Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീ ശരീരത്തിലെ ഭാഗ്യമറുകുകള്‍
സ്ത്രീശരീരത്തില്‍ കാണപ്പെടുന്ന ചില മറുകുകള്‍ പലപ്പോഴും ഭാഗ്യത്തിന്റെ ലക്ഷണമാണ്.
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയാണ് എപ്പോഴും ജീവിതം. എപ്പോഴും ഭാഗ്യം മാത്രമോ അല്ലെങ്കില്‍ നിര്‍ഭാഗ്യം മാത്രമോ ഉണ്ടാവണം എന്നില്ല. രണ്ടിന്റേയം സമ്മിശ്രമായ കളിയാണ് ജീവിതം. എന്നാല്‍ ചില ശരീരശാസ്ത്ര ലക്ഷണങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും കുറിച്ച് പ്രവചിയ്ക്കാന്‍ കഴിയും.
അത്തരത്തില്‍ ഒന്നാണ് സ്ത്രീ ശരീരശാസ്ത്ര ലക്ഷണം. ചില മറുകുകളും കാക്കപ്പുള്ളികളും പലര്‍ക്കും ഭാഗ്യം തരുന്ന ഒന്നാണ്. സ്ത്രീ ശരീരത്തില്‍ ചില ഭാഗങ്ങളിലുണ്ടാകുന്ന ഇത്തരം മറുകുകള്‍ ഭാഗ്യത്തിന്റെ കേന്ദ്രമാണ്. സ്ത്രീ ശരീരത്തില്‍ ഉണ്ടാകുന്ന ഏതൊക്കെ മറുകുകളാണ് ഇത്തരത്തില്‍ ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. ഈ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും

നെറ്റിയില്‍ മറുകുണ്ടോ?
നെറ്റിയില്‍ മറുകുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക നേട്ടം കൂടുതലായിരിക്കും. ഒരു കാര്യത്തിലും നഷ്ടം എന്തെന്ന് ഇവര്‍ അറിയില്ല. ഭാഗ്യത്തിന്റെ പര്യായമാണ് പലപ്പോഴും ഈ മറുക്.

പുരികത്തില്‍ മറുക്
പുരികത്തിന് നടുവിലോ പുരികത്തില്‍ എവിടെയെങ്കിലും മറുകുണ്ടെങ്കില്‍ വിജയം എപ്പോഴും കൈപ്പിടിയില്‍ ഒതുക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല വിവാഹജീവിതവും കുടുംബ ജീവിതവും വളരെയധികം സന്തോഷം നിറഞ്ഞതുമായിരിക്കും.

കണ്ണിനടുത്തുള്ള മറുക്
കണ്ണിനടുത്ത് നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ നിങ്ങള്‍ വളരെ വിശ്വാസ്യതയുള്ളവളും മറ്റുള്ളവരോട് ദയയും കരുണയും ഉള്ളവരും ആയിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്.

മൂക്കിനു മുകളില്‍
മൂക്കിനു മുകളിലായി മറുകുള്ള സ്ത്രീയാണ് നിങ്ങളെങ്കില്‍ മറ്റുള്ളവരോടും സ്വയംബഹുമാനവും ഉള്ളവരായിരിക്കും നിങ്ങള്‍. മാത്രമല്ല കിടപ്പറയിലും ഇത്തരം സ്ത്രീകള്‍ മിടുക്കികളായിരിക്കും. കുടുംബ ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിബന്ധങ്ങളഏയും നിസ്സാരമായി ഇല്ലാതാക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.

കവിളില്‍
കവിളില്‍ മറുകുള്ള സ്ത്രീയാണെങ്കില്‍ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്നവരായിരിക്കും ഇത്തരം സ്ത്രീകള്‍.

ചെവിയില്‍ മറുക്
ചെവിയിലായി മറുകുള്ളവരാണെങ്കില് ചെന്നു കേറുന്നയിടത്തേക്ക് ഭാഗ്യം കൊണ്ട് ചെല്ലുന്നവരായിരിക്കും. സാമ്പത്തിക ലാഭവും കുടുംബത്തിലെ സന്തോഷവും ഇവരുടെ പ്രത്യേകതകളാണ്.

ചുണ്ടിനു മുകളില്‍
ചുണ്ടിനു മുകളിലായി മറുകുള്ളവരാണെങ്കില് ജീവിതത്തില്‍ ആരോഗ്യപരമായി മുന്നിലായിരിക്കും ഇവര്‍. മാത്രമല്ല വിദേശരാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കാനും സ്ഥിരതാമസമാക്കാനും ഉള്ള സാധ്യത ഇവര്‍ക്കുണ്ട്.

താടിയില്‍ മറുകുള്ളവര്‍
താടിയില്‍ മറുകുള്ളവരാണെങ്കില് ബിസിനസ്സില്‍ വിജയം കൊയ്യുന്നവരായിരിക്കും. എല്ലാവരോടും ഒരു പോലെ ഇടപെടാനും കാര്യങ്ങള്‍ നേര്‍വഴിയ്ക്ക് നടത്താനുും കഴിവുള്ളവരായിരിക്കും.

കഴുത്തില്‍ മറുക്
കഴുത്തില്‍ മറുകുള്ള സ്ത്രീകളാണെങ്കില്‍ നല്ല ശബ്ദത്തിനുടമകളായിരിക്കും ഇവര്‍. എന്നാല്‍ മുന്‍കോപം ഇവരുടെ കൂടപ്പിറപ്പായിരിക്കും. പക്ഷേ മുന്കോപത്തേക്കാള് സ്നേഹമായിരിക്കും ഇവരെ നയിക്കുന്നതും.

തോളില്‍ മറുകുള്ളവര്‍
തോളില്‍ മറുകുള്ളവരാണെങ്കില് ബുദ്ധിയുള്ളവരും അസാമാന്യ ധൈര്യത്തിനും ഉടമകളായിരിക്കും ഇവര്‍. ഇത് തന്നെയാണ് പലപ്പോഴും ഇവരെ ഉന്നതിയിലേക്ക് നയിക്കുന്നതും.



Click it and Unblock the Notifications
