For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുന്ന വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പിടാം

ഉപ്പു വെള്ളത്തിലൂടെ എങ്ങനെ ആരോഗ്യവും സൗന്ദര്യവും ഒരു പോലെ സംരക്ഷിക്കാം എന്ന് നോക്കാം

|

കുളിക്കുമ്പോള്‍ എന്നും പച്ചവെള്ളത്തിലാണോ കുളിക്കുന്നത്. ഇത് കൊണ്ട് ശരീരം വൃത്തിയാവുന്നു എന്നത് സത്യം. എന്നാല്‍ ശരീരസംരക്ഷണം എന്നതിലുപരി സൗന്ദര്യ സംരക്ഷണഥത്തിനും കുളിക്കുമ്പോള്‍ അല്‍പം പ്രാധാന്യം നല്‍കാം. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ചില വഴികള്‍ കുളിക്കുമ്പോള്‍ ചെയ്യാം.

കറ്റാര്‍വാഴയും മഞ്ഞളും: ദിവസങ്ങള്‍ക്കുള്ളില്‍ നിറംകറ്റാര്‍വാഴയും മഞ്ഞളും: ദിവസങ്ങള്‍ക്കുള്ളില്‍ നിറം

കുളിക്കുന്ന വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പിട്ട് ആ വെള്ളത്തില്‍ കുളിച്ചാല്‍ മതി. ചെറു ചൂടുള്ള വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പിട്ട് കുളിക്കുന്നത് ഇനി ശീലമാക്കാം. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

 മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ ഉത്. മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

 മാനസിക സന്തോഷം നല്‍കുന്നു

മാനസിക സന്തോഷം നല്‍കുന്നു

മനസിനും ശരീരത്തിനും റിലാക്‌സ് നല്‍കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉപ്പ് വെള്ളത്തിലെ കുളി. ഉപ്പ് വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.

 വിയര്‍പ്പ് നാറ്റം

വിയര്‍പ്പ് നാറ്റം

പലരും വിയര്‍പ്പ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഉപ്പ് വെള്ളത്തിലെ കുളി സഹായിക്കുന്നു. ഇത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കി ശരീരത്തിന് സുഗന്ധം നല്‍കുന്നു.

 ചര്‍മ്മം സോഫ്റ്റാവാന്‍

ചര്‍മ്മം സോഫ്റ്റാവാന്‍

ചര്‍മ്മത്തെ സുന്ദരമാക്കാനും മൃദുലമാക്കാനും ഉപ്പു വെള്ളത്തിലുള്ള കുളി സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ശരീരത്തിന് തിളക്കം നല്‍കാന്‍

ശരീരത്തിന് തിളക്കം നല്‍കാന്‍

ശരീരത്തിന് തിളക്കം നല്‍കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ ഉപ്പിട്ട വെള്ളത്തിലെ കുളി. ഇത് ചര്‍മ്മത്തിന്റെ നിറത്തിന് വ്യത്യാസം വരുത്തുന്നു.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

 സന്ധി വേദന

സന്ധി വേദന

സന്ധികളിലെ വേദന കുറയാന്‍ ഏറ്റവും ഉത്തമാണ് ഇത്തരത്തിാെരു മാര്‍ഗ്ഗം. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ ഇത് സന്ധികളിലും മസിലിലുമുണ്ടാകുന്ന എല്ലാ വേദനയേയും ഇല്ലാതാക്കുന്നു.

 ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തിലുണ്ടാകുന്ന വിഷാംശത്തെ പുറന്തള്ളുന്നതിന് ഉപ്പു വെള്ളത്തിലെ കുളി സഹായിക്കുന്നു. മെറ്റബോളിസം റേറ്റ് ഇതിലൂടെ ഉയര്‍ത്തുകയും ചെയ്യുന്നു.

 പുറം വേദനക്ക് പരിഹാരം

പുറം വേദനക്ക് പരിഹാരം

പുറം വേദനയ്ക്ക് പരിഹാരമാണ് ഉപ്പുവെള്ളത്തിലെ കുളി. സ്ഥിരമായി ഇരുത്തം മൂലമുണ്ടാകുന്ന ബാക്ക് പെയിന്‍ ഇല്ലാതാക്കാന്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതി.

 ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസിന് പരിഹാരമാണ് ഇത്തരത്തിലുള്ള കുളി. എന്നാല്‍ വെള്ളം ചൂടാക്കിയിതിന് ശേഷം അല്‍പം ഉപ്പ് കൂടി ചേര്‍ത്ത് ആ വെള്ളത്തില്‍ കുളിച്ചാല്‍ ആര്‍ത്രൈറ്റിസ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

English summary

beauty benefits of salt water bath

Ways to Use Salt for Gorgeous Skin, Hair, Teeth, and Nails read on...
Story first published: Monday, August 14, 2017, 17:43 [IST]
X
Desktop Bottom Promotion