നാടന്‍ വഴിയിലൂടെ മുഖത്തിന് നിറം 8 ദിവസം കൊണ്ട്‌

Posted By:
Subscribe to Boldsky

കണ്ണാടിയില്‍ നോക്കി മുഖത്തിന്റെ ഭംഗി ആസ്വദിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും മുഖസൗന്ദര്യത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ നമ്മളെ പ്രതിസന്ധിയിലാക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് മുഖത്തെന്തെങ്കിലും പാടുകളോ കറുത്ത കുത്തുകളോ വന്നാല്‍ അതിനെ ഇല്ലാതാക്കാതെ സ്വസ്ഥത കിട്ടാത്തവരാണ് നമ്മളില്‍ പലരും. ആഴത്തില്‍ പല്ലില്‍ പറ്റിപ്പിടിച്ച കറയേയും ഇളക്കും

എന്നാല്‍ ഇനി അലര്‍ജിയും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നാടന്‍ കൂട്ടുകള്‍ ഉണ്ട് നമുക്കിടയില്‍. മാത്രമല്ല ഇതിലൂടെ ഒരാഴ്ച കൊണ്ട് തന്നെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിയ്ക്കും. അവ എന്തൊക്കെ എന്ന് നോക്കാം.

പഴം

പഴം

നല്ലതു പോലെ പഴുത്ത പഴം ഉടച്ച് മുഖത്തിട്ടാല്‍ അത് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം മുഖത്തെ ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ഇലാസ്തികതയും വര്‍ദ്ധിപ്പിക്കുന്നു.

 ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി മുഖത്ത് തേച്ചാല്‍ മുഖത്തിന് നിറവും തിളക്കവും ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചെറുനാരങ്ങ നീര് ഒറ്റയ്ക്ക് ഒരിക്കലും തേയ്ക്കാന്‍ പാടില്ല.

തക്കാളി

തക്കാളി

തക്കാളി കൊണ്ട് മുഖത്ത് ദിവസവും മസ്സാജ് ചെയ്താല്‍ മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കി മുഖത്തിന് തിളക്കം നല്‍കാന്‍ കഴിയും.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

കുടിയ്ക്കാന്‍ മാത്രമല്ല നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധി കൂടിയാണ് കരിക്കിന്‍ വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് നിറം വര്‍ദ്ധിയ്ക്കും.

പപ്പായ

പപ്പായ

പപ്പായ കൊണ്ട് വളരെ നിസ്സാരമായി മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. ഇത് കൊണ്ട് നല്ലതു പോലെ പതിനഞ്ച് മിനിട്ടോളം മസ്സാജ് ചെയ്യുക.

അവക്കാഡോ

അവക്കാഡോ

നല്ലതു പോലെ പഴുത്ത ആവക്കാഡോ കാരറ്റ് നീരില്‍ ചാലിച്ച് മുഖത്ത് തേയ്ക്കുന്നത് ഒരാഴ്ച ശീലമാക്കിയാല്‍ മുഖത്തിന് തിളക്കം വര്‍ദ്ധിക്കും.

 തൈര്

തൈര്

തൈര് തേനില്‍ ചാലിച്ച് മുഖത്ത് തേയ്ക്കാം. ഇത് ഏകദേശം ഒരുമണിക്കൂറോളം മുഖത്ത് ഉണ്ടായിരിക്കണം. ഒരാഴ്ച ശീലമാക്കാം.

പാലില്‍ തേന്‍

പാലില്‍ തേന്‍

പാലില്‍ തേനോ മഞ്ഞള്‍പ്പൊടിയോ ചാലിച്ച് മുഖത്ത് പുരട്ടുന്നതും മുഖത്തിന് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

Natural Remedies To Get Fair Skin in eight Days

Natural Remedies To Get Fair Skin in eight Days, read on to know more.
Story first published: Thursday, February 16, 2017, 10:30 [IST]
Subscribe Newsletter