For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിന്റെ മഞ്ഞനിറവും പ്രായവും, മാറ്റാം നിമിഷനേരം

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ഓരോരുത്തരുടേും ആവശ്യമാണ്.

|

ഒരാളുടെ ചിരിയിലുണ്ട് ശരിയ്ക്കും അയാളുടെ പ്രായം. എല്ലാവരുടേയും മുഖത്ത് ആകര്‍ഷകമായി കാണുന്ന ഒന്നാണ് ചിരി. എത്ര വലിയ പ്രശ്‌നമാണെങ്കിലും ഒരു ചിരിയിലൂടെ അതിനെ ഇല്ലാതാക്കാന്‍ കഴിയും. എന്നാല്‍ പല്ലിന്റെ ആരോഗ്യമില്ലായ്മ നമ്മുടെ ചിരിയെ പ്രതിസന്ധിയിലാക്കുന്നു. വേദനയില്ലാതെ 2 മിനിട്ടില്‍ അനാവശ്യരോമം പോവും

എന്നാല്‍ പല്ലിന് പ്രായവും മഞ്ഞപ്പും വരുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. പലപ്പോഴും ഈ ഭക്ഷണങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പല്ലിന്റെ ആരോഗ്യത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം. മീശയില്ല, താടിയില്ല, മുടി കൊഴിയുന്നു പരിഹാരം ഇതാ

വൈന്‍

വൈന്‍

വൈന്‍ കഴിയ്ക്കുന്നവരാണ് സ്ത്രീകളും പുരുഷന്‍മാരും. എന്നാല്‍ വൈന്‍ കഴിയ്ക്കുമ്പോള്‍ അത് പല്ലിനും അനാരോഗ്യമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലുള്ള അസിഡിക് ഘടകങ്ങള്‍ പല്ലിനെ പ്രതിസന്ധിയിലാക്കുന്നു.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ആരോഗ്യത്തിന് നുല്ലത് തന്നെയാണ് ഡ്രൈഫ്രൂട്‌സ്. എന്നാല്‍ ഇതിന് വേറൊരു വശം കൂടിയുണ്ട് എന്നതാണ് സത്യം. ഇത് കഴിയ്ക്കുന്നത് വായില്‍ പല്ലിനെ ദ്രവിപ്പിക്കുന്നതും പല്ലിന്റെ നിറം മാറ്റുന്നതുമായ ബാക്ടീരിയ ഉണ്ടാവാന്‍ കാരണമാകും. ഇതിലുള്ള പഞ്ചസാരയുടെ അളവാണ് ബാക്ടീരിയ ഉണ്ടാവാന്‍ കാരണമാകുന്നത്.

കാപ്പി

കാപ്പി

കാപ്പി കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ കാപ്പി പ്രിയര്‍ ഇനി പല്ലിനെ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇതിലുള്ള ആസിഡ്, പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം പല്ലില്‍ ബാക്ടീരിയ വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു.

 ലെമണേഡ്

ലെമണേഡ്

ലെമണേഡ് ആണ് മറ്റൊരു പ്രശ്‌നക്കാരന്‍. ഇതില്‍ ധാരാളം ആസിഡ് ആണ് ഉള്ളത്. ഇത് പല്ലിലെ ഇനാമലില്‍ പുതിയൊരു പാളി രൂപപ്പെടാന്‍ കാരണമാകുന്നു. ഇത് പല്ലിനെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ച് ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിയ്ക്കും.

മിഠായി

മിഠായി

മധുരമിഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മിഠായികള്‍. വിവിധ നിറത്തിലുള്ള ഇത്തരം മിഠായികള്‍ കഴിയ്ക്കുന്നതിലൂടെ ഇത് പല്ലിന്റെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പല്ലിനെ പ്രായമാക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് മിഠായി എന്ന കാര്യത്തില്‍ സംശയം വേണ്ട.

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ് ആണ് മറ്റൊരു പ്രശ്‌നക്കാരന്‍. ഇത് പല്ലിന്റെ നിറം മഞ്ഞയിലേക്ക് അടുക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിച്ച ഉടന്‍ തന്നെ വായ കഴുകാന്‍ ശ്രദ്ധിക്കുക.

 മഞ്ഞപ്പല്ല് മാറ്റാന്‍

മഞ്ഞപ്പല്ല് മാറ്റാന്‍

മഞ്ഞപ്പല്ലിന്റെ നിറം മാറ്റി നല്ല തൂവെള്ള പല്ല് ലഭിയ്ക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം ടൂത്ത് പേസ്റ്റില്‍ മിക്‌സ് ചെയ്ത് അതുകൊണ്ട് പല്ല് തേയ്ക്കാവുന്നതാണ്. ഇത് രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ തന്നെ പല്ലിലെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാവും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിയാണ് മറ്റൊന്ന്. ഓറഞ്ച് തൊലി എടുത്ത് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പല്ലില്‍ ഉരസുക. ഇതിലുള്ള വിറ്റാമിന്‍ സിയും കാല്‍സ്യവും എല്ലാം ചേര്‍ന്ന് പല്ലിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയാണ് മറ്റൊന്ന്. സ്‌ട്രോബെറി പല്ലിലെ കറയെ നിമിഷ നേരം കൊണ്ട് തന്നെ അപ്രത്യക്ഷമാകും. സ്‌ട്രോബെറി കഴിയ്ക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

 നാരങ്ങ

നാരങ്ങ

ബ്ലീച്ചിംഗ് ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. നാരങ്ങ നീര് അല്‍പം പേസ്റ്റില്‍ മുക്കി അത് കൊണ്ട് പല്ല് തേച്ച് നോക്കൂ. ഇത് പല്ലിന്റെ മഞ്ഞ നിറം അകറ്റുകയും പല്ലിന്റെ മറ്റെല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.

 ഉപ്പ്

ഉപ്പ്

ഉപ്പ് കൊണ്ടും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ഉപ്പ് ഉമിക്കരിയുമായി മിക്‌സ് ചെയ്ത് കൈകൊണ്ട് പല്ല് തേച്ച് നോക്കൂ. ഇത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പല്ലിന്റെ മഞ്ഞ നിറത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

foods that stain your teeth and make you look older

Nothing screams old more than stained, yellow teeth. While genetics plays a role on how fast you age, your food habits have a lot to do with your appearance.
Story first published: Monday, April 3, 2017, 10:46 [IST]
X
Desktop Bottom Promotion