അനാവശ്യ മറുകുകള്‍ വീട്ടില്‍ തന്നെ നീക്കം ചെയ്യാം

Posted By:
Subscribe to Boldsky

മറുകുകളും കാക്കപ്പുള്ളികളും പലരുടേയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ കാക്കപ്പുള്ളികളും മറുകുകളും അനാവശ്യ സ്ഥലങ്ങളിലാണെങ്കില്‍ അത് സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്നു. അത്‌കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ പലപ്പോഴും പല വഴികളും നമ്മള്‍ തേടും. സ്ത്രീ ശരീരത്തിലെ ഭാഗ്യമറുകുകള്‍

പക്ഷേ ഇത്തരത്തിലുള്ള പല വഴികളും പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നതും. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളില്ലാതെ തന്ന അനാവശ്യ മറുകുകളെ നമുക്ക് വീട്ടില്‍ നിന്നും തന്നെ പല മാര്‍ഗ്ഗങ്ങളിലൂടെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം. മറുകു പറയും പുരുഷന്റെ ഭാഗ്യ-നിര്‍ഭാഗ്യം

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് അനാവശ്യ മറുകുകളെ നമുക്ക് ഇല്ലാതാക്കാം. അല്‍പം പഞ്ഞിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുക്കി ഇത് മറുകുള്ള ഭാഗത്ത് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വെയ്ക്കാം. ഒരു മണിക്കൂറിന് ശേഷം ഇതെടുത്ത് മാറ്റാം. 10 ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ മറുകിനെ നിഷ്പ്രയാസം ഇല്ലാതാക്കാം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അല്‍പം ബേക്കിംഗ് സോഡ ആവണക്കെണ്ണയില്‍ മിക്‌സ് ചെയ്ത് മറുകിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. രാത്രി മുഴുവന്‍ ഈ മിശ്രിതം മറുകിലുണ്ടാവണം. പിറ്റേ ദിവസം രാവിലെ നല്ലതു പോലെ കഴുകിക്കളയാം. അല്‍പദിവസം ഇത്തരത്തില്‍ ചെയ്താല്‍ മറുക് ഇല്ലാതാവും.

അയോഡിന്‍

അയോഡിന്‍

അയോഡിന്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് നിങ്ങളെ ശല്യപ്പെടുത്തുന്ന എല്ലാ മറുകിനേയും ഇല്ലാതാക്കുന്നു. അയോഡിനു ശേഷം അല്‍പം പെട്രോളിയം ജെല്ലി അതിനു മുകളിലായി തേച്ച് പിടിപ്പിയ്ക്കാം.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. വെളുത്തുള്ളി അരച്ച് പേസ്റ്റാക്കി മറുകിനു മുകളില്‍ തേച്ച് പിടിപ്പിക്കുക. ഇത് പിറ്റേദിവസം രാവിലെ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് മറുകിനെ ഇല്ലാതാക്കും.

തേന്‍ ചണവിത്ത്

തേന്‍ ചണവിത്ത്

അല്‍പം ചണവിത്ത് അരച്ച് പേസ്റ്റാക്കി തേനില്‍ മിക്‌സ് ചെയ്ത് മറുകിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

പഴത്തിന്റെ തോല്‍

പഴത്തിന്റെ തോല്‍

പഴം കഴിച്ചാല്‍ ഇനി തോല്‍ വെറുതേ കളയണ്ട. മറുകിനെ ഇല്ലാതാക്കാന്‍ പറ്റിയതാണ് പഴത്തി്‌ന്റെ തോല്‍. പഴത്തിന്റെ തോല്‍ ഉപയോഗിച്ച് മറുകുള്ള സ്ഥലത്ത് ടേപ്പുപയോഗിച്ച് പൊതിഞ്ഞ് വെയ്ക്കാം. അടുത്ത ദിവസം രാവിലെ എടുത്ത് കളയാവുന്നതാണ്. ഇത് 10 ദിവസം സ്ഥിരമായി ചെയ്യുക. എന്നാല്‍ ഒരു മറുകും നിങ്ങളെ ശല്യപ്പെടുത്തില്ല.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ടീ ട്രീ ഓയില്‍ മറുകിന് മുകളില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. മറുകും അപ്രത്യക്ഷമാകുന്നത് കാണാം.

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഉള്ളി നീര് ഉപയോഗിച്ച് മറുകിനെ എളുപ്പത്തില്‍ കളയാം. മറുകില്‍ ഉള്ള നീര് തേച്ച് പിടിപ്പിയ്ക്കാം. ഇത് ദിവസവും അരമണിക്കൂര്‍ തേച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറുകിന് പരിഹാരം കാണാം.

English summary

Natural Home Remedies for Safely Moles Remove on Face and Body

Remove moles on the face with ease, at home, using the home remedies listed here – there are several to choose from, and you can treat them in almost no time.
Story first published: Monday, January 16, 2017, 16:39 [IST]
Subscribe Newsletter