For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം ഏഴ് ദിവസം കൊണ്ട്‌

|

പ്രസവശേഷം സാധാരണ സ്ത്രീകളില്‍ കാണപ്പെടുന്ന ഒന്നാണ് സ്‌ട്രെച്ച് മാര്‍ക്ക്‌സ്. എന്നാല്‍ പ്രസവശേഷം മാത്രമല്ല പലപ്പോഴും തടി കൂടുതലുള്ള ആളുകളിലും സ്‌ട്രെച്ച് മാര്‍ക്ക് കാണാറുണ്ട് എന്നതാണ് കാര്യം. സ്‌ട്രെച്ച് മാര്‍ക്ക് കാരണം പലപ്പോഴും സാരി ധരിയ്ക്കാന്‍ പോലും പലര്‍ക്കും മടിയായിരിക്കും. ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ പല മരുന്നുകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പല സ്ത്രീകളും. എന്നാല്‍ ഇനി സ്‌ട്രെച്ച് മാര്‍ക്കിനെക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം പ്രകൃതി ദത്തമായ വഴികളിലൂടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ് കൊണ്ട് സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാം. ഉരുളക്കിഴങ്ങ് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ച് അതിന്റെ ജ്യൂസ് സ്‌ട്രെച്ച് മാര്‍ക്ക് ഉള്ള സ്ഥലത്ത് പുരട്ടുക. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനും മിനറല്‍സും സ്‌ട്രെച്ച് മാര്‍ക്ക് മാറ്റുന്നു.

വെള്ളം

വെള്ളം

ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും ചര്‍മ്മം ചുരുങ്ങുന്നതും സ്‌ട്രെച്ച് മാര്‍ക്കുകള്‍ രൂപപ്പെടുന്നതും. എന്നാല്‍ ധാരാളം വെള്ളം കുടിയ്ക്കുമ്പോള്‍ അത് ചര്‍മ്മത്തിന് ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങാ നീരില്‍ അടങ്ങിയിട്ടുള്ള പ്രകൃതി ദത്തമായ അസിഡിക് ആണ് സ്‌ട്രെച്ച് മാര്‍ക്കിനെതിരെ പ്രവര്‍ത്തിക്കുന്നത്. നാരങ്ങാ നീരിനോടൊപ്പം അല്‍പം വെള്ളരിക്ക നീരും മിക്‌സ് ചെയ്ത് പുരട്ടുക. ഇത് സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ നിറയെ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അല്‍പം ഒലീവ് ഓയില്‍ സ്‌ട്രെച്ച് മാര്‍ക്കുള്ള സ്ഥലങ്ങളില്‍ പുരട്ടുക. പത്ത് മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം. ഇത് ഒരാഴഅച തുടര്‍ച്ചയായി ചെയ്താല്‍ സ്‌ട്രെച്ച് മാര്‍ക്ക് പമ്പ കടക്കും.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ പ്രകൃതി ദത്തമായി സൗന്ദര്യപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അല്‍പം ആവണക്കെണ്ണ ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്ക് ഉള്ള സ്ഥലങ്ങളില്‍ മസ്സാജ് ചെയ്യുക. ഇത് പത്ത് മിനിട്ട് തുടര്‍ച്ചയായി ഒരാഴ്ചയായി ചെയ്താല്‍ മതി. സ്‌ട്രെച്ച് മാര്‍ക്ക് മാറിക്കിട്ടും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ചും ഇത്തരം പ്രശ്‌നത്തെ ഫലപ്രദമായി നേരിടാവുന്നതാണ്. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി അത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ വെയ്ക്കുക. അല്‍പസമയം കഴിഞ്ഞ് ഒഴിവാക്കാവുന്നതാണ്. ഇത് സ്‌ട്രെച്ച് മാര്‍ക്ക് കുറയ്ക്കുന്നു.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗം. സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുക. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാം. ഒരാഴ്ചയ്ക്കുള്ളില്‍ സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാം.

English summary

Top seven ways to erase stretch marks fast

Stretch mark can make you feel self conscious and uncomfortable about your appearance. There are several natural ways to overcome this.
Story first published: Monday, July 18, 2016, 16:34 [IST]
X
Desktop Bottom Promotion