For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസങ്ങള്‍ കൊണ്ട് വിള്ളല്‍ തടയും മുത്തശ്ശിക്കൂട്ട്

പാദം വിണ്ടു കീറുന്നത് തടയാന്‍ സഹായിക്കും വഴികള്‍ എന്തൊക്കെയെന്ന് നോക്കാം

|

കാലിലെ വിള്ളല്‍ പാദസംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും പാദസംരക്ഷണത്തില്‍ നാം കാണിക്കുന്ന അലംഭാവവും എല്ലാം പലപ്പോഴും കാല്‍ വിണ്ട് കീറുന്നതിന് കാരണമാകും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില മുത്തശ്ശി വഴികളുണ്ട്.

ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഒഴിവാക്കാന്‍ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഒഴിവാക്കാന്‍

എന്തൊക്കെയാണ് ഇത്തരത്തില്‍ കാലിലെ വിള്ളല്‍ മാറ്റുന്ന നാട്ടുവൈദ്യങ്ങള്‍ എന്ന് നോക്കാം. ഇനി കാലിലെ വിള്ളല്‍ എന്ന് പറഞ്ഞ് മാറി നില്‍ക്കാതെ എങ്ങനെയെല്ലാം ഇതിനെ പ്രതിരോധിക്കാം എന്ന് നോക്കാം. പാദസംരക്ഷണവും വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ് എന്ന കാര്യം ശ്രദ്ധിക്കണം.

 ചെറു ചൂടു വെള്ളം

ചെറു ചൂടു വെള്ളം

ചെറു ചൂടു വെള്ളം ഉപയോഗിച്ചുള്ള പരിഹാരമാര്‍ഗ്ഗമാണ് ഏറ്റവും നല്ലത്. അല്‍പം ചെറുചൂടുവെള്ളം, രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ, പ്യൂമിസ് സ്റ്റോണ്‍, രണ്ട് ടീസ്പൂണ്‍ ഉപ്പ് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു പാത്രത്തില്‍ ചൂടുവെള്ളം എടുത്ത് അതില്‍ ബേക്കിംഗ് സോഡയും ഉപ്പും മിക്‌സ് ചെയ്ത് കാല്‍ മുക്കി വെക്കുക. 15 മിനിട്ടെങ്കിലും ഇത്തരത്തില്‍ കാല്‍ ചൂടുവെള്ളത്തില്‍ മുക്കി വെച്ച് പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരക്കാം വിള്ളലുള്ള ഭാഗത്ത്.

 വെളിച്ചെണ്ണയും പഞ്ചസാരയും

വെളിച്ചെണ്ണയും പഞ്ചസാരയും

വെളിച്ചെണ്ണയും പഞ്ചസാരയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം പഞ്ചസാരയും ആണ് ആകെ ആവശ്യമുള്ളത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ എടുത്ത് അതില്‍ ഒരു സ്പൂണ്‍ പഞ്ചസാര മിക്‌സ് ചെയ്ത് ഇത് കൊണ്ട് കാലില്‍ സ്‌ക്രബ്ബ് ചെയ്യാം. ഇത് അഞ്ച് മിനിട്ടോളം തുടരുക. ഇത്തരത്തില്‍ ചെയ്യുന്നത് കാലിന്റെ വിള്ളലിനെ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

 മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ആണ് മറ്റൊന്ന്. ഇത് പാദസംരക്ഷണത്തില്‍ അത്യന്താപേക്ഷികമായ ഘടകമാണ്. അതിനായി ആകെ ആവശ്യമുള്ളത് ഒരു മെഴുക് തിരിയും വെളിച്ചെണ്ണയും മാത്രമാണ്.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ഒരു കഷ്ണം മെഴുക് തിരിയും എടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഇതിലിട്ട് ഈ മെഴുക് ഉരുക്കാവുന്നതാണ്. ശേഷം വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്ത് കാലില്‍ ഉരച്ച് തേക്കാം. ശേഷം സോക്‌സ് ഇട്ട് ഉറങ്ങാന്‍ പോവുക. ഇത് കാലിലെ വിള്ളല്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റുന്നു.

English summary

Incredible Home Remedies For Cracked Heels

There are many things you can do at home to help alleviate cracked heels and improve the overall health of your skin.
Story first published: Tuesday, July 11, 2017, 10:16 [IST]
X
Desktop Bottom Promotion