ചെമ്പരത്തിയെണ്ണ, മൂന്നാഴ്ച കൊണ്ട് മുടി വളര്‍ത്തും

Posted By:
Subscribe to Boldsky

കാലങ്ങളായി ചെമ്പരത്തിതാളിയും ചെമ്പരത്തിയെണ്ണയും നമ്മുടെ കേശസംരക്ഷണ മാര്‍ഗ്ഗങ്ങളാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല തരത്തിലുള്ള വെല്ലുവിളികള്‍ നമ്മള്‍ ഏറ്റെടുക്കേണ്ടതായി വരാറുണ്ട്. മുടി കൊഴിച്ചിലും, കഷണ്ടിയും, താരനും എന്നു വേണ്ട പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ അനുഭവിയ്ക്കുന്നത്. മൂന്ന് രാത്രി മതി ഇനി മുഖം തിളങ്ങാന്‍

അകാല നരയും ഇതില്‍ നിന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. എന്നാല്‍ പാരമ്പര്യമായി ആയുര്‍വ്വേദത്തിലുള്ള കേശസംരക്ഷണ മാര്‍ഗ്ഗമാണ് ചെമ്പരത്തി. ചെമ്പരത്തി എണ്ണയാണ് മുടി വളര്‍ത്താനും കേശസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നത്. എങ്ങനെയെന്ന് നോക്കാം. കണ്ണിനു താഴെയുള്ള കറുപ്പിന്റെ ഞെട്ടിയ്ക്കും കാരണം

 സമൃദ്ധമായി മുടി വളരാന്‍

സമൃദ്ധമായി മുടി വളരാന്‍

സമൃദ്ധമായി മുടി വളരാന് ഏറ്റവും ഉത്തമം ചെമ്പരത്തി എണ്ണയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെമ്പരത്തി താളിയാക്കി അത് പിന്നീട് എണ്ണയാക്കി കാച്ചിയെടുക്കുമ്പോള്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാവും എന്നത് തന്നെയാണ് സത്യം. ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടി വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കുന്നു.

തലയോട്ടിയിലെ ചൊറിച്ചില്‍

തലയോട്ടിയിലെ ചൊറിച്ചില്‍

പലപ്പോഴും തലയോട്ടിയിലെ ചൊറിച്ചിലാണ് മറ്റൊരു പ്രശ്‌നം. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. വിറ്റാമിന്‍ എ, സി തുടങ്ങിയവയെല്ലാം ചെമ്പരത്തിയില്‍ കാണപ്പെടുന്നു. മാത്രമല്ല ചെമ്പരത്തിയിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം അതിട്ട് തല കഴുകുന്നത് തലയോട്ടിയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടി നരയ്ക്കുന്നതിന് പരിഹാരം

മുടി നരയ്ക്കുന്നതിന് പരിഹാരം

മുടി നരയ്ക്കുന്നതിന് പരിഹാരം കാണാനും ചെമ്പരത്തിയെണ്ണയ്ക്ക് കഴിയുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടും മറ്റ് ബാഹ്യ കാരണങ്ങള്‍ കൊണ്ടും മുടി നരയ്ക്കാനുള്ള സാധ്യത ചിലരില്‍ കൂടുതലായിരിക്കും. എന്നാല്‍ ചെമ്പരത്തിയെണ്ണ ഈ പ്രശ്‌നത്തെ ഉടന്‍ തന്നെ ഇല്ലാതാക്കുന്നു.

ബലമുള്ള മുടി

ബലമുള്ള മുടി

ബലമുള്ള മുടിയാണ് മറ്റൊരു കാര്യം. ഫോളിക്കിളുകളെ ബലമുള്ളതാക്കാന്‍ ചെമ്പരത്തിയെണ്ണ കഴിഞ്ഞേ മറ്റൊന്നുള്ളൂ. അല്‍പം ചെമ്പരത്തിയെണ്ണ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്ത് അല്‍പ നേരം ചൂടാക്കുക. ഇത് തണുത്തതിനു ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാം. ഇത് തന്നെയാണ് മുടിയെ ബലമുള്ളതും ആരോഗ്യമുള്ളതും ആക്കി മാറ്റുന്നത്.

 താരനാണോ പ്രശ്‌നം

താരനാണോ പ്രശ്‌നം

കേശസംരക്ഷണത്തില്‍ എന്നും എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് താരന്‍. താരനെ പ്രതിരോധിയ്ക്കാന്‍ വേഗത്തില്‍ കഴിയുന്ന ഒന്നാണ് ചെമ്പരത്തി എണ്ണ. ചെമ്പരത്തിയെണ്ണയില്‍ അല്‍പം ഉലുവ കൂടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കാനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ്.

മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയ്ക്ക് തിളക്കം നല്‍കാന്‍

മുടിയ്ക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് ചെമ്പരത്തിയെണ്ണ. ചെമ്പരത്തിയെണ്ണയില്‍ അല്‍പം മൈലാഞ്ചിയില കൂടി മിക്‌സ് ചെയ്ത് എണ്ണ കാച്ചാവുന്നതാണ്. ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടിയ്ക്ക് തിളക്കം ലഭിയ്ക്കും.

ഫോളിക്കിളുകളെ ശക്തമാക്കുന്നു

ഫോളിക്കിളുകളെ ശക്തമാക്കുന്നു

ഫോളിക്കിളുകളെ ശക്തമായി സംരക്ഷിക്കുന്നതിനും ചെമ്പരത്തിയെണ്ണ മു്ന്നിലാണ്. അഞ്ചോ ആറോ സ്പൂണ്‍ ചെമ്പരത്തിയെണ്ണയില്‍ രണ്ട് മൂന്ന് തുള്ളി നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. 40 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യമുള്ള തലയോട്ടിയും മുടിയുടെ ഫോളിക്കിളുകളെ ശക്തമാക്കുകയും ചെയ്യുന്നു.

മുടിയുടെ മൃദുലത

മുടിയുടെ മൃദുലത

സോഫ്റ്റ് ആയ മുടി തന്നെയായിരിക്കും എല്ലാവരുടേയും ലക്ഷ്യം. എന്നാല്‍ പലപ്പോഴും മുടിയുടെ സോഫ്റ്റ്‌നസ് പല കാരണങ്ങള്‍ കൊണ്ടും നഷ്ടപ്പെടുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ മറികടക്കാന്‍ ഏറ്റവും നല്ല ആയുര്‍വ്വേദ ഒറ്റമൂലിയാണ് ചെമ്പരത്തിയെണ്ണ.

 കട്ടിയുള്ള മുടിയ്ക്ക്

കട്ടിയുള്ള മുടിയ്ക്ക്

മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ചെമ്പരത്തിയെണ്ണ. ചെമ്പരത്തിയെണ്ണ തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം കറിവേപ്പില കൂടി ഇട്ട് എണ്ണ കാച്ചുന്നതാണ് ഉത്തമം. ഇത് മുടിയ്ക്ക് ഉള്ള് നല്‍കുകും കട്ടി നല്‍കുകയും ചെയ്യുന്നു.

English summary

How To Use Hibiscus Oil For Hair

Here are the top benefits of using hibiscus oil for hair. Read on to know more about it.
Story first published: Monday, February 13, 2017, 10:45 [IST]
Subscribe Newsletter