For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങളില്‍ മൂത്രം മണക്കുന്നുവോ?

മൂത്രത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം

|

കുട്ടികളുള്ള അമ്മമാരാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. എന്നാല്‍ കുട്ടികളില്‍ മാത്രമല്ല സ്ത്രീകളിലും പുരുഷന്‍മാരിലും എല്ലാം ഇത്തരം മൂത്രത്തിന്റെ ദുര്‍ഗന്ധം ഉണ്ടാവുന്നു. പല കാരണങ്ങള്‍ ഇതിനുണ്ടെങ്കിലും വ്യക്തി ശുചിത്വം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മൂത്രത്തിന്റെ മണം മറ്റുള്ളവരിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

<strong>ഏത് ടൂത്ത് പേസ്റ്റിനേക്കാളും നല്ലത് വെളിച്ചെണ്ണ</strong>ഏത് ടൂത്ത് പേസ്റ്റിനേക്കാളും നല്ലത് വെളിച്ചെണ്ണ

വസ്ത്രങ്ങളിലും ശരീരത്തിലും ഉള്ള മൂത്രത്തിന്റെ മണം ശരീരസംരക്ഷണത്തിന്റെ തന്നെ ഭാഗമാണ്. സ്‌പ്രേ അടിച്ചതു കൊണ്ടോ സോപ്പിട്ട് കഴുകിയത് കൊണ്ടോ ഇത് മാറണമെന്നില്ല. ശരീരത്തിലും വസ്ത്രത്തിലും മൂത്രത്തിന്റെ മണമുണ്ടെങ്കില്‍ അതിനെ എങ്ങനെയെല്ലാം ഇല്ലാതാക്കാം എന്ന് നോക്കാം.

വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക

വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക

വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നനഞ്ഞ അടിവസ്ത്രങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ധരിക്കാതിരിക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങളും, വസ്ത്രങ്ങളും ധരിക്കുന്നതും സഹായകരമാകും. മാത്രമല്ല ധരിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കണം.

 നാരങ്ങാ വെള്ളം കുടിക്കാം

നാരങ്ങാ വെള്ളം കുടിക്കാം

ധാരാളം നാരങ്ങാ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു. മാത്രമല്ല നാരങ്ങ നീരിട്ട് വസ്ത്രം കഴുകാനും ശ്രദ്ധിക്കുക. ഇത് മൂത്രത്തിന്റെ മണത്തെ ശരീരത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും ഇല്ലാതാക്കുന്നു.

വ്യക്തിശുചിത്വം

വ്യക്തിശുചിത്വം

എല്ലാത്തിനും ഉപരിയായി വ്യക്തി ശുചിത്വം വേണം. ഇതില്ലാത്ത പക്ഷം മൂത്രത്തിന്റെ ദുര്‍ഗന്ധം നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കും. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കുളിക്കുന്ന വെള്ളത്തിലൊഴിച്ച് കുളിച്ച് നോക്കൂ. ഇത് മൂത്രത്തിന്റെ ദുര്‍ഗന്ധം ശരീരത്തില്‍ നിന്നും ഇല്ലാതാക്കുന്നു.

നിര്‍ജ്ജലീകരണത്തിന് തടയിടുക

നിര്‍ജ്ജലീകരണത്തിന് തടയിടുക

പലപ്പോഴും മൂത്രത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. എന്നാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് മൂത്രത്തിന്റെ അസഹനീയ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

മോരും വെള്ളം കുടിക്കാം

മോരും വെള്ളം കുടിക്കാം

ദിവസവും മോരും വെള്ളം കുടിച്ച് നോക്കൂ. ഇത് ശരീരത്തിനകത്ത് നിന്ന് തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. രാവിലെ മൂത്രത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ ദിവസം രണ്ട് തവണ മോരുവെള്ളം കുടിക്കുന്നത് ഫലം നല്കും.

 ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

രാവിലത്തെ മൂത്രത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നത് തടയാന്‍ മികച്ച മാര്‍ഗ്ഗമാണ് ക്രാന്‍െബെറി ജ്യൂസ് കുടിക്കുന്നത്. അഥവാ ജ്യൂസ് ലഭ്യമല്ലെങ്കില്‍ ക്രാന്‍ബെറി കഴിച്ചാലും മതി.

English summary

how to get rid of strong urine odor

What are the Effective Home Remedies for Urine Odor read on to know more about it.
Story first published: Friday, July 7, 2017, 16:14 [IST]
X
Desktop Bottom Promotion