For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കൂടുതലെങ്കില്‍ കുറച്ചോളൂ, ഇതാ വഴികള്‍...

|

അമ്പത് വയസ്സു കഴിഞ്ഞാല്‍ നമ്മുടെ പ്രായം പലപ്പോഴും മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിയും. കാരണം പ്രായമാകുന്തോറും മുഖത്ത് ചുളിവുകള്‍ വീഴുകയും മുടി കൊഴിയുകയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ തീരുമാനമാകുകയും ചെയ്യുന്നു. മുഖം തിളങ്ങാന്‍ ഈ ആയുര്‍വ്വേദ കൂട്ടുകള്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നവരാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. എന്നാല്‍ ഇനി പ്രായം കൂടിയാലും ചര്‍മ്മം സംരക്ഷിക്കാന്‍ ചില വഴികളുണ്ട്. എത്രയാണ് പ്രായമെന്ന് ഒരിക്കലും നമ്മുടെ മുഖം വിളിച്ചു പറയാത്ത രീതിയില്‍ നമുക്ക് സൗന്ദര്യത്തിനു മുന്നില്‍ പ്രായത്തെ ഒളിപ്പിക്കാം. അതെങ്ങനെയെന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റ് ഭക്ഷണം

ആന്റി ഓക്‌സിഡന്റ് ഭക്ഷണം

ഭക്ഷണം തന്നെയാണ് പ്രധാനമായും നമ്മുടെ സൗന്ദര്യത്തിന് വില്ലനാകുന്നത്. ഭക്ഷണത്തില്‍ കൃത്യമായ ചിട്ടയില്ലാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ചീര, കാരറ്റ്, വഴുതനങ്ങ, ഓറഞ്ച്, ചെറി തുടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണവും ധാരാളം കഴിയ്ക്കുക. ഇത് ചര്‍മ്മത്തിന്റെ കോശങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്നു. ധാരാളം മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല വാള്‍നട്ട്, ബദാം സൂര്യകാന്തി എണ്ണ, ഒലീവ് ഓയില്‍ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക.

 ധാതുക്കള്‍ അടങ്ങിയ ഭക്ഷണം

ധാതുക്കള്‍ അടങ്ങിയ ഭക്ഷണം

ഭക്ഷണത്തില്‍ അല്‍പം നിര്‍ബന്ധ ബുദ്ധി കാണിച്ചാല്‍ മതി ചര്‍മ്മസംരക്ഷണമെന്ന കടമ്പ പകുതിയിലധികം നമുക്ക് വിജയകരമായി പൂര്‍ത്തിയാക്കാം. പച്ചക്കറികളും സെലനിയം അടങ്ങിയ മുട്ട, ധാന്യങ്ങള്‍, ബ്രൗണ്‍ റൈസ് എന്നിവയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

 സോയ ഉത്പ്പന്നങ്ങള്‍

സോയ ഉത്പ്പന്നങ്ങള്‍

സോയ ഉത്പ്പന്നങ്ങള്‍ ശീലമാക്കുക. സോയ സോസും സോയ എണ്ണയും സോയാബീനും എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കഴിയ്ക്കുന്നത് ചര്‍മ്മസംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. എന്നും രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുക. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് എന്നത് തന്നെയാണ് ഇതിന്റെയും പ്രത്യേകത. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വ്യായാമം പ്രധാനം

വ്യായാമം പ്രധാനം

വ്യായാമവും നല്ല ഭക്ഷണശീലത്തോടൊപ്പം ശീലമാക്കേണ്ടതാണ്. ഭക്ഷണ കാര്യത്തില്‍ മാത്രം ശ്രദ്ധ നല്‍കി വ്യായാമത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചാല്‍ അതുണ്ടാക്കുന്നത് നെഗറ്റീവ് ഫലം ആയിരിക്കും.

English summary

Top six Secrets To Make You Look Young forever

Wrinkles are every woman's nightmare and few also men have a tough time dealing with them too. These home remedies geared towards combating wrinkles are sure.
Story first published: Thursday, April 7, 2016, 12:47 [IST]
X
Desktop Bottom Promotion