For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച് മാര്‍ക്കിന് കണ്ണടച്ചു തുറക്കും മുന്‍പ്

എന്നാല്‍ ഇനി സ്‌ട്രെച്ച് മാര്‍ക്കിന് നിമിഷ നേരം കൊണ്ട് പരിഹാരം കാണാം

|

സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല, സൗന്ദര്യ സംരക്ഷണത്തിന് ഇത്രയേറെ പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന മറ്റൊരു പ്രശ്‌നം ഇല്ലെന്നു തന്നെ പറയാം. പ്രസവ ശേഷമാണ് സ്‌ട്രെച്ച് മാര്‍ക് ഉണ്ടാവുന്നത് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ പ്രസവശേഷം മാത്രമല്ല സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നത്. വെളുക്കാന്‍ മറ്റൊന്നും വേണ്ട ഓട്‌സ് തന്നെ ധാരാളം

സ്തനങ്ങളിലും വയറ്റിലും തുടയിലും എല്ലാം കൊഴുപ്പ് വര്‍ദ്ധിയ്ക്കുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നു. ഇതിനെ ഇല്ലാതാക്കാന്‍ ചില നിമിഷ പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ചര്‍മ്മസംരക്ഷണത്തിന് പ്രാധാന്യം നല്‍കുക

ചര്‍മ്മസംരക്ഷണത്തിന് പ്രാധാന്യം നല്‍കുക

വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്ട്രെച്ച് മാര്‍ക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുക.

കറ്റാര്‍വാഴ മസ്സാജ്

കറ്റാര്‍വാഴ മസ്സാജ്

കറ്റാര്‍ വാഴ കൊണ്ട് മസ്സാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്ക് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം അനുഭവിച്ചറിയാം എന്നുള്ളതാണ് പ്രത്യേകത.

 സ്‌ക്രബ്ബര്‍ ഉപയോഗിക്കാം

സ്‌ക്രബ്ബര്‍ ഉപയോഗിക്കാം

നല്ലൊരു സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നതും സ്ട്രെച്ച് മാര്‍ക്ക് കുറയ്ക്കുന്നു. സ്ഥിരമായി സ്‌ക്രബ്ബ് ചെയ്യുന്നതു വഴി ഇവടെയുള്ള മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുക. വൈറ്റമിന്‍ സി ഇ എന്നിവയടങ്ങിയ ഭക്ഷണം കഴിയ്ക്കുക. മാത്രമല്ല നട്സ്,പാലുല്‍പ്പന്നങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക

 കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാം. സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നല്ലൊരു പരിഹാരമാണ് സ്ട്രെച്ച് മാര്‍ക്കിന്. ഇത് സ്ട്രെച്ച് മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ കട്ടിയില്‍ പുരട്ടുക. ദിവസവും ഇത്തരത്തില്‍ തുടര്‍ന്നാല്‍ സ്ട്രെച്ച് മാര്‍ക്ക് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങാ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കിന് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങ മുറിച്ച് തോടോടു കൂടി സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് ഉരസുക.

English summary

Home Remedies to Heal Stretch Marks Fast

While pregnancy is the main cause behind stretch marks, other reasons can be sudden gain or loss in weight, rapid growth, heredity factors, stress and changes in physical conditions.
Story first published: Monday, April 24, 2017, 18:06 [IST]
X
Desktop Bottom Promotion