളിലെ രോമം നീക്കണമെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. എന്തുകൊണ്ടാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരരുത് എന്ന് പറയുന്നതെന്ന് നോക്കാം.

നിങ്ങളെ കംഫര്‍ട്ട് ആയി സൂക്ഷിക്കും

നിങ്ങളെ കംഫര്‍ട്ട് ആയി സൂക്ഷിക്കും

സ്വകാര്യ ഭാഗത്തെ രോമം നിങ്ങളെ കംഫര്‍ട്ട് ആയി സൂക്ഷിക്കും. ശരീരവും തുണിയും തമ്മിലുള്ള ഉരയല്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

 ബാക്ടീരിയയില്‍ നിന്ന് സംരക്ഷിക്കുന്നു

ബാക്ടീരിയയില്‍ നിന്ന് സംരക്ഷിക്കുന്നു

പെട്ടെന്ന് തന്നെ അണുബാധയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലത്തെ രോമം നീക്കം ചെയ്താല്‍ അത് അണുബാധക്ക് എളുപ്പം കാരണമാകുന്നു.

 ചൊറിച്ചിലുണ്ടാക്കുന്നു

ചൊറിച്ചിലുണ്ടാക്കുന്നു

പലര്‍ക്കും ചൊറിച്ചില്‍ ഉണ്ടാവാനും ഇത്തരം രോമം നീക്കം ചെയ്യുന്നത് കാരണമാകും. ഷേവ് ചെയ്ത ദിവസം വളരെ സ്മൂത്തായിരിക്കുമെങ്കിലും വീണ്ടും രോമം മുളക്കാന്‍ തുടങ്ങുന്നതിലൂടെ ഇത് അല്‍പം ഇറിറ്റേറ്റഡ് ആയി തോന്നാന്‍ തുടങ്ങും.

 ഷേവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം

ഷേവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം

ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഷേവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇത്. ശ്രദ്ധയില്ലാതെ ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള അപകടങ്ങള്‍ക്കും കാരണമാകുന്നു. മുറിയാനും അത് വഴി അണുബാധക്കും കാരണമാകുന്നു.

 നാച്ചുറല്‍ ആയി ഇരിക്കാന്‍ പറ്റുന്നു

നാച്ചുറല്‍ ആയി ഇരിക്കാന്‍ പറ്റുന്നു

എപ്പോഴും നാച്ചുറല്‍ ആയി ഇരിക്കാന്‍ പറ്റുന്നു എന്നതാണ് മറ്റൊരു ഗുണം. വാക്‌സ് ചെയ്യുകയോ ഷേവ് ചെയ്യുകയോ ചെയ്യുമ്പോള്‍ പല വിധത്തില്‍ അത് ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.

 സാധാരണമായിട്ടുള്ള കാര്യം

സാധാരണമായിട്ടുള്ള കാര്യം

പ്രായപൂര്‍ത്തിയായ ഏതൊരാണിലും പെണ്ണിലും ഇത്തരത്തില്‍ രോമവളര്‍ച്ച ഉണ്ടാവുന്നു. ഇത് ജനനേന്ദ്രിയത്തെ സംരക്ഷിക്കുന്നതിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം ഭാഗങ്ങളിലെ രോമം ഒരിക്കലും ഷേവ് ചെയ്ത് കളയരുത് എന്ന് പറയുന്നത്.

 അലര്‍ജി

അലര്‍ജി

സെന്‍സിറ്റീവിറ്റി വളരെ കൂടിയ അവസ്ഥയാണ് ശരീരത്തിന്റെ ഈ ഭാഗത്ത്. അതുകൊണ്ട് തന്നെ വാക്‌സ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇത് അലര്‍ജിക്കും ചര്‍മ്മത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നു.

English summary

Reasons You Actually Should not Shave Your Pubic hair

Here are some reasons you actually shouldn’t shave your pubic area.
Story first published: Friday, September 8, 2017, 2:00 [IST]
Subscribe Newsletter