പുരുഷഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലായാല്‍

Posted By:
Subscribe to Boldsky

സ്ത്രീകളിലും പുരുഷന്‍മാരിലും ഉള്ള ഹോര്‍മോണിന്റെ അളവ് വ്യത്യസ്തമാണ്. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍. എന്നാല്‍ ചില അവസ്ഥകളില്‍ ഈ ഹോര്‍മോണ്‍ സ്ത്രീകളിലും കൂടുതലായിരിക്കും.

സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടിയാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അകാല വാര്‍ദ്ധക്യത്തിന് വിട നല്‍കാം

സൗന്ദര്യത്തെക്കുറിച്ച് വേവലായിയോടെ നടക്കുന്നവരില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് നെഗറ്റീവ് എഫ്ക്ട് ആണ് ഉണ്ടാക്കുന്നത്. എന്തൊക്കെ സൗന്ദര്യപ്രശ്‌നങ്ങളാണ് സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.

അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ചയാണ് പലര്‍ക്കും പെട്ടെന്ന് പ്രകടമാകുന്നത്. പുരുഷന്‍മാരുടേത് പോലെ സ്ത്രീകളിലും മുഖത്തും മേല്‍ച്ചുണ്ടിനു മുകളിലുമായി രോമവളര്‍ച്ച കൂടുതലാകുന്നു. മാത്രമല്ല പുരുഷന്‍മാരുടെ ശരീരത്തില്‍ രോമമുള്ളതു പോലെ കൈയ്യിലും കാലിലും രോമവളര്‍ച്ച വര്‍ദ്ധിക്കുന്നു.

മുഖക്കുരു

മുഖക്കുരു

സ്ത്രീയ്ക്കും പുരുഷനും മുഖക്കുരു ഉണ്ടാവും. എന്നാല്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അത് കൂടുതല്‍ മുഖക്കുരു ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അമിതഭാരം

അമിതഭാരം

സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് ഭാരം കുറവായിരിക്കും. എന്നാല്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതലായാല്‍ പുരുഷന്‍മാരേക്കാള്‍ ഭാരം സ്ത്രീകള്‍ക്കുണ്ടാകും.

 കഷണ്ടി

കഷണ്ടി

പൊതുവേ സ്ത്രീകളില്‍ കഷണ്ടി ഉണ്ടാവില്ല. എന്നാല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ പലപ്പോഴും കഷണ്ടി ഉണ്ടാക്കുന്നതാണ് സ്ത്രീകളില്‍.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍ തന്നെയാണ്. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളില്‍ കൂടുതലായാല്‍ അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

 കൈകളുടെ മൃദുത്വം

കൈകളുടെ മൃദുത്വം

കൈകളുടേയും കാലുകളുടേയും മൃദുത്വം നഷ്ടപ്പെടുന്നു. പരുപരുത്ത കൈകള്‍ നിങ്ങള്‍ക്കുണഅടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ് എന്ന് പറയാം.

കൈകാലുകളില്‍ മസില്‍

കൈകാലുകളില്‍ മസില്‍

കൈകാലുകളില്‍ മസില്‍ വളര്‍ച്ച കൂടുതലായിരിക്കും. മാത്രമല്ല മസിലിന്റെ ബലം കൂടുതലാവുകയും ചെയ്യും

English summary

Signs of high testosterone in women

These are the six common signs that womens' body has been producing higher levels of testosterone.
Story first published: Monday, August 15, 2016, 10:00 [IST]