For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചൊറിച്ചിലിന് നിമിഷ പരിഹാരം രണ്ട് മിനിട്ടില്‍

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍.

|

തുടയിടുക്കിലെ ചൊറിച്ചില്‍ പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും മറ്റുള്ളവര്‍ക്ക് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥ വരെ ഇതിലൂടെ ഉണ്ടാവുന്നു. പ്രത്യേകിച്ച് അല്‍പം പ്രായമായവരിലും കുട്ടികളിലുമാണ് ഈ പ്രശ്‌നം കൂടുതല്‍ കണ്ടു വരുന്നത്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്

തുടയിലേക്കും തുടയിടുക്കുകളിലേക്കും ഇത് പിന്നീട് വ്യാപിക്കുന്നു. ഡോക്ടറെ കാണിയ്ക്കുന്നതിനും കൃത്യമായ ചികിത്സ തേടുന്നതിനും പലരും മടിയ്ക്കുകയും ചെയ്യും. എന്നാല്‍ ഇനി ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുകയും മറ്റ് ചില കാര്യങ്ങള്‍ക്ക് അല്‍പം പ്രാധാന്യം നല്‍കുകയും ചെയ്താല്‍ ഈ ചൊറിച്ചിലിനെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മാറ്റാം. വായ്‌നാറ്റത്തിന് നിമിഷനേരം കൊണ്ട് പരിഹാരം

 സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുക

സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുക

പലപ്പോഴും തുടയിടുക്കിലുണ്ടാകുന്ന ചൊറിച്ചിലിന്റെ പ്രധാന കാരണമാണ് സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കേണ്ടത്. വിയര്‍പ്പും അഴുക്കും അടിഞ്ഞ് കൂടി പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലാവും. അതുകൊണ്ട് തന്നെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കണം എപ്പോഴും.

 നനവില്ലാതെ സൂക്ഷിക്കുക

നനവില്ലാതെ സൂക്ഷിക്കുക

ഇത്തരം ഭാഗങ്ങള്‍ കഴിവതും നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വിയര്‍പ്പ് കൂടുതല്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക.

പൗഡര്‍ ഉപയോഗിക്കുക

പൗഡര്‍ ഉപയോഗിക്കുക

ആന്റി ബാക്ടീരിയല്‍ പൗഡര്‍ ഉപയോഗിക്കുക. പ്രത്യേകിച്ച് കായിക വിനോദങ്ങളിലും മറ്റും പങ്കെടുക്കുന്ന വ്യക്തിയാണെങ്കില്‍. ഇത് ആ ഭാഗത്തെ നനവില്ലാതാക്കുകയും വിയര്‍പ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

 അടിവസ്ത്രങ്ങള്‍ മാറ്റുക

അടിവസ്ത്രങ്ങള്‍ മാറ്റുക

അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക. മാത്രമല്ല കാലാവസ്ഥയ്ക്കനുസരിച്ച് ദിവസവും രണ്ട് നേരവും കുളിയും വസ്ത്രങ്ങള്‍ മാറ്റുന്നതും ശീലമാക്കാം.

മറ്റുള്ളവരുടെ വസ്ത്രങ്ങള്‍

മറ്റുള്ളവരുടെ വസ്ത്രങ്ങള്‍

മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് രോഗം ഇല്ലെങ്കിലും ഇത് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 ഉപ്പുവെള്ളത്തിലെ കുളി

ഉപ്പുവെള്ളത്തിലെ കുളി

ഉപ്പുവെള്ളത്തിലെ കുളിയാണ് മറ്റൊന്ന്. കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം ഉപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

ആല്‍ക്കഹോള്‍ സാന്നിധ്യം

ആല്‍ക്കഹോള്‍ സാന്നിധ്യം

ആല്‍ക്കഹോള്‍ ഉപയോഗിച്ച് ചൊറിച്ചിലും ബുദ്ധിമുട്ടും അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇതും തുടയിടുക്കിലെ ഇത്തരം ചൊറിച്ചിലുകളെ ഇല്ലാതാക്കുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം ടീ ട്രീ ഓയില്‍ പ്രശ്‌നമുള്ള ഭാഗങ്ങളില്‍ ഉരസിയാല്‍ മതി. ഇത് ഇത്തരത്തിലുണ്ടാകുന്ന എല്ലാ ചൊറിച്ചിലുകളേയും നിമിഷനേരം കൊണ്ട് എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാരം. വെളുത്തുള്ളി കഴിയ്ക്കുന്നത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു. മാത്രമല്ല വെളുത്തുള്ളി അരച്ചതില്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തേയ്ക്കുന്നത് ഇത്തരം ചൊറിച്ചിലിന് ഉത്തമ പരിഹാരമാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. ബേക്കിംഗ് സോഡ അല്‍പം വെള്ളത്തില്‍ ലയിപ്പിച്ച് അതുകൊണ്ട് തുട കഴുകാം. ഹൈഡ്രജന്‍ പെറോക്‌സൈഡും ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒറ്റമൂലി തന്നെയാണ്.

അടിവസ്ത്രം ചൂടുവെള്ളത്തില്‍ കഴുകാം

അടിവസ്ത്രം ചൂടുവെള്ളത്തില്‍ കഴുകാം

അടി വസ്ത്രങ്ങള്‍ ദിവസവും ചൂടുവെള്ളത്തില്‍ കഴുകാം. ഇത് ഒളിഞ്ഞിരിയ്ക്കുന്ന അണുക്കളേയും മറ്റും ഇല്ലാതാക്കുന്നു.

 വ്യക്തി ശുചിത്വം പാലിയ്ക്കാം

വ്യക്തി ശുചിത്വം പാലിയ്ക്കാം

വ്യക്തി ശുചിത്വം പാലിയ്ക്കുകയാണ് മറ്റൊന്ന്. രണ്ടു നേരവും കുളിയ്ക്കുകയും ഉണങ്ങിയ വൃത്തിയുള്ള വസ്ത്രങ്ങള്‍ മാത്രം ധരിയ്ക്കുകയും ചെയ്യുക.

കൈകൊണ്ട് ചൊറിയരുത്

കൈകൊണ്ട് ചൊറിയരുത്

കൈകൊണ്ട് ഇത്തരം ഭാഗങ്ങളില്‍ ചൊറിയാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കാന്‍ പലപ്പോഴും കാരണമാകും.

English summary

herbal remedies for groin rash

If you have painful, itchy groin rash, then you have to try these herbal remedies. Homemade remedies to treat jock itch work the best
Story first published: Tuesday, February 7, 2017, 12:06 [IST]
X
Desktop Bottom Promotion