For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് തിളക്കം ഈ സൗന്ദര്യക്കൂട്ട് രണ്ടാഴ്ച

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാപ്പിപ്പൊടി പഞ്ചസാര സ്‌ക്രബ്ബ് നോക്കാം.

|

സൗന്ദര്യസംരക്ഷണത്തിന് പാര്‍ശ്വഫലങ്ങളില്ലാത്ത പുത്തന്‍മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍. കാപ്പിയും പഞ്ചസാരയും ചായയുണ്ടാക്കാന്‍ മാത്രമല്ല പറ്റുന്നത്, സൗന്ദര്യസംരക്ഷണത്തിനും മികച്ച മാര്‍ഗ്ഗമാണ് കാപ്പിയും ചായയും. വെളിച്ചെണ്ണ ഇങ്ങനെ,നരച്ച മുടി വീണ്ടും കറുക്കും

മുഖത്തിനും ശരീരത്തിനും തിളക്കം നല്‍കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാപ്പിയും ചായയും. നല്ലൊരു സ്‌ക്രബ്ബറാണ് ഇവ രണ്ടും ചേര്‍ന്നാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വീട്ടിലൊന്ന് പരീക്ഷിച്ച് നോക്കിയാലോ ഈ സൗന്ദര്യക്കൂട്ട്..

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

മൂന്ന് സ്പൂണ്‍ കാപ്പിപ്പൊടി, ഒരു സ്പൂണ്‍ ഉപ്പ്, രണ്ട് സ്പൂണ്‍ ഓട്‌സ്, രണ്ട് സ്പൂണ്‍ പഞ്ചസാര, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

ഈ മിശ്രിതങ്ങള്‍ എല്ലാം ചേര്‍ത്ത് മുഖത്തിനും ശരീരത്തിനും സൗന്ദര്യവും തിളക്കവും നല്‍കുന്ന ഫേസ്പാക്ക് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

 സ്‌റ്റെപ് 1

സ്‌റ്റെപ് 1

മൂന്ന് സ്പൂണ്‍ കാപ്പിപ്പൊടി ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് രണ്ട് സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.ഓട്‌സും ഉപ്പും ചേര്‍ക്കണം അതിനു ശേഷം. അവസാനമായി മഞ്ഞള്‍പ്പൊടിയും ഇതിലേക്ക് ചേര്‍ക്കാം. അല്‍പം വെള്ളമൊഴിച്ച് എല്ലാ മിശ്രിതങ്ങളും കൂടി മിക്‌സ് ചെയ്യണം.

സ്റ്റെപ് 2

സ്റ്റെപ് 2

എല്ലാം മിശ്രിതവും കൂടി നല്ലതു പോലെ ചേര്‍ന്ന് വന്നാല്‍ അല്‍പസമയം സെറ്റ് ആവാന്‍ വേണ്ടി മാറ്റി വെയ്ക്കുക.

 ബോഡി സ്‌ക്രബ്ബ് തയ്യാര്‍

ബോഡി സ്‌ക്രബ്ബ് തയ്യാര്‍

ബോഡി സ്‌ക്രബ്ബ് തയ്യാറായി. ഇനി ഇത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാം. നല്ലൊരു സ്‌ക്രബ്ബ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓട്‌സിന്റെ ഗുണങ്ങള്‍

ഓട്‌സിന്റെ ഗുണങ്ങള്‍

ഓട്‌സ് ചര്‍മ്മത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ആഴത്തിലേക്കിറങ്ങിച്ചെന്ന് ചര്‍മ്മത്തെ ക്ലീന്‍ ചെയ്യുന്നു.

 കാപ്പിയുടെ ഗുണങ്ങള്‍

കാപ്പിയുടെ ഗുണങ്ങള്‍

ആന്റി ഓക്‌സിഡന്റ് കൊണ്ട് സമ്പുഷ്ടമാണ് കാപ്പി. ഇത് ചര്‍മ്മത്തിന് തിളക്കവും മുഖത്തെ ചൊറിച്ചിലും മറ്റ് പ്രശ്‌നങ്ങളേയും മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

മഞ്ഞളിന്റെ ഗുണങ്ങള്‍

മഞ്ഞളിന്റെ ഗുണങ്ങള്‍

മഞ്ഞള്‍ പിന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രാജാവാണ് എന്ന കാര്യം മറക്കേണ്ട. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കുന്നു. മാത്രമല്ല ഇതിലെ ആന്റി ഓക്‌സിഡേഷന്‍ പ്രോപ്പര്‍ട്ടി ചര്‍മ്മത്തെ സൂര്യപ്രകാശത്തില്‍ നിന്നും രക്ഷിക്കുന്നു.

 ഉപ്പിന്റെ ഗുണങ്ങള്‍

ഉപ്പിന്റെ ഗുണങ്ങള്‍

ഉപ്പും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇത് ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്നും സംരക്ഷിക്കുന്നു. മാത്രമല്ല ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതും ഇല്ലാതാക്കുന്നു.

English summary

Coffee And Sugar Body Scrub

Read to know how to use coffee and sugar for body scrub as this is one of the best scrubs for healthy skin.
X
Desktop Bottom Promotion