ഈ വീട്ട്കൂട്ടുകള്‍ മതി വായ്‌നാറ്റത്തെ തുരത്താന്‍

Posted By:
Subscribe to Boldsky

വായ് നാറ്റം എന്നും എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ശരീരദുര്‍ഗന്ധത്തേക്കാള്‍ നമ്മളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന ഒന്നാണ് വായ്‌നാറ്റം. നിശ്വാസവായുവിനുണ്ടാക്കുന്ന ഈ ദുര്‍ഗന്ധം മതി പലപ്പോഴും നമ്മുടെ ജീവിതം തന്നെ താറുമാറാക്കാന്‍. നാടന്‍ വഴിയിലൂടെ മുഖത്തിന് നിറം 8 ദിവസം കൊണ്ട്‌

എന്നാല്‍ പലപ്പോഴും ഇതിനെ ഇല്ലാതാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ലാത്തവരാണോ. പക്ഷേ ഇനി വായ്‌നാറ്റത്തെക്കുറിച്ച് ആലോചിച്ച് പേടിക്കേണ്ട. കാരണം പാരമ്പരാഗതമായി നമ്മള്‍ ചെയ്യുന്ന ഈ വിദ്യയിലൂടെ വായ്‌നാറ്റം പല്ലിലെ കറ, പല്ലിലുണ്ടാകുന്ന മറ്റ് രോഗങ്ങള്‍, ബാക്ടീരിയ പോലുള്ളവയുടെ ആക്രമണം എന്നിവ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം. ചെമ്പരത്തിയെണ്ണ, മൂന്നാഴ്ച കൊണ്ട് മുടി വളര്‍ത്തും

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുക. ഭക്ഷണ ശേഷവും കിടക്കാന്‍ പോകുന്നതിനു മുന്‍പായും എല്ലാം ഗ്രാമ്പൂ ചവയ്ക്കുക. ഇത് വായ്‌നാറ്റം എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.

നാരങ്ങ

നാരങ്ങ

നാരങ്ങ ചെറിയ കഷ്ണം വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റത്തെ വേരോടെ തുരത്തുന്നു. മാത്രമല്ല നാരങ്ങ വെള്ളം കുടിയ്ക്കുന്നതും വായ്‌നാറ്റത്തെ ഓടിയ്ക്കുന്നു.

തുളസി

തുളസി

തുളസി ചവയ്ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് വായ്‌നാറ്റത്തെ പ്രതിരോധിയ്ക്കുകയും മോണരോഗങ്ങളെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 മൗത്ത് വാഷ്

മൗത്ത് വാഷ്

മൗത്ത് വാഷ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വായ് കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വായിലെ ബാക്ടീരിയകളെ ഓടിയ്ക്കുന്നു. എന്നാല്‍ മൗത്ത് വാഷ് വാങ്ങിയ്ക്കുമ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്തത് വാങ്ങിയ്ക്കാന്‍ ശ്രദ്ധിക്കണം.

 ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ആണ് മറ്റൊരു പരിഹാരം. ഓയില്‍ പുള്ളിംഗ് ചെയ്യുന്നത് ആരോഗ്യത്തിനും വായ്‌നാറ്റത്തെ അകറ്റാനും ഫലപ്രദമായ ഒന്നാണ്. രാവിലെ വെറും വയറ്റില്‍ തന്നെ ചെയ്യേണ്ട ഒന്നാണിത്. 15 മിനിട്ടോളം എണ്ണ കൊണ്ട് കവിള്‍ കൊള്ളാം. ഇത് പല്ലിനെ ബലമുള്ളതാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും വായ്‌നാറ്റത്തെ ഓടിയ്ക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ ഇവയൊക്കെ ചെയ്‌തെങ്കിലും വായ്‌നാറ്റത്തെ പൂര്‍ണമായും അകറ്റാന്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. അവയില്‍ ചിലതാണ് താഴെ പറയുന്നത്.

ബ്രഷ് ഇടയ്ക്കിടയ്ക്ക് മാറ്റുക

ബ്രഷ് ഇടയ്ക്കിടയ്ക്ക് മാറ്റുക

മൂന്ന്‌ മാസത്തില്‍ കൂടുതല്‍ ഒരു ബ്രഷ് കൊണ്ട് പല്ല് തേയ്ക്കാന്‍ പാടുള്ളതല്ല. ഇത് പല്ലിന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

 ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക

ഭക്ഷണശേഷമായാല്‍ ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കണം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുകയും പല്ലുകള്‍ക്ക് ആരോഗ്യവും തിളക്കവും നല്‍കുകയും ചെയ്യുന്നു.

ഭക്ഷണശേഷം വായ് കഴുകുന്നത്

ഭക്ഷണശേഷം വായ് കഴുകുന്നത്

വായ്‌നാറ്റം പ്രശ്‌നമുള്ളവര്‍ എന്ത് ഭക്ഷണം കഴിച്ചാലും ശുദ്ധമായ ജലം ഉപയോഗിച്ച് വായ് കഴുകാന്‍ ശ്രദ്ധിക്കുക. ഇത് വായ്‌നാറ്റത്തെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

how to cure bad breath naturally forever

Say Goodbye To Bad Breath, Plaque, Tartar And Kill Harmful Bacteria In Your Mouth With these Ingredients.
Story first published: Friday, February 17, 2017, 10:37 [IST]
Subscribe Newsletter